/indian-express-malayalam/media/media_files/uploads/2019/07/kohli-2.jpg)
ലോകകപ്പിൽ മറ്റൊരു റെക്കോർഡ് കൂടി തിരുത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് വിജയം ഒരുക്കിയത് ഓപ്പണർമാരായതിനാൽ കാര്യമായി ഒന്നും ചെയ്യേണ്ടതില്ലായിരുന്നു കോഹ്‌ലിക്ക്. എന്നാൽ കിട്ടിയ അവസരം മുതലാക്കിയ കോഹ്‌ലി 34 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. ആ ചെറിയ ഇന്നിങ്സ് കോഹ്‌ലിയെ നയിച്ചത് ലോകകപ്പ് ചരിത്രത്തിലെ വലിയ റെക്കോർഡ് ബുക്കിലേക്കാണ്. ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരം. പിന്നാലെ ലോകകപ്പിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ രൺസ് നേടുന്ന രണ്ടാമത്തെ താരവും.
Also Read: അത്യുന്നതങ്ങളില്‍ ഹിറ്റ്മാന്‍; സെഞ്ചുറിയില്‍ ചരിത്രനേട്ടവുമായി രോഹിത്
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ് പട്ടികയിൽ മുന്നിൽ. 44 ഇന്നിങ്സുകളിൽ നിന്ന് 2278 റൺസ് നേടിയ സച്ചിൻ ബഹുദൂരം മുന്നിലാണ്. 21 ഇന്നിങ്സുകളിൽ നിന്ന് 1006 റൺസ് നേടിയ സൗരവ് ഗാംഗുലിയാണ് 1000 റൺസ് തികച്ച രണ്ടാമത്തെ ഇന്ത്യൻ താരം. റൺവേട്ടയിൽ കോഹ്‌ലി സൗരവ് ഗാംഗുലിയെ മറികടക്കുകയും ചെയ്തു. 25 ഇന്നിങ്സുകളിൽ നിന്ന് 1029 റൺസാണ് ഇതുവരെയുള്ള കോഹ്‌ലിയുടെ സമ്പാദ്യം.
Also Read:'പ്രതിഭാസമാണ് നീ'; ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി സച്ചിന്‍
അതേസമയം ലോകകപ്പ് ചരിത്രത്തിൽ തന്റെ ആറാം സെഞ്ചുറി നേടി സച്ചിന്റെ നേട്ടത്തിനൊപ്പം എത്തിയ ഓപ്പണർ രോഹിത് ശർമ്മ പിന്നാലെ തന്നെയുണ്ട്. 16 ഇന്നിങ്സുകളിൽ നിന്ന് 977 റൺസാണ് രോഹിത് ശർമ്മയുടെ ഇതുവരെയുള്ള സമ്പാദ്യം. വരും ദിവസങ്ങളിൽ 1000 റൺസ് തികയ്ക്കാൻ രോഹിത്തിന് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
സച്ചിനും രോഹിത്തും ആറ് ലോകകപ്പ് സെഞ്ചുറികളുണ്ട്. ആറ് ലോകകപ്പുകളില്‍ നിന്നും സച്ചിന്‍ നേടിയ സെഞ്ചുറികള്‍ക്കൊപ്പം രോഹിത് എത്തിയത് രണ്ട് ലോകകപ്പ് മാത്രം കളിച്ചാണ്. ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍ എന്ന നേട്ടത്തില്‍ ഷാക്കിബ് അല്‍ ഹസനെ മറി കടന്ന് രോഹിത് ഒന്നാമതെത്തി. ഷാക്കിബിന്റെ 606 റണ്‍സ് മറികടന്ന രോഹിത്തിന്റെ ഈ ലോകകപ്പിലെ മാത്രം സമ്പാദ്യം 647 റണ്‍സാണ്.
India finish the #CWC19 group stages with a win!
Rohit Sharma and KL Rahul's centuries made the chase into a cruise after Jasprit Bumrah's 3/37 kept Sri Lanka to 264/7#SLvINDpic.twitter.com/F8dNE0jSLe— Cricket World Cup (@cricketworldcup) July 6, 2019
ഇതോടെ ഒരു ലോകകപ്പില്‍ 600 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തം. ഇതിന് മുമ്പ് സച്ചിനും മാത്യു ഹെയ്ഡനും ഷാക്കിബും മാത്രമാണ് 600 ല്‍ കൂടുതല്‍ നേടിയത്. റണ്‍ വേട്ടയില്‍ മൂന്നാമതും രോഹിത് എത്തി. മുന്നിലുള്ള മാത്യു ഹെയ്ഡന് 659 റണ്‍സും സച്ചിന് 673 റണ്‍സുമാണ് ഉള്‌ളത്. ഈ ലോകകപ്പില്‍ തന്നെ രോഹിത്തിന് ഇത് തകര്‍ക്കാന്‍ അവസരമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.