scorecardresearch

ശരീരത്തിൽ 35 ശതമാനം കൊഴുപ്പ്; കുനിഞ്ഞ് പന്തെടുക്കാനാവാത്ത അവസ്ഥ; സർഫറാസിനെ കണ്ട് പൃഥ്വി പഠിക്കുമോ?

Sarfaraz Khan weigh loss diet: സർഫറാസ് ഖാൻ ശരീര ഭാരം കുറച്ച് എത്തിയത് പൃഥ്വി ഷായെ ആരെങ്കിലും ഒന്ന് കാണിക്കണം എന്ന് കഴിഞ്ഞ ദിവസം കെവിൻ പീറ്റേഴ്സൻ പറഞ്ഞിരുന്നു

Sarfaraz Khan weigh loss diet: സർഫറാസ് ഖാൻ ശരീര ഭാരം കുറച്ച് എത്തിയത് പൃഥ്വി ഷായെ ആരെങ്കിലും ഒന്ന് കാണിക്കണം എന്ന് കഴിഞ്ഞ ദിവസം കെവിൻ പീറ്റേഴ്സൻ പറഞ്ഞിരുന്നു

author-image
Sports Desk
New Update
Sarfaraz Khan and Prithvi Shaw

Sarfaraz Khan and Prithvi Shaw: (Source: Instagram)

സർഫറാസ് ഖാൻ രണ്ട് മാസം കൊണ്ട് 17 കിഗ്രാം ശരീരഭാരം കുറച്ച് നടത്തിയ രൂപമാറ്റത്തിന് വലിയ കയ്യടിയാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ലഭിക്കുന്നത്. ഇത് സർഫറാസ് തന്നെയാണോ എന്നാണ് ഇന്ത്യൻ ബാറ്ററുടെ പുതിയ ചിത്രം കണ്ട് എല്ലാവരുടേയും ചോദ്യം. സർഫറാസ് ഖാൻ ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ട എല്ലാം ചെയ്യാൻ തയ്യാറാവുകയാണ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന പൃഥ്വി ഷായിൽ നിന്ന് ഇങ്ങനെയൊരു അത്ഭുതം നമുക്ക് കാണാനാവുമോ? 

Advertisment

സർഫറാസ് ഖാൻ അമിത ശരീര ഭാരം കുറച്ച് ഫിറ്റ്നസിലേക്ക് എത്തിയത് പൃഥ്വി ഷായെ ആരെങ്കിലും ഒന്ന് കാണിക്കണം എന്ന് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സൻ പറഞ്ഞിരുന്നു. ഇതോടെ സർഫറാസിന്റേത് പോലെ എഫർട്ട് എടുക്കാൻ പൃഥ്വിയും തയ്യാറാവണം എന്ന അഭിപ്രായം ശക്തമായി. 

Also Read: ഇത്തവണയും വെടിക്കെട്ട് ബാറ്റിങ്ങിന് മുഹമ്മദ് അസ്ഹറുദ്ദീൻ; ഒപ്പം കാസർകോട് നിന്ന് ഇവരും

കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി മത്സരത്തിനുള്ള ടീമിൽ നിന്ന് പൃഥ്വി ഷായെ മുംബൈ ഒഴിവാക്കിയിരുന്നു. അമിത ശരീര ഭാരം ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. പൃഥ്വിയുടെ ശരീരത്തിൽ 35 ശതമാനമാണ് കൊഴുപ്പിന്റെ അളവെന്നാണ് റിപ്പോർട്ടുകൾ വന്നത്. ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടി പൃഥ്വിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പരിശീലന പരിപാടി നിർദേശിച്ചിരുന്നു. 

Advertisment

ശരീരത്തിലെ കൊഴുപ്പ് 35 ശതമാനത്തോളം എത്തിയാൽ...

മത്സരത്തിന് ഇടയിൽ തന്റെ ഫിറ്റ്നസ് പ്രശ്നം കാരണം പൃഥ്വിക്ക് പന്ത് കുനിഞ്ഞ് എടുക്കാനാവാത്ത അവസ്ഥ പോലും ഉണ്ടായി എന്ന് വാർത്തകൾ വന്നിരുന്നു. ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം 35ലേക്ക് എത്തിയാൽ ഇത് ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്ത സമ്മർദം, മെറ്റബോലിക് സിൻഡ്രം, ഹോർമോൺ റെഗുലേഷനിലെ പ്രശ്നം എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. 

Also Read: '100 കോടി സാമ്പാദിക്കുന്ന ഇന്ത്യൻ കളിക്കാരുണ്ട്'; വെളിപ്പെടുത്തലുമായി ഞെട്ടിച്ച് രവി ശാസ്ത്രി

മാത്രമല്ല ഫിസിക്കൽ ഫിറ്റ്നസിനേയും എനർജി ലെവലിനേയും ഇത് ബാധിക്കും. ഈ അളവിൽ ശരീരത്തിൽ കൊഴുപ്പുള്ളവർക്ക് അമിതമായ ക്ഷീണവും ജോയിന്റുകളിൽ വേദനയും ഫിസിക്കൽ ആക്ടിവിറ്റികളിൽ ഏർപ്പെടെനാവാതെ വരികയും ചെയ്യും. 

സർഫറാസ് ഖാൻ പിന്തുടർന്ന ഡയറ്റ്

ഒന്നര മാസത്തോളം റൊട്ടിയും ചോറും കഴിക്കുന്നത് സർഫറാസ് ഒഴിവാക്കി എന്നാണ്സർഫറാസ് ഖാന്റെ പിതാവ് നൗഷാദ് വെളിപ്പെടുത്തിയത്. "ഞങ്ങൾ വീട്ടിൽ ഡയറ്റ് കർശനമായി പിന്തുടർന്നു. റൊട്ടിയും ചോറുമെല്ലാം കഴിക്കുന്നത് നിർത്തി. ബ്രൊക്കോളി, കാരറ്റ്, കുക്കുമ്പർ, സാലഡ്, ഗ്രീൻ വെജിറ്റബിൾ സാലഡ് എന്നിവ മാത്രമാണ് കഴിച്ചത്. അതിനൊപ്പം ഗ്രിൽ ചെയ്ത മീനും ചിക്കനും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി. ആവിയിൽ വേവിച്ച ചിക്കനും മുട്ടയും ഉൾപ്പെടെയുള്ളവ കഴിച്ചു. ഗ്രീൻ ടീയും ഗ്രീൻ കോഫിയും ഡയറ്റിൽ ഉൾപ്പെടുത്തി," സർഫറാസ് ഖാന്റെ പിതാവ് പറഞ്ഞു.

"അവക്കാഡോയും കഴിച്ചിരുന്നു. ഇതിനൊപ്പം പയറുവർഗങ്ങളും ഭക്ഷണക്രമത്തിൽ കൊണ്ടുവന്നു. ഒന്നര മാസത്തോളം ചോറും റൊട്ടിയും കഴിക്കുന്നത് ഒഴിവാക്കി എന്നതാണ് എടുത്ത് പറയേണ്ടത്. മധുരം കഴിക്കുന്നതും നിർത്തി. മൈദ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണങ്ങളും ഒഴിവാക്കി. ബേക്കറി വിഭവങ്ങളും കഴിച്ചിരുന്നില്ല."

Also Read: 3 ടെസ്റ്റോടെ ഒഴിവാക്കിയത് അനീതിയോ? മാധ്യമങ്ങൾക്ക് മുൻപിൽ പിന്തുണച്ച ഗിൽ നിലപാട് മാറ്റി

"ഒന്നര മാസം കൊണ്ട് തന്നെ സർഫറാസിന്റെ ഭാരം 10 കിലോഗ്രാം കുറഞ്ഞു. അതിൽ കൂടുതൽ ശരീരഭാരം കുറയ്ക്കാനാണ് സർഫറാസ് ശ്രമിച്ചത്. അതിന് വേണ്ടി ബിരിയാണി കഴിക്കുന്നതും സർഫറാസ് ഒഴിവാക്കി," സർഫറാസ് ഖാന്റെ പിതാവ് പറഞ്ഞു.

Read More:അൻഷുലിന് മാഞ്ചസ്റ്ററിൽ അരങ്ങേറ്റം; കേരള ക്രിക്കറ്റിന്റെ ദുഃസ്വപ്നം; ഇന്ത്യയുടെ 'മഗ്രാത്ത്' ആവുമോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: