Latest News

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഫൈനലിലേക്ക് ഇന്ത്യ എത്തുമോ?

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിൽ കലാശിച്ചാൽ പോലും ഇന്ത്യയ്‌ക്ക് ഫെെനലിൽ എത്താൻ സാധിക്കില്ല

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ എത്തുമോ ? കായിക പ്രേമികളുടെ സംശയത്തിനുള്ള ഉത്തരം ലഭിക്കാൻ ഇനിയും കാത്തിരിക്കണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയായിരിക്കും ഇക്കാര്യത്തിൽ ഉത്തരം നൽകുക. ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നേരത്തെ തന്നെ ഫെെനൽ ഉറപ്പിച്ചു. ആരായിരിക്കും ന്യൂസിലൻഡിന്റെ എതിരാളികൾ എന്ന കാര്യത്തിൽ മാത്രമേ ഇനി വ്യക്തത വരേണ്ടതുള്ളൂ.

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ മൂന്ന് ടീമുകളിൽ ഒരു കൂട്ടർ ന്യൂസിലൻഡിന്റെ എതിരാളികളാകും. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ രണ്ട് കളികൾ പൂർത്തിയായപ്പോൾ 1-1 എന്ന നിലയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും നിൽക്കുന്നത്. രണ്ടാം ടെസ്റ്റിൽ ജയം സ്വന്തമാക്കിയതോടെ ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. എന്നാൽ, അടുത്ത രണ്ട് മത്സരങ്ങൾ ഇന്ത്യയ്‌ക്ക് നിർണായകമാണ്.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫെെനലിൽ ഇന്ത്യയായിരിക്കും ന്യൂസിലൻഡിന് എതിരാളികൾ. ഒരു മത്സരത്തിൽ ജയിച്ചാലും ഇന്ത്യയ്‌ക്ക് ഫെെനലിൽ പ്രവേശിക്കാം. പക്ഷേ, ഇംഗ്ലണ്ട് ഒരു കളിയിൽ പോലും ജയിക്കരുത്. പരമ്പര 3-1, 2-1 എന്നീ നിലയിൽ നേടിയാൽ മാത്രമേ ഇന്ത്യ ഫെെനലിൽ എത്തൂ.

Read Also: ചെപ്പോക്കിലെ ‘അശ്വമേധ’ത്തിന് കൈയടിച്ച് ഐസിസിയും

പരമ്പര 2-2, 1-1 എന്ന നിലയിൽ സമനിലയിൽ കലാശിക്കുകയോ 2-1 എന്ന നിലയിൽ ഇംഗ്ലണ്ട് ജയിക്കുകയോ ചെയ്‌താൽ ഓസ്ട്രേലിയയായിരിക്കും ന്യൂസിലൻഡിനെ കലാശപോരാട്ടത്തിൽ നേരിടുക.

ഇന്ത്യയ്‌ക്കെതിരായ അടുത്ത രണ്ട് ടെസ്റ്റുകളും വിജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.

 

May be an image of 2 people and text

രണ്ടാം ടെസ്റ്റിൽ 317 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 482 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 164 റൺസിന് ഓൾഔട്ടായി. രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടുകയും രണ്ട് ഇന്നിങ്സുകളിൽ നിന്നായി എട്ട് വിക്കറ്റുകൾ നേടുകയും ചെയ്ത ആർ.അശ്വിനാണ് കളിയിലെ താരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: World test championship final india australia england

Next Story
ചെപ്പോക്കിലെ ‘അശ്വമേധ’ത്തിന് കൈയടിച്ച് ഐസിസിയും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express