/indian-express-malayalam/media/media_files/uploads/2019/07/Sachin-Kumble-Dravid.jpg)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുല്‍ക്കറെ ഹാള്‍ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുത്ത് ആദരിച്ചിരിക്കുകയാണ് ഐസിസി. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം അലന്‍ ഡൊണാള്‍ഡ്, രണ്ട് തവണ ലോക ചാമ്പ്യനായ ഓസീസ് താരം കാതറിന്‍ ഫിറ്റ്‌സ്പാട്രിക് എന്നിവര്‍ക്കൊപ്പമാണ് സച്ചിനേയും ഹാള്‍ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുത്തത്.
ഈ ആദരം ലഭിക്കുന്ന ആറാമത്തെ ഇന്ത്യനാണ് സച്ചിന്‍. നേരത്തെ ബിഷന്‍ സിങ്, കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് നേരത്തെ ഈ ബഹുമതി നേടിയത്. ഇതുവരെ 87 പേരാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടിയത്. ഇതില്‍ 28 പേര്‍ ഇംഗ്ലണ്ടില്‍ നിന്നുമുള്ളവരും 26 പേര്‍ ഓസ്‌ട്രേലിയയില്‍ നിന്നുമുള്ളവരും 18 പേര്‍ വെസ്റ്റ് ഇന്‍ഡീസുകാരുമാണ്. പാക്കിസ്ഥാനില്‍ നിന്നും അഞ്ച് പേരും ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളില്‍ നിന്നും മൂന്ന് പേര്‍ വീതവും ഒരു ശ്രീലങ്കന്‍ താരവുമാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടിയത്.
അതേസമയം, എന്തുകൊണ്ട് സച്ചിന് മുമ്പ് ദ്രാവിഡിനേയും കുംബ്ലെയേയും തേടി ഈ ബഹുമതി എത്തിയെന്ന സംശയം ആരാധകര്‍ക്കിടയിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ദ്രാവിഡിനെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുന്നത്. 2015 ലാണ് കുംബ്ലെയെ തേടി ബഹുമതിയെത്തുന്നത്. ദ്രാവിഡിനെക്കാള്‍ വ്യക്തിഗത നേട്ടങ്ങളുള്ള താരമാണ് സച്ചിന്‍. കൂടാതെ ലോകകപ്പും നേടിയിട്ടുണ്ട്. ഇതിനുള്ള ഉത്തരം ഐസിസിയുടെ നിയമമാണ്.
Read More: ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ സച്ചിൻ ടെൻഡുൽക്കറും
ഐസിസിയുടെ നിയമം പ്രകാരം, ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടണമെങ്കില്‍ ബാറ്റ്‌സമാന്‍ കുറഞ്ഞത് 8000 റണ്‍സും 20 സെഞ്ചുറികളും ഏകദിനത്തിലോ ടെസ്റ്റിലോ നേടിയിരിക്കണം. ബോളര്‍മാരാണെങ്കില്‍ 200 വിക്കറ്റുകള്‍ നേടിയിരിക്കണം, കൂടാതെ ടെസ്റ്റില്‍ 50 ഉം ഏകദിനത്തില്‍ 30 ആയിരിക്കും സ്‌ട്രൈക്ക് റേറ്റ് എന്നാണ്. ഈ നിബന്ധനകള്‍ സച്ചിനും ദ്രാവിഡിനും കുംബ്ലെയ്ക്കും ഒരുപോലെ അനുകൂലമാണെന്ന് അവരുടെ റെക്കോര്‍ഡുകള്‍ പറയുന്നു.
എന്നാല്‍ മറ്റൊരു മാനദണ്ഡം കൂടിയുണ്ട്. വിരമിക്കല്‍ കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഹാള്‍ ഓഫ് ഫെയിമിലേക്ക് പരിഗണിക്കുകയുള്ളൂ. ദ്രാവിഡ് 2012 ലും കുംബ്ലെ 2008 ലുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സച്ചിന്‍ കരിയര്‍ അവസാനിപ്പിക്കുന്നത് 2013 ല്‍ മാത്രമാണ്. അതിനാലാണ് സച്ചിന് മുമ്പ് ദ്രാവിഡിനും കുംബ്ലെയ്ക്കും ഈ ബഹുമതി ലഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.