scorecardresearch

അവസാന പന്തിൽ ഷാരൂഖ് ഖാന്റെ കൂറ്റൻ സിക്സ്, മുഷ്‌താഖ്‌ അലി കിരീടം നേടി തമിഴ്നാട്; വീഡിയോ

അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരുന്നപ്പോഴാണ് ഡീപ്പ് സ്‌ക്വയർ ലെഗിലേക്ക് കൂറ്റൻ സിക്സ് പായിച്ചു ഷാരൂഖ് ടീമിനെ വിജയത്തിലെത്തിച്ചത്

അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരുന്നപ്പോഴാണ് ഡീപ്പ് സ്‌ക്വയർ ലെഗിലേക്ക് കൂറ്റൻ സിക്സ് പായിച്ചു ഷാരൂഖ് ടീമിനെ വിജയത്തിലെത്തിച്ചത്

author-image
Sports Desk
New Update
shahrukh khan, last ball six, shahrukh khan six, syed mushtaq ali trophy final, shahrukh, final match, tamil nadu vs karnataka, shahrukh khan last ball six, cricket news, sports news, indian express malayalam

Photo: Twitter

ന്യൂഡൽഹി: മുഷ്‌താഖ്‌ അലി ടി20 ട്രോഫി ഫൈനലിൽ തമിഴ്‌നാടിന് ജയം. കർണാടകയെ നാല് വിക്കറ്റിനാണ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കർണാടക ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം അവസാനപന്തിൽ തമിഴ്നാട് മറികടക്കുകയായിരുന്നു. അവസാന പന്തിൽ കൂറ്റൻ സിക്സർ പായിച്ച ഷാരൂഖ് ഖാനാണ് തമിഴ്‌നാടിന്റെ വിജയശില്പി. അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരുന്നപ്പോഴാണ് ഡീപ്പ് സ്‌ക്വയർ ലെഗിലേക്ക് കൂറ്റൻ സിക്സ് പായിച്ചു ഷാരൂഖ് ടീമിനെ വിജയത്തിലെത്തിച്ചത്.

Advertisment

ഷാരൂഖ് ഖാൻ ക്രീസിലെത്തിയപ്പോൾ ജയിക്കാൻ 28 പന്തിൽ 57 റൺസ് എന്ന നിലയിലായിരുന്നു തമിഴ്നാട്. അവിടം മുതൽ കരുതികളിച്ച ഷാരൂഖ് തമിഴിനാടിന്റെ വിജയപ്രതീക്ഷ നിലനിർത്തുകയായിരുന്നു. ഒടുവിൽ അവസാന പന്തിൽ അഞ്ചു റൺസ് എന്ന നിലയിലേക്ക് വിജയലക്ഷ്യം എത്തിയപ്പോൾ മനോഹരമായ ഷോട്ടിലൂടെ ഷാരൂഖ് ടീമിന് കിരീടം സമ്മാനിക്കുകയായിരുന്നു.

നേരത്തെ കർണാടകയുടെ വാലറ്റ നിരയാണ് 150 എന്ന ഭേദപ്പെട്ട റൺസ് നേടാൻ ടീമിനെ സഹായിച്ചത്. ആദ്യ ഓവറുകളിൽ സ്പിന്നർമാർ നിറഞ്ഞാടിയപ്പോൾ മുൻനിര തകർന്നടിയുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ രോഹൻ കാദമിനെ സായി കുമാർ മടക്കി. തൊട്ട് പിന്നാലെ കരുൺ നായരെയും മനീഷ് പാണ്ഡെയെയും സ്പിന്നർമാർ വീഴ്ത്തി. അവസാന ഓവറുകളിൽ അഭിനവ് മനോഹറും ശരത് ബിആറും പിടിച്ചു നിന്നതോടെയാണ് ടീം ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇരുവരും ചേർന്ന് 55 റൺസാണ് നേടിയത്.

അവസാന നാല് ഓവറുകളിൽ ടി നടരാജനും സന്ദീപ് വാരിയരും 49 റൺസാണ് വിട്ടു നല്കിയത്. അതും കർണാടകയ്ക്ക് തുണയായി. തമിഴ്‌നാടിന് വേണ്ടി ഹരി നിഷാന്തും ജഗദീഷനും മികച്ച തുടക്കമാണ് നൽകിയത്. പിന്നീട് ജെ സുചിത്തും പ്രവീൺ ദുബെയും ചേർന്ന് 19 പന്തിൽ 41 റൺസ് നേടി തമിഴിനാടിന്റെ വിജയപ്രതീക്ഷ നിലനിർത്തുകയായിരുന്നു. അതിനു ശേഷമായിരുന്നു ഷാരൂഖ് ഖാന്റെ മിന്നും പ്രകടനം.

Advertisment

Also Read: അത്തരം പ്രസ്താവനകള്‍ ഒരിക്കലും ദ്രാവിഡ് നടത്തില്ല; ശാസ്ത്രിയെ വിമര്‍ശിച്ച് ഗംഭീര്‍

Tamil Nadu Twenty 20

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: