/indian-express-malayalam/media/media_files/uploads/2021/02/cricket-india-vs-england-test.jpg)
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയെ ഇംഗ്ലണ്ടിനെതിരായ അഹമ്മദാബാദ് ടെസ്റ്റിൽ കളിക്കാൻ അനുവദിക്കരുതെന്ന് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനും പരിശീലകനും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡ്. വിരാട് കോഹ്‌ലിക്ക് മൂന്ന് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
“ഒരു ദേശീയ ടീമിന്റെ ക്യാപ്റ്റൻ പിച്ചിലെ ഒരു ഉദ്യോഗസ്ഥനെ വിമർശിക്കാനും ഭീഷണിപ്പെടുത്താനും പരിഹസിക്കാനും എങ്ങനെ അനുവദിക്കപ്പെടുന്നു? അടുത്തയാഴ്ച കോഹ്‌ലി അഹമ്മദാബാദിൽ കളിക്കരുത്. അടുത്ത മൂന്ന് ടെസ്റ്റുകൾ കോഹ്ലിക്കു നഷ്ടപ്പെടണം,” ഡെയ്‌ലി മെയിലിലെ കോളത്തിൽ ലോയ്ഡ് പറഞ്ഞു.
Read More: രണ്ട് താരങ്ങൾ പുറത്ത്; ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഫീല്‍ഡ് അമ്പയറും മലയാളിയുമായ നിതിൻ മേനോനോട് കോഹ്ലി കയർത്തു സംസാരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ലോയ്ഡ് ഇക്കാര്യം പറഞ്ഞത്. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിനെതിരെ ഇന്ത്യന്‍ ടീം എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും നിതിന്‍ മേനോന്‍ നോട്ടൗട്ട് പറഞ്ഞതിനെത്തുടർന്നാണ് കോഹ്ലി പ്രകോപിതനായത്. തുടർന്നു ഡിആര്‍എസിന് വിട്ടപ്പോൾ തേഡ് അംപയറുടെ തീരുമാനവും നോട്ട്ഔട്ട് തന്നെ ആയിരുന്നു.
അമ്പയറോടുള്ള കോഹ്ലിയുടെ സമീപനത്തെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻമാരായ മൈക്കൽ വോൺ, നാസർ ഹുസൈൻ അടക്കമുള്ളവർ വിമർശിക്കുകയും ചെയ്തിരുന്നു.
Read More: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഫൈനലിലേക്ക് ഇന്ത്യ എത്തുമോ?
സംഭവത്തിൽ മാച്ച് റഫറി ജവഗൽ ശ്രീനാഥ് നടപടി സ്വീകരിക്കാതിരുന്നതിനെ ലോയ്ഡ് കുറ്റപ്പെടുത്തി. മൂന്ന് ദിവസം കഴിഞ്ഞിട്ടും അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും ലോയ്ഡ് തന്റെ ലേഖനത്തിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us