scorecardresearch

ഓപ്പണറായി 'ലെജൻഡിന്റെ' അരങ്ങേറ്റം; കാലനായി മറ്റൊരു അരങ്ങേറ്റക്കാരൻ, ക്രിക്കറ്റിന്റെ കാവ്യനീതി!

മത്സരത്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ നേടി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്മിത്തിന് ഓർത്തുവയ്ക്കാവുന്നൊരു ദിവസമായിരുന്നില്ല ഇന്നത്തേത്. ഈ ദിവസം അത് മറ്റൊരു യുവതാരത്തിന്റെ അരങ്ങേറ്റത്തിന്റെ പേരിലാകും ക്രിക്കറ്റ് ലോകം എന്നെന്നും ഓർത്തിരിക്കുക.

author-image
Sarathlal CM
New Update
Steven Smith | Shamar Joseph

ഫൊട്ടോ: എക്സ്/ ഐസിസി

ഓസ്ട്രേലിയ-വെസ്റ്റ് ഇൻഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇരു ടീമുകൾക്കും വമ്പൻ സർപ്രൈസുകളാണ് ഈ 'ജെന്റിൽമാൻസ് ഗെയിം' കാത്തുവച്ചിരുന്നത്. കരിയറിൽ ആദ്യമായി സ്റ്റീവൻ സ്മിത്തിനെ ഓപ്പണറുടെ വേഷത്തിൽ പരീക്ഷിച്ച മത്സരമായിരുന്നു ഇത്. ഡേവിഡ് വാർണറുടെ വിരമിക്കലിന് ശേഷം അദ്ദേഹത്തിന്റെ വിടവ് ആര് നികത്തുമെന്ന ചോദ്യത്തിന് കംഗാരുപ്പട കണ്ടെത്തിയ പരിഹാരമായിരുന്നു മധ്യനിരക്കാരൻ സ്മിത്തിന് സ്ഥാനക്കയറ്റം നൽകാമെന്ന ചിന്ത.

Advertisment

എന്നാൽ, ക്രിക്കറ്റ് എന്തുകൊണ്ട് കാവ്യാത്മകമാകുന്നു എന്നതിനും കാലം കരുതിവച്ച കാവ്യനീതി എന്നൊന്ന് ഉണ്ടെന്നും ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം തന്നെ തെളിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ്ങ് സ്ഥാനം മുതൽ ഒമ്പതാമനായി വരെ ബാറ്റ് ചെയ്തിട്ടുണ്ടെന്ന അത്യപൂർവ്വ റെക്കോർഡിനാണ് സ്റ്റീവൻ സ്മിത്ത് ഇന്ന് അർഹനായത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്.

മത്സരത്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ നേടി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്മിത്തിന് ഓർത്തുവയ്ക്കാവുന്നൊരു ദിവസമായിരുന്നില്ല ഇന്നത്തേത്. ഈ ദിവസം അത് മറ്റൊരു യുവതാരത്തിന്റെ അരങ്ങേറ്റത്തിന്റെ പേരിലാകും ക്രിക്കറ്റ് ലോകം എന്നെന്നും ഓർത്തിരിക്കുക.

Advertisment

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയ ഷമാർ ജോസഫാണ് ഇന്നത്തെ താരം. ഓപ്പണറായെത്തിയ ഇതിഹാസ താരം സ്റ്റീവൻ സ്മിത്തിനെ തന്റെ ആദ്യ പന്തിൽ പുറത്താക്കുകയെന്ന അപൂർവ്വ നേട്ടമാണ് ഷമാർ സ്വന്തമാക്കിയത്. ഒമ്പതാം ഓവറിലെ ആദ്യ പന്തിൽ സ്മിത്തിനെ (12) ജസ്റ്റിൻ ഗ്രീവ്സിന്റെ കൈകളിലെത്തിച്ചാണ് ജോസഫ് അരങ്ങേറ്റം കളറാക്കിയത്.

അവിടേയും തീർന്നില്ല, വൺ ഡൌൺ പൊസിഷനിൽ കളിക്കാനെത്തിയ മാർനസ് ലബൂഷാനെയും (10) ഷമാർ ജോസഫ് പവലിയനിലേക്ക് മടക്കിയയച്ചു. ഇത്തവണ മോട്ടിയുടെ കൈകളിലാണ് പന്ത് വിശ്രമിച്ചതെന്ന വ്യത്യാസം മാത്രം. അരങ്ങേറ്റ സ്പെല്ലിൽ ആറോവർ എറിഞ്ഞ് 18 റൺസ് മാത്രം വിട്ടുകൊടുത്താണ് ഷമാർ ജോസഫ് രണ്ട് നിർണായക വിക്കറ്റുകളെടുത്തത്. ഒരു മെയ്ഡൻ ഓവറും സ്വന്തമാക്കി.

Read More

Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: