/indian-express-malayalam/media/media_files/uploads/2019/09/Jasprit-Bumrah-and-Virat-Kohli.jpg)
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും തിളങ്ങിയ താരമാണ് ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറ. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട താരം ജസ്പ്രീത് ബുംറയാണെന്ന് മുൻ താരം ഇർഫാൻ പഠാൻ പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിൽ ബുംറ നേടിയ ഹാട്രിക്ക് ഇനിയും ആവർത്തിച്ചേക്കുമെന്നും ഇർഫാൻ പഠാൻ വ്യക്തമാക്കി.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നേടിയ ഹാട്രിക് ഉൾപ്പടെയായിരുന്നു ബുംറ കളം നിറഞ്ഞത്. പരമ്പര 2-0ന് ഇന്ത്യ തൂത്തുവാരുകയും ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ പോയിന്റ് പട്ടികയിൽ 120 പോയിന്റുകളുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ജസ്പ്രീത് ബുംറയുടെ തകർപ്പൻ പ്രകടനമാണ് ടെസ്റ്റിൽ ഇന്ത്യൻ വിജയം അനായാസമാക്കിയത്.
Also Read: വെള്ളക്കുപ്പായത്തിലെ വിജയനായകന്‍; ധോണിയെ രണ്ടാമനാക്കി കോഹ്‌ലി വേട്ട
"ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം ജസ്പ്രീത് ബുംറയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ബുംറ ഇന്ത്യക്കായി കളിക്കുന്നില്ലയെങ്കിൽ, മറ്റാരേക്കാളും അതൊരു വലിയ നഷ്ടം തന്നെയാണ്. ഇന്ത്യൻ ടീമിൽ അത്രത്തോളം പ്രാധാന്യം ബുംറയ്ക്കുണ്ട്. ബുംറയെ പോലെ ഒരു താരത്തെ ലഭിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് അത്രത്തോളം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു," ഇർഫാൻ പഠാൻ പറഞ്ഞു.
ജസ്പ്രീത് ബുംറയെ കാത്തുസൂക്ഷിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും തിളങ്ങാൻ സാധിക്കുന്ന ബോളറാണ് ബുംറയെന്നും ഇർഫാൻ പഠാൻ കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയത് ബുംറയുടെ അവസാനത്തെ ഹാട്രിക്ക് ആകില്ലയെന്നും പഠാൻ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us