/indian-express-malayalam/media/media_files/2025/03/06/PNySOAZx9XLllA00u1pv.jpg)
Ravindra Jadeja Virat Kohli Photograph: (Screengrab)
മറ്റൊരു ഐസിസി കിരീടത്തിന് തൊട്ടരുകിൽ കൂടി എത്തിയതിന്റെ ആഘോഷത്തിലാണ് ടീം ഇന്ത്യയും ആരാധകരും. അതിനിടയിൽ സമൂഹമാധ്യമങ്ങളിൽ കോഹ്ലിയുടേയും രവീന്ദ്ര ജഡേജയുടേയും ഒരു വിഡിയോ വൈറലാവുന്നു. മലയാളത്തിൽ ഏറെ ചിരി പടർത്തിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ദിലീപും ബിജു മേനോനും തമ്മിലുള്ള രസകരമായ വിഡിയോ ചേർത്താണ് കോഹ്ലിയും ജഡേജയും തമ്മിലുള്ള സംഭാഷണത്തിന്റെ ട്രോൾ വൈറലായി എത്തുന്നത്.
ഇത് ലാസ്റ്റ് സപ്പറാണ്. അടുത്ത സൂപ്പർ ഫാസ്റ്റിന് പൊയ്ക്കോണം എന്ന് മനസിലായോ എന്ന ദിലീപിന്റെ ഭീഷണിക്ക്, നാളത്തെ സൂപ്പർ ബ്രേക്ക്ഫാസ്റ്റ് ആണെന്നാണ് ബിജു മേനോന്റെ മറുപടി. ഈ സീൻ ചേർത്താണ് കോഹ്ലി-ജഡേജ സംഭാഷണം ആരാധകർ ട്രോളി കൊല്ലുന്നത്.
ചാംപ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ന്യൂസിലൻഡിന് എതിരെ എങ്ങനെയാണ് പുറത്തായത് എന്ന് കോഹ്ലിയോട് വിശദീകരിക്കുകയാണ് ജഡേജ. കോഹ്ലിയെ പുറത്താക്കാൻ വന്ന ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്സിന്റെ തകർപ്പൻ ക്യാച്ച് അനുകരിക്കുകയാണ് ജഡേജ. ക്യാച്ച് എടുത്ത വിധം ഉൾപ്പെടെ ആക്ഷൻ കാണിച്ച ജഡേജ പറയുന്നുണ്ട്. എന്നാൽ കോഹ്ലി ഇതൊന്നും ശ്രദ്ധിക്കാതെ ആപ്പിൾ കഴിക്കുന്നതിൽ മുഴുകുകയാണ്.
ജഡേജ അത്രയും ഗൗരവത്തോടെ പറയുമ്പോൾ കോഹ്ലിയുടെ നിന്ന് വന്ന പ്രതികരണമാണ് ആരാധകർക്ക് കൗതുകമായത്. ജഡേജ പറയുന്നതിൽ വലിയ ശ്രദ്ധ കൊടുക്കാതെയുള്ള കോഹ്ലിയുടെ പെരുമാറ്റം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി രസകരമായ കമന്റുകളുമായി ആരാധകരും എത്തുന്നു.
ന്യൂസിലൻഡിന് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ 14 പന്തിൽ നിന്ന് 11 റൺസ് എടുത്ത് നിൽക്കുമ്പോഴാണ് കോഹ്ലിയെ ഗ്ലെൻ ഫിലിപ്പ്സ് പറന്ന് പിടിച്ച് മടക്കുന്നത്. മാറ്റ് ഹെൻറിയുടെ പന്തിൽ ഓഫ് സൈഡിലേക്കാണ് കോഹ്ലി ഷോട്ട് കളിച്ചത്. ബാക്ക് വേർഡ് പോയിന്റിൽ ഗ്ലെൻ ഫിലിപ്പ്സ് തന്റെ വലത്തേക്ക് പറന്ന് വലത് കൈ നീട്ടി പന്ത് കൈക്കലാക്കുകയായിരുന്നു.
Read More
- ഒറ്റ ടിക്കറ്റിന് 23.5 ലക്ഷം രൂപ; ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോളടിച്ച് ദുബായ്
- Champions Trophy Semi Final: ചാംപ്യന്‍സ് ട്രോഫിയിൽ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനൽ; ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും നിരാശ
- ആ അപൂർവ്വ റെക്കോർഡ്;ഇനി രോഹിത്തിന് സ്വന്തം
- ചാംപ്യൻസ് ട്രോഫിയിലെ തോൽവിക്ക് പിന്നാലെ ആരാധകരെ ഞെട്ടിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.