scorecardresearch

അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ സെലക്ടറാകണം, തനിക്ക് ചാനല്‍ പരിപാടിയുണ്ടെന്ന് സെവാഗ്

നാല് ബോളര്‍മാരെ കളിപ്പിക്കുകയാണെങ്കില്‍ രോഹിത്തിനെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്താമെന്നും സെവാഗ്

നാല് ബോളര്‍മാരെ കളിപ്പിക്കുകയാണെങ്കില്‍ രോഹിത്തിനെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്താമെന്നും സെവാഗ്

author-image
Sports Desk
New Update
Virender Sehwag, വിരേന്ദർ സെവാഗ്,Sehwag, സെവാഗ്,Anil Kumble,അനില്‍ കുംബ്ലെ, Team India, kumble Sehwag, ie malayalam, ഐഇ മലയാളം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി അനില്‍ കുംബ്ലെ വരണമെന്ന് ആഗ്രഹിക്കുന്നതായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന സമീപനമാണ് കുംബ്ലെയെ സെലക്ടര്‍ ആയി കാണാനുള്ള സെവാഗിന്റെ ആഗ്രഹത്തിന് പിന്നില്‍.

Advertisment

''കുംബ്ലെ ക്യാപ്റ്റനായപ്പോള്‍ എന്റെ അടുത്ത് വന്ന് നിന്റെ ഇഷ്ടത്തിന് കളിച്ചോളൂ, രണ്ട് പരമ്പര വരെ പുറത്താക്കില്ലെന്ന് പറഞ്ഞു. ആ ആത്മവിശ്വാസമാണ് അദ്ദേഹം തരുന്നത്. മുഖ്യ സെലക്ടര്‍ പദവിക്ക് ഏറ്റവും യോഗ്യന്‍ കുംബ്ലെയായിരിക്കും. സച്ചിന്‍, ഗാംഗുലി, രാഹുല്‍ തുടങ്ങിയവരോട് സഹതാരമെന്ന നിലയിലും യുവ താരങ്ങളോട് കോച്ച് എന്ന നിലയിലും ബന്ധപ്പെട്ടിട്ടുള്ളയാളുമാണ് കുംബ്ലെ'' സെവാഗ് പറഞ്ഞു.

Read More: ആമിറിനെ പോലെ ശ്രീയും തിരികെ വരുമോ? പാക്കിസ്ഥാനില്‍ എന്തും നടക്കുമെന്ന് സെവാഗ്

2016-17 കാലഘട്ടത്തില്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു കുംബ്ലെ. ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് കുംബ്ലെ സ്ഥാനത്തു നിന്നും രാജിവയ്ക്കുന്നത്. നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ ഭിന്നതയായിരുന്നു കുംബ്ലെയുടെ രാജിയിലേക്ക് നയിച്ചത്.

Advertisment

അതേസമയം, താന്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും സെവാഗ് വ്യക്തമാക്കി. നിലവില്‍ എഴുത്ത്, കമന്ററി തുടങ്ങി നിരവധി ജോലികള്‍ താന്‍ ചെയ്യുന്നുണ്ടെന്നും സെലക്ടര്‍ ആയാല്‍ അതൊന്നും നടക്കില്ലെന്നും സെവാഗ് പറഞ്ഞു. കൂടാതെ വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തുന്നതിലും സെവാഗ് അഭിപ്രായം പറഞ്ഞു.

നാല് ബോളര്‍മാരെ കളിപ്പിക്കുകയാണെങ്കില്‍ രോഹിത്തിനെ ടീമിലുള്‍പ്പെടുത്താമെന്നും അല്ലെങ്കില്‍ അജിങ്ക്യ രഹാനെയെ ടീമിലെടുക്കുന്നതാകും നല്ലതെന്നുമായിരുന്നു സെവാഗിന്റെ അഭിപ്രായം.

Indian Cricket Team Anil Kumble Virender Sehwag

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: