scorecardresearch

ഒരോവറിൽ 6 സിക്സ്; യുവരാജിനെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി വംശി കൃഷ്ണ; വീഡിയോ

10 സിക്‌സറുകളും 9 ബൗണ്ടറികളും പറത്തിയായിരുന്നു വംശി കൃഷ്ണയുടെ പ്രകടനം

10 സിക്‌സറുകളും 9 ബൗണ്ടറികളും പറത്തിയായിരുന്നു വംശി കൃഷ്ണയുടെ പ്രകടനം

author-image
Sports Desk
New Update
Vamshi Krishna | Cricket

ആറു പന്തിൽ ആറു സിക്സ് നേടുന്ന വംശി കൃഷ്ണ

കടപ്പയിൽ നടന്ന കേണൽ സികെ നായിഡു ട്രോഫിയിൽ റെയിൽവേസ് സ്പിന്നർ ദമൻദീപ് സിങ്ങിനെ ഒരോവറിൽ 6 സിക്‌സറുകൾ പറത്തി ആന്ധ്രാപ്രദേശിൻ്റെ വംശി കൃഷ്ണ. യുവരാജിന്റെ ഐതിഹാസിക ആറു സിക്സ് നേട്ടം ഓർമ്മിപ്പിച്ചായിരുന്നു വംശിയുടെ പ്രകടനം. ഞായറാഴ്ച നടന്ന ആന്ധ്രയുടെ ആദ്യ ഇന്നിംഗ്‌സിൽ കൃഷ്ണ 10 സിക്‌സറുകളും 9 ബൗണ്ടറികളും സഹിതം 64 പന്തിൽ 110 റൺസ് നേടി.

Advertisment

മനോഹരമായ സ്ലോഗ് സ്വീപ്പിലൂടെയാണ് കൃഷ്ണ ആദ്യ പന്തിൽ സിക്സർ പറത്തിയത്. ബൗളറുടെ തലയ്ക്കു മുകളിലൂടെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകൾ തുടർച്ചയായി ബൗണ്ടറി കടന്നു. നാലാമത്തെ പന്ത്, നിസാരമായി ഗ്യാലറി തൊട്ടപ്പോൾ, ഡീപ് സ്‌ക്വയർ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ യാണ് അഞ്ചാമത്തെ പന്ത് പറത്തിയത്. അവസാന പന്ത്  ബാക്ക് ഫൂട്ട് കളിച്ച്, മിഡ് വിക്കറ്റിന് മുകളിലൂടെയാണ് കൃഷ്ണ പായിച്ചത്.

വംശി കൃഷ്ണയുടെ മികവിൽ 378 റൺസാണ് ആന്ധ്ര ഒന്നാം ഇന്നിംഗ്സിൽ നേടിയത്. എന്നാൽ അൻഷ് യാദവിന്റെയും രവി സിങിന്റെയും ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ കൂറ്റൻ സ്കോറിലേക്കാണ് റെയിൽവേസ് കുതിച്ചുനീങ്ങിയത്. 865 റൺസാണ് റെയിൽവേസ് ഒന്നാം ഇന്നിംഗ്സിൽ അടിച്ചുകൂട്ടിയത്. അഞ്ചിത് യാദവും സെഞ്ചുറി നേടി.

Advertisment

ഇന്ത്യൻ ആഭ്യന്തര സർക്യൂട്ടിലെ, ഈ നേട്ടം 1985-ൽ ബറോഡയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി കാഴ്ചവച്ച് മിന്നും പ്രകടനമാണ് ആരാധകരെ ഓർമ്മിപ്പിച്ചത്. സെഞ്ച്വറി തികച്ച ശാസ്ത്രി, പാർട്ട് ടൈം സ്പിന്നർ തിലക് രാജിനെയായിരുന്നു ആറ് സിക്‌സറുകൾ പറത്തിയത്. 2022-ൽ വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ ഒരു ഓവറിൽ 7 സിക്‌സറുകൾ പറത്തിയ റുതുരാജ് ഗെയ്‌ക്‌വാദിന്റെ റെക്കോർഡ് ഇതുവരെ മറികടക്കപ്പെട്ടിട്ടില്ല.

Read More

Yuvraj Singh Ravi Shastri Icc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: