/indian-express-malayalam/media/media_files/FK7vrq2Ozy84aGPJGao3.jpg)
ഫൊട്ടോ: എക്സ്/ CricCrazyJohns
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റിഷഭ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. 2024ൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ പതിപ്പിൽ ഇന്ത്യൻ ആരാധകർ ഏറെനാൾ മിസ്സ് ചെയ്യുന്ന "പന്താട്ടം" വീണ്ടും കാണാമെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർച്ച് 23 മുതൽ മെയ് 29 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.
ജിമ്മിൽ കഠിനമായ വ്യായാമത്തിലേർപ്പെടുന്ന റിഷഭ് പന്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കാൽമുട്ടിലേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ വേണ്ടി വന്ന താരം പ്രത്യേക ട്രെയ്നറുടെ മേൽനോട്ടത്തിലാണ് വ്യായാമങ്ങൾ ചെയ്യുന്നത്. കാൽമുട്ടിലെ ബാൻഡേജ് പൂർണമായും നീക്കിയതായാണ് കാണാനാകുന്നത്. എങ്കിലും അപ്പർ ബോഡിയിലേക്ക് വർക്കൌട്ട് ചെയ്യുന്നതാണ് ഫോട്ടോയിൽ കാണാനാകുന്നത്.
Rishabh Pant is working hard for his return in IPL 2024.....!!!! pic.twitter.com/YrXNJp4Z2I
— Johns. (@CricCrazyJohns) December 3, 2023
അപകടം നടന്ന് 11 മാസങ്ങൾക്കിപ്പുറം ക്രിക്കറ്റ് പരിശീലനമടക്കം പുനരാരംഭിക്കാൻ പന്തിന് സാധിച്ചിട്ടുണ്ട്. കാലിന് അമിത സമ്മർദ്ദം കൊടുക്കുന്ന വ്യായാമങ്ങൾ താരം നടത്തുന്നുണ്ടോയെന്ന് ഇപ്പോഴും വ്യക്തമല്ല. മാസങ്ങൾക്ക് മുമ്പേ തന്നെ കാലിലെ ബാൻഡേജ് പൂർണമായും നീക്കിയ താരം കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഒപ്പം ചെറിയതോതിൽ വിക്കറ്റ് കീപ്പിങ് പ്രാക്ടീസും നടത്തി. തിരുപ്പതി, ബദരിനാഥ് ക്ഷേത്രങ്ങളിലും താരം അടുത്തിടെ ദർശനം നടത്തിയിരുന്നു.
തിരുപ്പതി ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ, വീഡിയോ
2022 ഡിസംബർ 30ന് റിഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പന്ത് ഓടിച്ചിരുന്ന കാർ റോഡിന്റെ മറുവശത്ത് വന്നാണ് പതിച്ചത്. ഈ കാറിന് പിന്നീട് തീപിടിച്ചെങ്കിലും, അതിന് മുമ്പേ താരത്തെ ഈ വഴി വന്ന മറ്റു യാത്രക്കാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇടംകൈയ്യൻ ബാറ്റർക്ക് ഒന്നിലധികം പരിക്കുകൾ സംഭവിച്ചു. വലത് കാൽമുട്ടിനാണ് ഗുരുതരമായി പരിക്കേറ്റത്. ലിഗമെന്റ് പുനർനിർമ്മാണ ശസ്ത്രക്രിയയും ആവശ്യമായി വന്നു.
ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിലെ ഗംഗോലിഹാത്ത് സ്വദേശിയാണ് പന്ത്. ഇപ്പോൾ കുടുംബസമേതം റൂർക്കിയിലാണ് താമസം. നവംബർ 2ന് തിരുപ്പതി ശ്രീ ബാലാജി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യൻ ടീമിലെ സഹതാരവും ഓൾറൌണ്ടറുമായ അക്സർ പട്ടേലിനൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ഒക്‌ടോബർ മൂന്നിന് പന്ത് ബദരീനാഥ് ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. ഹെലികോപ്റ്ററിൽ ഹിമാലയൻ ക്ഷേത്രത്തിലെത്തിയ പന്തിന്, ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ക്രിക്കറ്റ് പ്രേമികളും തീർത്ഥാടകരും ചേർന്ന് ഗംഭീര സ്വീകരമാണ് നൽകിയത്.
Read More Sports Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us