scorecardresearch

അയോദ്ധ്യയിലെത്തിയ പ്രശസ്ത കായിക താരങ്ങൾ ഇവരാണ്

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു സാക്ഷിയാവാൻ കായിക രംഗത്ത് നിന്നും നിരവധി പ്രശസ്ത താരങ്ങളാണ് ഇന്ന് അയോധ്യയിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ആളുകൾ അയോധ്യയിലേക്ക് ഒഴുകിയെത്തിയിരുന്നു. 

author-image
Sports Desk
New Update
Ayodhya | Sports persons

ഫൊട്ടോ: X/ Anil Kumble, Raveendra Jadeja

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു സാക്ഷിയാവാൻ കായിക രംഗത്ത് നിന്നും നിരവധി പ്രശസ്ത താരങ്ങളാണ് ഇന്ന് അയോധ്യയിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ആളുകൾ അയോധ്യയിലേക്ക് ഒഴുകിയെത്തിയിരുന്നു. 

Advertisment

ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ, മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ, മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്, രവീന്ദ്ര ജഡേജ, മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്, ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം സൈന നേഹ്വാൾ, തുടങ്ങിയവരാണ് അയോദ്ധ്യയിലെത്തിയത്. ഇവരെല്ലാം അയോദ്ധ്യ ക്ഷേത്രത്തിന് മുന്നിൽ നിന്ന് സെൽഫികളെടുത്ത് സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.

Advertisment

സച്ചിൻ ടെണ്ടുൽക്കർ സിനിമാ താരം രജനീകാന്തിനൊപ്പം മുൻനിരയിലാണ് ഇരുന്നിരുന്നത്. ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തുമ്പോൾ സച്ചിൻ സെൽഫി വീഡിയോ എടുക്കുന്നതും രജനീകാന്തിനെ ഇതിൽ വീഡിയോയിൽ കാണിക്കുന്നുമുണ്ട്. 

അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ആശംസകളുമായി ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ പോസ്റ്റിട്ടുണ്ട്. ശ്രീരാമന്റെ ചിത്രം സഹിതം പങ്കുവച്ചാണ് താരം ഇന്ത്യക്കാർക്കും ആശംസകൾ നേർന്നത്.

ഉമേഷ് യാദവ്, വീരേന്ദർ സെവാഗ്, ഇഷാൻ കിഷൻ, രവി ശാസ്ത്രി, അനിൽ കുംബ്ലെ, കുൽദീപ് യാദവ്, ഹർഭജൻ സിങ്, യുസ്വേന്ദ്ര ചഹൽ എന്നിവരും സോഷ്യൽ മീഡിയയിലൂടെ പ്രാണപ്രതിഷ്ഠയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

Read More

Ayodhya Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: