scorecardresearch

അൻഷുലിന് മാഞ്ചസ്റ്ററിൽ അരങ്ങേറ്റം; കേരള ക്രിക്കറ്റിന്റെ ദുഃസ്വപ്നം; ഇന്ത്യയുടെ 'മഗ്രാത്ത്' ആവുമോ?

Anshul Kamboj test debut: ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് കുട്ടിയായിരുന്ന അൻഷുൽ കാംബോജിനെ പിതാവ് ഉദ്ധം സിങ് ക്രിക്കറ്റ് പരിശീലനത്തിന് ചേർത്തത്

Anshul Kamboj test debut: ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് കുട്ടിയായിരുന്ന അൻഷുൽ കാംബോജിനെ പിതാവ് ഉദ്ധം സിങ് ക്രിക്കറ്റ് പരിശീലനത്തിന് ചേർത്തത്

author-image
Sports Desk
New Update
Anshul Kamboj

Anshul Kamboj: (Indian Cricket Team, Instagram)

india vs England 4th test: മാഞ്ചസ്റ്റർ ടെസ്റ്റ് ഇന്ത്യക്ക് ജീവൻ മരണ പോരാട്ടമാണ്. ഓൾഡ് ട്രഫോർഡിൽ തോൽവിയിലേക്ക് വീണാൽ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കും. ജയം മാത്രം മുൻപിൽ കണ്ട് ഇറങ്ങുമ്പോൾ അൻഷുൽ കാംബോജ് എന്ന വലംകയ്യൻ പേസറിൽ വിശ്വാസം വെച്ച് അരങ്ങേറ്റത്തിന് അവസരം നൽകി ഇന്ത്യ. മാഞ്ചസ്റ്ററിൽ 47ാം നമ്പർ ജഴ്സി അണിഞ്ഞ് ഇറങ്ങുന്ന അൻഷുൽ കാംബോജ് ആരാണ്? 

Advertisment

ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് കുട്ടിയായിരുന്ന അൻഷുൽ കാംബോജിനെ പിതാവ് ഉദ്ധം സിങ് ക്രിക്കറ്റ് പരിശീലനത്തിന് ചേർത്തത്. നന്നായി ഓടിയാൽ ശരീരഭാരം കുറയും എന്ന ചിന്തയിൽ പരിശീലകനോട് അൻഷുലിനെ കൊണ്ട് ബോൾ ചെയ്യിക്കാൻ അച്ഛൻ ആവശ്യപ്പെട്ടു. എന്നാൽ ഇവിടംതൊട്ട് ക്രിക്കറ്റ് അൻഷുലിന്റെ എല്ലാമായി മാറി. 

Also Read: '90 സെക്കന്റ് ആണ് അവർ വൈകിയത്'; ആഞ്ഞടിച്ച് വീണ്ടും ശുഭ്മാൻ ഗിൽ

രോഗക്കിടക്കയിൽ അച്ഛൻ

ഡൊമസ്റ്റിക് ക്രിക്കറ്റിൽ വീണ്ടും വീണ്ടും മികവ് കാണിച്ചാണ് അൻഷുൽ ഒടുവിൽ തന്റെ സ്വപ്നം എത്തിപ്പിടിച്ചത്. ചുഴലി രോഗം കാരണം ബുദ്ധിമുട്ടനുഭവിക്കുകയാണ് അൻഷുലിന്റെ പിതാവ്. എന്നാൽ മാഞ്ചസ്റ്ററിൽ അൻഷുൽ പന്തെറിയുമ്പോൾ ഫസിൽപൂർ എന്ന ഗ്രാമത്തിലിരുന്ന് ആ അച്ഛന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയുകയാണ്. 

Advertisment

അൻഷുലും അനിൽ കുംബ്ലേയും

അൻഷുലിന്റെ മാഞ്ചസ്റ്ററിലെ അരങ്ങേറ്റത്തിൽ ഒരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചതും മാഞ്ചസ്റ്ററിൽ ആണ്. രണ്ട് പേരും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയവരാണ്. കുംബ്ലെയെ പോലെ ഇന്ത്യക്കായി വിക്കറ്റ് വേട്ടയിൽ ചരിത്രമെഴുതുന്ന ബോളറായി അൻഷുൽ മാറുമോ? 

Also Read: പരിക്കുകളിൽ വലഞ്ഞ് ഇന്ത്യ; ടീം കോംപിനേഷൻ തലവേദന; മത്സരം എവിടെ കാണാം?

ചെറുപ്പത്തിൽ റാണാ ബ്രദേഴ്സ് ക്രിക്കറ്റ് അക്കാദമിയിൽ ചേരുമ്പോൾ ഓൾറൗണ്ടർ ആവാനായിരുന്നു അൻഷുലിന് താത്പര്യം. പിന്നാലെ ഫാസ്റ്റ് ബോളിങ്ങിലേക്ക് എല്ലാ ശ്രദ്ധയും നൽകി. ഔട്ട് സ്വിങ്ങറിലാണ് അൻഷുൽ ആദ്യം മികവ് കാണിച്ചത്. 

മഗ്രാത്തിന്റെ കട്ട ഫാൻ

ഓസീസ് പേസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത് ആണ് അൻഷുലിന്റെ ഹീറോ. മഗ്രാത്തിന്റേതിന് സമാനമായ ഉയരക്കൂടുതലിന്റെ ബലത്തിൽ അൻഷുലിന് ഹാർഡ് ലെങ്ത് ഡെലിവറികളിൽ കരുത്ത് കാണിക്കാനായി. 

Also Read: "കോഹ്ലി ദേഷ്യപ്പെട്ടു; അതിനാൽ ഞാനും ദേഷ്യപ്പെടണം എന്നാണ് ഗില്ലിന്റെ ചിന്ത"; രൂക്ഷ വിമർശനം

കേരളത്തോട് ഒരു ദയയും ഇല്ലാത്ത അൻഷുൽ

2024ലെ രഞ്ജി ട്രോഫി സീസണിൽ ആണ് അൻഷുൽ കാംബോജ് ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തി തകർത്തെറിഞ്ഞത്. കേരളം ആയിരുന്നു ഇവിടെ അൻഷുലിന്റെ ഇര. ഹരിയാനയ്ക്കായി 30.1 ഓവറിൽ 49 റൺസ് മാത്രം വഴങ്ങിയാണ് അൻഷുൽ കേരളത്തിന്റെ 10 വിക്കറ്റും പിഴുതത്. 

ഇന്ത്യൻ സ്ക്വാഡിലെ പരിക്ക് അൻഷുലിന് വഴി തുറന്നു

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലേക്ക് എത്തിയപ്പോൾ ഇന്ത്യൻ സ്ക്വാഡിൽ പരിക്ക് പിടിമുറുക്കി. ഇതോടെയാണ് ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സ് താരമായ അൻഷുലിനെ ബിസിസിഐ ഇംഗ്ലണ്ടിലേക്ക് അയച്ചത്. ആകാശ് ദീപ്, അർഷ്ദീപ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർക്ക് പരുക്കേറ്റതോടെ അൻഷുലിന് മാഞ്ചസ്റ്ററിൽ അരങ്ങേറ്റം കുറിക്കാൻ സുവർണാവസരം ലഭിച്ചു. 

Read More: 2 മാസത്തിൽ കുറച്ചത് 17 കിഗ്രാം ഭാരം; സർഫറാസ് ഖാന്റെ ഡയറ്റ് ഇങ്ങനെ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: