scorecardresearch

സർജറിയുടെ മയക്കം വിട്ടുമാറും മുമ്പേ രോഹിത്തിന്റെ ബാറ്റിങ്ങ് ആസ്വദിച്ച് സൂപ്പർതാരം

"എന്റെ സ്ട്രോങ്ങ് ബോയ്, നിങ്ങൾ മയക്കത്തിൽ കിടക്കുന്നത് കാണുന്നത് തന്നെ ഹൃദയഭേദകമായിരുന്നു. കുറച്ച് സമയത്തിന് ശേഷം കണ്ണു തുറന്ന് എന്നെ നോക്കി ചിരിച്ചു. ആ ചിരി തന്നെ ധാരാളമായിരുന്നു," സൂര്യയുടെ ഭാര്യ ദേവിഷ ഷെട്ടി പറഞ്ഞു.

"എന്റെ സ്ട്രോങ്ങ് ബോയ്, നിങ്ങൾ മയക്കത്തിൽ കിടക്കുന്നത് കാണുന്നത് തന്നെ ഹൃദയഭേദകമായിരുന്നു. കുറച്ച് സമയത്തിന് ശേഷം കണ്ണു തുറന്ന് എന്നെ നോക്കി ചിരിച്ചു. ആ ചിരി തന്നെ ധാരാളമായിരുന്നു," സൂര്യയുടെ ഭാര്യ ദേവിഷ ഷെട്ടി പറഞ്ഞു.

author-image
Sports Desk
New Update
Suryakumar Yadav | Rohit Sharma

ഫൊട്ടോ: സ്ക്രീൻഗ്രാബ് (എക്സ്/ Johns.)

മുംബൈ: ഹെർണിയ ബാധയെ തുടർന്ന് ഇന്നലെയാണ് സൂര്യകുമാർ യാദവ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ജർമ്മനിയിലെ മ്യൂണിച്ചിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കകം തന്നെ അവശനായ താരം ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്നാം ടി20 മത്സരം കാണുന്ന തിരക്കിലായിരുന്നു. ചെറിയ മയക്കത്തിലായിരുന്നു താരമെന്ന് വീഡിയോകളിൽ നിന്ന് വ്യക്തമാണ്.

Advertisment

അതേസമയം, മുഖത്ത് ചെറു പുഞ്ചിരിയോടെ രോഹിത് ശർമ്മയുടെയും റിങ്കു സിങ്ങിന്റേയും ബാറ്റിങ്ങ് ആസ്വദിച്ച് കാണുന്ന സൂര്യയുടെ വീഡിയോ ആശുപത്രിയിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. താരത്തിന് രോഹിത്ത് ശർമ്മയോടുള്ള ആത്മബന്ധവും ക്രിക്കറ്റിനോടുള്ള ആരാധനയുമാണ് ഈ പ്രവൃത്തിയിൽ നിന്നും വെളിവായതെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. നിരവധി പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലാണ് താരം കാൽക്കുഴയ്ക്ക് പരിക്കേറ്റ് കളംവിട്ടത്. പിന്നീട് ഉദരസംബന്ധമായ അസുഖബാധിതനാണെന്നും, ഹെർണിയയ്ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നും പരിശോധനയിൽ കണ്ടെത്തിയത്. സൂര്യയുടെ ഭാര്യ ദേവിഷ ഷെട്ടിയാണ് ഭർത്താവിന്റെ ക്രിക്കറ്റ് പ്രാന്ത് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. സർജറി 20 മിനിറ്റ് മുമ്പ് മാത്രമാണ് കഴിഞ്ഞതെന്നും സൂര്യ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കാണൂവെന്നും ദേവിഷ പറയുന്നുണ്ട്. 

Advertisment

"എന്റെ സ്ട്രോങ്ങ് ബോയ്, നിങ്ങൾ മയക്കത്തിൽ കിടക്കുന്നത് കാണുന്നത് ഹൃദയഭേദകമായിരുന്നു. കുറച്ച് സമയത്തിന് ശേഷം കണ്ണു തുറന്ന് എന്നെ നോക്കി ചിരിച്ചു. ആ ചിരി തന്നെ ധാരാളമായിരുന്നു. നിങ്ങൾ വീണ്ടും ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്," ദേവിഷ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അതേസമയം, ഇന്നലെ പുറത്തിറങ്ങിയ ഐസിസിയുടെ ടി20 ലോക റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

Read More

suryakumar yadav Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: