/indian-express-malayalam/media/media_files/UoPValPwFLFsVs0fCqv7.jpg)
ഫൊട്ടോ: X/ Jay shah
ഇന്ത്യൻ ക്രിക്കറ്റ് ടീം റാഞ്ചിയിൽ നാലാം ടെസ്റ്റിനായി വിമാനമിറങ്ങുമ്പോൾ ഇംഗ്ലണ്ട് ടീമിനെ വലച്ചൊരു സുപ്രധാന താരം കളിക്കാനെത്തില്ല. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇല്ലാതെ ആതിഥേയർ നാലാം ടെസ്റ്റിൽ കളത്തിലിറങ്ങുമെന്നാണ് വിവരം. സെലക്ടർമാരും ടീം മാനേജ്‌മെന്റും അദ്ദേഹത്തിൻ്റെ ജോലി ഭാരം നിയന്ത്രിക്കാനായാണ് ഒരു ഇടവേള നൽകിയത്. ബുംറ ടെസ്റ്റിൽ നിന്ന് പുറത്തായതോടെ പകരം ആരാകും ആദ്യ ഇലവനിൽ ഇടംപിടിക്കുകയെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യൻ ആരാധകർ.
മുൻ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ബുംറയ്ക്ക് വിശ്രമം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെലക്ടർമാർ ടീം മാനേജ്‌മെൻ്റിനെ അറിയിച്ചിരുന്നു. അഞ്ച് ടെസ്റ്റുകളും കളിക്കാൻ പേസർ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഐ.പി.എൽ, ടി20 ലോകകപ്പ്, മറ്റു വിദേശ പര്യടനങ്ങൾ എന്നിവ വരാനിരിക്കുന്നതിനാൽ, ടീം മാനേജ്മെൻ്റും സെലക്ടർമാരും റാഞ്ചി ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു. ധർമ്മശാലയിലെ അവസാന മത്സരത്തിൽ താരം കളിക്കുമോയെന്ന് വ്യക്തമല്ല.
🚨 NEWS 🚨
— BCCI (@BCCI) February 20, 2024
Jasprit Bumrah released from squad for 4th Test.
Details 🔽 #TeamIndia | #INDvENG | @IDFCFIRSTBankhttps://t.co/0rjEtHJ3rHpic.twitter.com/C5PcZLHhkY
ഇതുവരെയുള്ള മൂന്ന് ടെസ്റ്റുകളിലും മാരകമായ റിവേഴ്‌സ് സ്വിംഗിലൂടെ ഇംഗ്ലണ്ടിനെ എല്ലാ തരത്തിലും പ്രതിസന്ധിയിലാക്കിയത് ബുംറയാണ്. സ്പിന്നർമാരേക്കാൾ കൂടുതൽ അപകടകാരി അദ്ദേഹമായിരുന്നു. ബി.സി.സി.ഐയിലെ വർക്ക് ലോഡ് മാനേജ്‌മെന്റ് സിസ്റ്റം ഇതുവരെ റെഡ് കാർഡ് ഉയർത്തിയിട്ടില്ലെങ്കിലും, ബുംറയുടെ നട്ടെല്ലിന് മുമ്പുണ്ടായിരുന്ന പരിക്കുകളുടെ ചരിത്രം കണക്കിലെടുത്താണ് വിശ്രമം അനുവദിച്ചത്. ബുംറയുടെ സ്ഥാനത്ത് ആരാണ് വരുന്നത് എന്നതാണ് വലിയ ചോദ്യം. മുകേഷ് ശർമ്മ പകരം ടീമിലെത്തിയേക്കും.
A roaring win in Rajkot! 🏟️#TeamIndia register a 434-run win over England in the 3rd Test 👏👏
— BCCI (@BCCI) February 18, 2024
Scorecard ▶️ https://t.co/FM0hVG5X8M#INDvENG | @IDFCFIRSTBankpic.twitter.com/87M3UiyWcw
ടെസ്റ്റ് പുരോഗമിക്കുമ്പോൾ മോശമാകുന്ന പരമ്പരാഗത സ്ലോ പിച്ചുകളിൽ കളിക്കാൻ പരമ്പരയിൽ ആദ്യമായി ഒരു സ്പിന്നറിലേക്ക് പോകണോ എന്ന് ടീം ആലോചിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ, ബാറ്റിങ് ശക്തിപ്പെടുത്താൻ ബുംറയ്ക്ക് പകരം വാഷിംഗ്ടൺ സുന്ദറിനെയോ അക്സർ പട്ടേലിനെയോ ഇന്ത്യ ടീമിലെത്തിച്ചേക്കാം. പരമ്പരയിലെ മറ്റു വേദികളിലെന്നപോലെ കറുത്ത മണ്ണുള്ള പിച്ചുകളാണ് റാഞ്ചിയിലും ഉള്ളത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us