ഇതിഹാസങ്ങളെ പിന്നിലാക്കി കോഹ്‌ലി; ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരം

നിലവില്‍ ഏകദിന ക്രിക്കറ്റില്‍ 253 മത്സരങ്ങളില്‍ നിന്ന് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് പിറന്നിട്ടുള്ളത് 12,162 റണ്‍സാണ്

Virat Kohli, വിരാട് കോഹ്ലി, Virat Kohli news, വിരാട് കോഹ്ലി വാര്‍ത്തകള്‍, Virat Kohli century, വിരാട് കോഹ്ലി സെഞ്ചുറി, Virat Kohli video, വിരാട് കോഹ്ലി വിഡിയോ, Virat Kohli malayalam news, വിരാട് കോഹ്ലി മലയാളം വാര്‍ത്ത, Cricket, ക്രിക്കറ്റ്, Cricket News, ക്രിക്കറ്റ് വാര്‍ത്തകള്‍, Malayalam Cricket News, മലയാളം ക്രിക്കറ്റ് വാര്‍ത്തകള്‍, sports news, കായിക വാര്‍ത്തകള്‍, Malayalam sports news, മലയാളം കായിക വാര്‍ത്തകള്‍, IE Malayalam, ഐഇ മലയാളം

പൂനെ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകർക്കുകയും ചിലത് പുതിയതായി സൃഷ്ടിക്കുകയും ചെയ്യുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കിങ് കോഹ്‌ലിയെന്ന് ആരാധകര്‍ വിശേഷിപ്പിക്കുമ്പോള്‍ ആ കിരീടത്തിലേക്ക് ഒരു പൊന്‍തൂവല്‍കൂടി ചേര്‍ക്കപ്പെട്ടു. റണ്ണൊഴുക്കിനൊപ്പം എത്തിയ മറ്റൊരു നാഴികക്കല്ല്. ഏകദിനത്തില്‍ മൂന്നാം സ്ഥാനത്തിറങ്ങി 10,000 റണ്‍സ് തികയ്ക്കുന്ന താരം.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് കോഹ്‌ലി റെക്കോര്‍ഡ് കുറിച്ചത്. ലോകക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് കോഹ്‌ലി. ഒന്നാമത് ഓസ്ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ്. 330 ഏകദിനങ്ങളില്‍ മൂന്നാമതായി ബാറ്റ് ചെയ്യാനെത്തിയ പോണ്ടിങ് നേടിയത് 12,662 റണ്‍സാണ്.

കോഹ്‌ലിക്കും പോണ്ടിങ്ങും പിന്നിലായുള്ളത് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ്. 238 കളികളില്‍ നിന്ന് 9,747 റണ്‍സാണ് സംഗക്കാരയുടെ സമ്പാധ്യം. മൂന്നാം സ്ഥാനത്തിറങ്ങി ദക്ഷിണാഫ്രിക്കയുടെ ഓള്‍ റൗണ്ടര്‍ ജാക്ക് കാലിസ് ഏഴായിരത്തില്‍പ്പരം റണ്‍സ് നേടിയിട്ടുണ്ട്.

Read More: സച്ചിന്‍ തെൻഡുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു; താരം ക്വാറന്റൈനില്‍

നിലവില്‍ ഏകദിന ക്രിക്കറ്റില്‍ 253 മത്സരങ്ങളില്‍ നിന്ന് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് പിറന്നിട്ടുള്ളത് 12,162 റണ്‍സാണ്. 59 ശരാശരിയുള്ള താരം 43 സെഞ്ചുറികളും നേടി. ഏകദിനത്തില്‍ 49 സെഞ്ചുറി നേടിയ സച്ചിന്‍ മാത്രമാണ് ഇനി ഇന്ത്യന്‍ നായകനു മുന്നിലുള്ളത്.

പക്ഷേ, കഴിഞ്ഞ കലണ്ടര്‍ വര്‍ഷം ഒരു തവണ പോലും മൂന്നക്കം കടക്കാന്‍ കോഹ്‌ലിക്കായില്ല. 2009 മുതല്‍ തുടര്‍ച്ചയായി 11 വര്‍ഷം കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു.

മാര്‍ച്ച് 28 ഞായറാഴ്ചയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം. ആദ്യ രണ്ട് കളികളിലും മികച്ച തുടക്കം ലഭിച്ച കോഹ്‌ലിക്ക് വലിയൊരു സ്കോറിലേക്ക് എത്തിക്കാനായിരുന്നില്ല. രണ്ടാം മത്സരം ജയിച്ച് ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തിയതോടെ മൂന്നാമത്തെ കളി ഇന്ത്യക്ക് നിര്‍ണായകമാണ്. ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli sets another record in odi cricket475131

Next Story
സച്ചിന്‍ തെൻഡുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു; താരം ക്വാറന്റൈനില്‍Sachin tendulkar, സച്ചിന്‍ തെണ്ടുല്‍ക്കര്‍, Sachin Tendulkar covid, സച്ചിന്‍ തെണ്ടുല്‍ക്കര്‍ കോവിഡ്, sachin tendulkar news, സച്ചിന്‍ തെണ്ടുല്‍ക്കര്‍ വാര്‍ത്തകള്‍, sachin tendulkar malayalam news, സച്ചിന്‍ മലയാളം വാര്‍ത്തകള്‍, covid news, കോവിഡ് വാര്‍ത്തകള്‍, covid malayalam news, കോവിഡ് മലയാളം വാര്‍ത്തകള്‍, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com