/indian-express-malayalam/media/media_files/uploads/2019/08/rohit-kohli.jpg)
സമീപകാല ക്രിക്കറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമയും. രണ്ട് പേരും വ്യത്യസ്‌ത ശൈലിയുള്ള ബാറ്റ്‌സ്‌മാൻമാരാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവരിൽ ആരാണ് മികച്ച ബാറ്റ്‌സ്‌മാൻ എന്ന ചർച്ചയാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ നടക്കുന്നത്. മുൻ ഇന്ത്യൻ താരങ്ങളും കോഹ്‌ലിയെയും രോഹിത്തിനെയും താരതമ്യം ചെയ്‌ത് രംഗത്തെത്തിയിട്ടുണ്ട്. ഒരേ സമയത്ത് രോഹിത് ശർമയുടെയും കോഹ്‌ലിയുടെയും വ്യത്യസ്‌ത മത്സരങ്ങൾ നടക്കുകയാണെങ്കിൽ ആരുടെ ബാറ്റിങ് കാണുമെന്ന് ചോദിച്ചാൽ നിങ്ങളുടെ ഉത്തരം എന്തായിരിക്കും? ചിലപ്പോൾ ഏറെ നേരം ആലോചിക്കേണ്ടി വരും. എന്നാൽ, മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിന് കൃത്യമായ ഉത്തരമുണ്ട്.
/indian-express-malayalam/media/media_files/uploads/2017/06/Mohammad-Kaif-Twitter-photo-for-InUth.jpg)
Read Also: എന്റെ കിറുക്കുകളുടെ കൂട്ടുകാരൻ; പ്രസന്നയ്ക്ക് ആശംസകളുമായി സ്നേഹ
'ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഓപ്പണർ ബാറ്റ്‌സ്‌മാൻ രോഹിത് ശർമയും രണ്ട് ടീമുകളിലാണെന്ന് കരുതുക. ഇരുവരും കളിക്കുന്ന ടീമുകളുടെ മത്സരം ഒരേ സ്ഥലത്ത് രണ്ട് മൈതാനങ്ങളിൽ നടക്കുന്നു. ഇവരിൽ ആരുടെ മത്സരം കാണാനാണ് നിങ്ങൾ പോകുക?' ഇങ്ങനെയൊരു ചോദ്യമാണ് കൈഫിനെ തേടിയെത്തിയത്. സ്‌പോർട്‌സ് സ്ക്രീൻ എന്ന യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ ആയിരുന്നു ചോദ്യം.
Read Also: പ്രശസ്തനായ ആ മകന് കാണാൻ കഴിയാത പോയ സ്വന്തം അമ്മയുടെ ചിത്രം
ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു കടുകട്ടിയുള്ള ചോദ്യമാണെങ്കിലും കൈഫിന് ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടായില്ല. കൈഫ് നൽകിയ മറുപടി ഇങ്ങനെ: "വിരാട് കോഹ്‌ലി മികച്ച താരമാണ്. അക്കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ടെസ്റ്റിലും വൈറ്റ് ബോൾ ക്രിക്കറ്റിലും അദ്ദേഹം മികച്ച ബാറ്റ്‌സ്‌മാനാണ്. പക്ഷേ, ബാറ്റിങ് രീതിയിൽ കൂടുതൽ ചടുലതയുള്ള താരമാണ് രോഹിത്. വളരെ സൗന്ദര്യമുള്ള ബാറ്റിങ് ആണ് രോഹിത്തിന്റേത്. രോഹിത്തിന്റെ ബാറ്റിങ് ശൈലിയുടെ അത്ര സൗന്ദര്യം കോഹ്‌ലിയുടെ ബാറ്റിങ്ങിനില്ല. ഏത് ബോളറെയും വളരെ മൃദുവായാണ് രോഹിത് നേരിടുന്നത്. പന്തിനെ തലോടുന്നത് പോലെയാണ് അത്. തന്നെ ആക്രമിച്ച് കളിക്കുകയാണെന്ന് ബോളർക്ക് പോലും തോന്നാത്ത രീതിയിലാണ് രോഹിത് ബാറ്റ് ചെയ്യുന്നത്."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.