/indian-express-malayalam/media/media_files/uploads/2021/03/Virat-Kohli-3.jpg)
പൂനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ നായകൻ കോഹ്‌ലിയെ തേടിയെത്തിയത് നിരവധി ചോദ്യങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 'പാർട് ടെെം ബൗളറായി ഹാർദിക് പാണ്ഡ്യയെ ഉപയോഗിക്കാൻ അവസരമുണ്ടായിട്ടും എന്തുകൊണ്ട് അത് ചെയ്‌തില്ല,' എന്നതാണ്. ഈ ചോദ്യത്തിനു കോഹ്‌ലി തന്നെ വ്യക്തമായ മറുപടി നൽകുന്നു. ജോലിഭാരം കൂട്ടാതിരിക്കാനാണ് പാണ്ഡ്യയെ കൊണ്ട് ബൗൾ ചെയ്യിപ്പിക്കാതിരുന്നതെന്ന് കോഹ്‌ലി പറഞ്ഞു.
"പാണ്ഡ്യയുടെ കായികക്ഷമത പരിഗണിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കഴിവ് എവിടെയാണ് കൂടുതൽ ആവശ്യമെന്ന് ഞങ്ങൾ വിലയിരുത്തുന്നുണ്ട്. ടി 20 പരമ്പരയിൽ അദ്ദേഹത്തെ കൊണ്ട് ബൗൾ ചെയ്യിപ്പിച്ചു. എന്നാൽ, ഏകദിനത്തിൽ അതിനു നിർവാഹമില്ല. ടി 20 ലോകകപ്പും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പും അടുത്തുവരികയാണ്. ഈ രണ്ടിലും പാണ്ഡ്യയുടെ ബൗളിങ് വലിയ പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്‌ക്കാനാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ബൗൾ ചെയ്യിപ്പിക്കാതിരുന്നത്," കോഹ്‌ലി പറഞ്ഞു.
Read Also: ഇതിഹാസങ്ങളെ പിന്നിലാക്കി കോഹ്‌ലി; ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരം
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ പാണ്ഡ്യയെ ബൗള്‍ ചെയ്യിപ്പിച്ചില്ല. ക്രുണാൽ പാണ്ഡ്യയും കുൽദീപ് യാദവും പിശുക്കില്ലാതെ റൺസ് വഴങ്ങിയ സമയത്തും ഹാർദിക്കിനെ പരീക്ഷിക്കാൻ കോഹ്‌ലി തയ്യാറായില്ല. രണ്ടാം ഏകദിനത്തിലെ തോൽവിക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ഇത് ചോദ്യം ചെയ്യപ്പെട്ടു. ടി20 പരമ്പരയില്‍ 17 ഓവറോളം ബൗള്‍ ചെയ്‌ത ഹാർദിക് പാണ്ഡ്യ 6.50 ശരാശരിയില്‍ മാത്രമാണ് റണ്‍സ് വഴങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.