/indian-express-malayalam/media/media_files/uploads/2020/09/Suresh-Raina.jpg)
മുൻ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്ന പുതിയ ദൗത്യമായി എത്തുന്നു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം വളർന്നു വരുന്ന പുതിയ പ്രതിഭകൾക്ക് അവരമൊരുക്കും. ജമ്മു കശ്മീരിലാണ് താരം ക്രിക്കറ്റ് അക്കാദമി തുടങ്ങുന്നത്. കേന്ദ്രഭരണ പ്രദേശത്തെ വിദൂര പ്രദേശങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർക്ക് അവസരം നൽകുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതിയെന്ന് സുരേഷ് റെയ്നയുടെ വക്താവ് അറിയിച്ചു.
Also Read: IPL 2020: ഐപിഎല്ലിൽ മിന്നാൻ മലയാളി താരങ്ങളും; ഒന്നൊഴികെ എല്ലാ ടീമിലും സാനിധ്യമറിയിച്ച് മല്ലുസ്
വെള്ളിയാഴ്ച കശ്മീരിലെത്തിയ സുരേഷ് റെയ്ന ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും ഡിജിപി ദിൽബാഗ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീർ പൊലീസ് പ്രദേശത്തെ യുവാക്കളുടെ കായികപരമായ വികസനത്തിന് പ്രോത്സാഹനം നൽകുന്ന പദ്ധതികൾക്കൊപ്പം ക്രിക്കറ്റ് അക്കാദമി എന്ന ആശയവും മുന്നോട്ട് വയ്ക്കുകയും തീരുമനത്തിലെത്തിയതായും വക്താവ് വ്യക്തമാക്കി.
Also Read: IPL 2020: കണക്കുകൂട്ടി ചെന്നൈ, വിജയത്തുടക്കത്തിന് മുംബൈ; ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം
ലെഫ്റ്റനന്ര് ഗവർണറുടെ അഭ്യർത്ഥന പ്രകാരം കശ്മീരിലും ജമ്മു ഡിവിഷനിലും പത്ത് ക്രിക്കറ്റ് അക്കാദമികളായിരിക്കും റെയ്ന സ്ഥാപിക്കുക. കായികവും വിദ്യാഭ്യാസവും വഴി ജമ്മു കശ്മീരിലെ യുവത്വത്തിന് പുതിയ ദിശ തെളിയിക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
നേരത്തെ ഐപിഎൽ ഉപേക്ഷിച്ച് റെയ്ന യുഎഇയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് താരം ഐപിഎല്ലിൽ നിന്ന് പിന്മാറിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.