scorecardresearch

രോഹിത്തിന്റെയും കോഹ്ലിയുടെയും ഭാവി അവരുടെ കയ്യില്‍: ഗംഭീര്‍

രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും ഇന്ത്യന്‍ ടീമിലെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനോട് കൃത്യമായി ഒരു മറുപടി പറയാതെ ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍

രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും ഇന്ത്യന്‍ ടീമിലെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനോട് കൃത്യമായി ഒരു മറുപടി പറയാതെ ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍

author-image
Sports Desk
New Update
rohit kohli new onw

Rohit Kohli and Virat Kohli Photograph: (X)

രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും ഇന്ത്യന്‍ ടീമിലെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനോട് കൃത്യമായി ഒരു മറുപടി പറയാതെ ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റിലേറ്റ തോല്‍വിക്ക് ശേഷമാണ് ഗംഭീര്‍ മാധ്യമങ്ങളെ കണ്ടത്.

'ടീമിലെ ആരുടേയും ഭാവിയെക്കുറിച്ച് പറയാന്‍ ഞാനാള്ളല്ല, അതെല്ലാം അവരുടെ കയ്യില്‍ തന്നെയാണ്.' ഗംഭീര്‍ പറഞ്ഞു. 'അവര്‍ക്ക് ഇപ്പോഴും ക്രിക്കറ്റിനോടുള്ള അഭിനിവേശവും പ്രതിഭദ്ധതയും ഉണ്ട്. അതുകൊണ്ട് അവര്‍ക്ക് ഇന്ത്യന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കുനെന്നാണ് പ്രതീക്ഷുക്കന്നത്.' താന്‍ ഡ്രസ്സിങ്ങ് റൂമില്‍ എല്ലാവരൊടും ഒരുപോലെയാണ് പെരുമാറാറുള്ളത്. മുതിര്‍ന്ന താരങ്ങളോടും പുതുമുഖങ്ങളോടും എല്ലാം ഞാന്‍ 'ന്യായ'മായിയാണ് നിന്നിട്ടുള്ളതെന്നും ഗംഭീര്‍ കൂട്ടിചേര്‍ത്തു. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഓസ്‌ട്രേലിയന്‍ സീരിസിലും അതിനുമുമ്പ് നടന്ന ന്യൂസിലാന്‍ഡ് സീരിസിലുമടക്കം മോശം ഫോമിലായതിനേ തുടര്‍ന്ന് രണ്ടുപേരുടേയും ഭാവിയേപ്പറ്റി വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരിന്നു.

എല്ലാവരും ഡൊമസ്റ്റിക്ക് ക്രിക്കറ്റ് കളിക്കണം

അവസരം കിട്ടുമ്പോളെല്ലാം എല്ലാ കളിക്കാരും ഡൊമസ്റ്റിക്ക് ക്രിക്കറ്റ് കളിക്കണമെന്ന് ഗംഭീര്‍. ഡൊമസ്റ്റിക്ക് ക്രിക്കറ്റ്ിന് വളരെ അധികം പ്രാധാന്യം ഉണ്ടെന്നും അത് എല്ലാവരും മനസിലാക്കി പറ്റുമെങ്കില്‍ എല്ലാ കളിയും കളിക്കണമെന്നും ഗംഭീര്‍ പറഞ്ഞു. രഞ്ജി ട്രോഫി നാലാം റൗഡ് ജനുവരി 23ന് തുടങ്ങാനിരിക്കെയാണ് ഗംഭീറിന്റെ ഈ പ്രതികരണമെന്നുള്ളത് ശ്രദ്ധേയമാണ്.

ബാറ്റിങില്‍ സ്ഥിരമായി മോശം പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ച്ചവെച്ചിരുന്നത്. ഓസ്‌ട്രേലിയയില്‍ കളിച്ച ഒമ്പതില്‍ ആറ് ഇന്നിങ്‌സിലും 200ല്‍ താഴെയാണ് ഇന്ത്യയുടെ സ്‌കോര്‍. ന്യൂസിലെന്‍ഡിനെതിരെ ഇന്ത്യയില്‍ നടന്ന സീരിസിലും മൂന്ന് 200ല്‍ താഴെ ടോട്ടലുണ്ട്. മാത്രമല്ല ഇന്ത്യന്‍ ടീമിലെ മുന്‍നിര കളിക്കാര്‍ ആരും ഡൊമസ്റ്റിക്ക് ക്രിക്കറ്റ് കളിക്കാറില്ല. വിരാട്ട് കോഹ്ലി അവസാനമായി രഞ്ജി ട്രോഫി മത്സരം കളിച്ചത് 2012 നവംബറിലാണ്. രോഹിത് ശര്‍മ്മ അവസാനമായി രഞ്ജി കളിച്ചത് 2015ല്‍ ആണെങ്കില്‍ ബുമ്രയും റിഷഭ് പന്തും 2018ന് ശേഷം രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടില്ല.

Advertisment

Read More

Gautham Gambhir Indian Cricket Team indian cricket Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: