/indian-express-malayalam/media/media_files/uploads/2022/11/Moeen.jpg)
ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇന്ത്യയെ നേരിടാന്‍ ഇംഗ്ലണ്ട് ഒരുങ്ങുമ്പോള്‍ ഇന്ത്യയെ വീഴ്ത്താനുള്ള തന്ത്രം ഇംഗ്ലണ്ടിന്റെ പക്കലുണ്ടെന്ന് പറയുകയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. ഇതിനായി എംഎസ് ധോണി തയാറാക്കിയ തന്ത്രം തന്നെ പ്രയോഗിക്കുമെന്നാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ വ്യക്തമാക്കുന്നത്.
നോക്കൗട്ട് പോലുള്ള വലിയ മത്സരങ്ങളെ എങ്ങനെ നേരിടണമെന്ന് ഐപിഎല്ലില്‍ ധോണിയില്‍ നിന്നും ഡ്വെയ്ന്‍ ബ്രാവോയില്‍ നിന്നും താന്‍ കാണുകയും പഠിക്കുകയും ചെയ്തുവെന്ന് മൊയീന്‍ അലി പറയുന്നു. ''സിഎസ്‌കെയില്‍ എംഎസ് ധോണിയെയും ഡ്വെയ്ന്‍ ബ്രാവോയെയും പോലുള്ളവരില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചു. സീനിയര്‍ കളിക്കാര്‍ക്ക് യുവതാരങ്ങളെ എങ്ങനെ പിഴുതെറിയാമെന്ന് ഞാന്‍ പഠിച്ചു. വലിയ ഗെയിമുകളില്‍ ഇത് അതിശയകരമാണ്, ഈ ടീമിലെ മുതിര്‍ന്ന കളിക്കാര്‍ ശാന്തത പാലിക്കുകയും യുവാക്കളെ ശരിക്കും ആവേശഭരിതരാക്കുകയും ചെയ്യേണ്ടതുണ്ട്, '' താരം പറഞ്ഞു.
വിരാട് കോഹ്ലിക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ പദ്ധതികളെക്കുറിച്ചും മൊയീന്‍ അലി പറഞ്ഞു. റണ്ണുകള്‍ തടയുക, സമ്മര്‍ദത്തില്‍ ഒരു വിക്കറ്റ് ലഭിക്കും.ആര്‍സിബിക്ക് വേണ്ടി കോഹ്ലിക്കൊപ്പം മൂന്ന് സീസണുകള്‍ കളിക്കുകയും ടെസ്റ്റിലും ഐപിഎല്ലിലും കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മൊയീന്റെ രീതിയാണിത്.
''മികച്ച കളിക്കാരെ ടി20 ക്രിക്കറ്റില്‍ തടയുക പ്രയാസമാണ്. എന്നാല്‍ അവരുടെ സ്‌കോറിങ് വേഗത കുറയ്ക്കാന്‍ ഒരു പദ്ധതി ഉണ്ടായിരിക്കണം, എന്നിട്ട് ഒരു വിക്കറ്റ് നേടിയേക്കാം, കോഹ്ലി നന്നായി കളിക്കുന്നു, അതിനാല്‍ ഞങ്ങളുടെ പദ്ധതികള്‍ എന്തുതന്നെയായാലും ഞങ്ങള്‍ അതില്‍ ഉറച്ചുനില്‍ക്കണം.''മൊയീന്‍ പറഞ്ഞു.
''എന്നാല്‍ ആ ഘട്ടത്തില്‍ കോഹ്ലി എങ്ങനെ ബാറ്റ് ചെയ്യും എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും കാര്യങ്ങള്‍. അദ്ദേഹത്തിന്റെ ആത്മവിശ്വാസം, ബാറ്റിംങ് അടിസ്ഥാനത്തില്‍ അദ്ദേഹം എല്ലാം നന്നായി കൈാകര്യം ചെയ്യുന്നു. ഏഷ്യാ കപ്പ് മുതല്‍ അദ്ദേഹം തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയതായി എനിക്ക് തോന്നുന്നു. ഓരോ കളിക്കാരനും അവരുടെ കരിയറില്‍ ഇത് സംഭവിക്കുന്നു. ഇന്ത്യന്‍ ടീമും പലര്‍ക്കും മുന്നില്‍ സമ്മര്‍ദ്ദത്തിലാണ് കളിക്കുന്നതെന്ന് മൊയീന്‍ അലി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us