scorecardresearch

'രോഹിത്, എന്തൊരു സൂപ്പർ സ്റ്റാറാണ് നിങ്ങൾ'; വിദ്യാ ബാലന്റെ പ്രശംസയ്ക്ക് ട്രോൾ

രോഹിത് ശർമയുടെ തീരുമാനത്തെ പ്രശംസിച്ച് ബോളിവുഡ് താരം വിദ്യാ ബാലൻ. എന്നാൽ രോഹിത്തിന്റെ ധൈര്യത്തെ പ്രശംസിച്ച് വിദ്യയിൽ നിന്ന് വന്ന ട്വീറ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും ഉയർന്നു

രോഹിത് ശർമയുടെ തീരുമാനത്തെ പ്രശംസിച്ച് ബോളിവുഡ് താരം വിദ്യാ ബാലൻ. എന്നാൽ രോഹിത്തിന്റെ ധൈര്യത്തെ പ്രശംസിച്ച് വിദ്യയിൽ നിന്ന് വന്ന ട്വീറ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും ഉയർന്നു

author-image
Sports Desk
New Update
vidya-balan-rohit

Vidya Balan, Rohit Sharma (Instagram)

ഇന്ത്യൻ പ്ലേയിങ് ഇലവനിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച രോഹിത് ശർമയുടെ തീരുമാനത്തെ പ്രശംസിച്ച് ബോളിവുഡ് താരം വിദ്യാ ബാലൻ. എന്നാൽ രോഹിത്തിന്റെ ധൈര്യത്തെ പ്രശംസിച്ച് വിദ്യയിൽ നിന്ന് വന്ന ട്വീറ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും ഉയർന്നു. 

Advertisment

മോശം ഫോമിനെ തുടർന്ന് സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ നിന്ന് വിട്ടുനിൽക്കാനാണ് രോഹിത് ശർമ തീരുമാനിച്ചത്. ഇതിനെ പ്രശംസിച്ച് വിദ്യാ ബാലൻ എക്സിൽ കുറിച്ചത് ഇങ്ങനെ, 'രോഹിത് ശർമ, എന്തൊരു സൂപ്പർ സ്റ്റാറാണ് നിങ്ങൾ. ഒന്ന് മാറി നിന്ന് ശ്വാസമെടുക്കാൻ നിങ്ങൾ കാണിച്ചത് വലിയ ധൈര്യമാണ്. ബഹുമാനം'.

എന്നാൽ എക്സിൽ രോഹിത് ശർമയെ ഫോളോ പോലും ചെയ്യാത്ത് ഒരാൾ രോഹിത്തിന്റെ ധൈര്യത്തെ പ്രശംസിച്ച് എത്തുന്നു എന്ന് പറഞ്ഞാണ് വിദ്യാ ബാലന്റെ ട്വീറ്റിന് അടിയിൽ കമന്റുകൾ വരുന്നത്. നാല് പേരെയാണ് വിദ്യാ ബാലൻ എക്സിൽ ഫോളോ ചെയ്യുന്നത്. അതിൽ രോഹിത് ശർമ ഇല്ല. 

Advertisment

പിആർ ടീം അയച്ചു നൽകിയ ഒരു വാട്സ്ആപ്പ് സന്ദേശം വിദ്യ എക്സിൽ പങ്കുവെച്ചു എന്നേയുള്ളു എന്നും കമന്റുകൾ വരുന്നുണ്ട്. ഇതിന്റെ വാട്സ്ആപ്പ് സ്ക്രീൻഷോട്ട് എന്ന നിലയിലും ട്വീറ്റുകൾ പ്രചരിക്കുന്നുണ്ട്. സിഡ്നി ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കാൻ രോഹിത് എടുത്ത തീരുമാനത്തെ നേരത്തെ ബോളിവുഡ് താരം ഫർഹാൻ അക്തറും പ്രശംസിച്ചിരുന്നു. ടീമിനായി സ്ഥാന ത്യാഗം പോലും ചെയ്യാൻ രോഹിത് തയ്യാറായി എന്നാണ് അദ്ദേഹം പറഞ്ഞത്. 

ബോർഡർ ഗാവസ്കർ ട്രോഫിയിൽ മൂന്ന് ടെസ്റ്റിൽ നിന്ന് 32 റൺസ് മാത്രമാണ് രോഹിത്തിന് സ്കോർ ചെയ്യാനായത്. മോശം ബാറ്റിങ്ങ് ഫോമിനൊപ്പം ടീമിനെ ജയത്തിലേക്ക് നയിക്കാനും രോഹിത്തിന് സാധിച്ചില്ല. ഇതോടെ പത്ത് വർഷത്തിന് ശേഷം ഇന്ത്യക്ക് ബോർഡർ ഗാവസ്കർ ട്രോഫി നഷ്ടമായി. ഇനി രോഹിത്തിന് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ടീമിലേക്ക് മടങ്ങി വരാനാവുമോ എന്ന ചോദ്യം ശക്തമാണ്. 

Read More

Vidya Balan India Vs Australia Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: