scorecardresearch

ചില കാര്യങ്ങള്‍ പരസ്യമായി പറയാന്‍ പറ്റില്ല; ധോണിയുടെ ഭാവിയെ കുറിച്ച് ഗാംഗുലി

എക്കാലത്തും ഇന്ത്യയുടെ മികച്ച കായിക താരമാണ് എം.എസ്.ധോണിയെന്നും ഗാംഗുലി പറഞ്ഞു

എക്കാലത്തും ഇന്ത്യയുടെ മികച്ച കായിക താരമാണ് എം.എസ്.ധോണിയെന്നും ഗാംഗുലി പറഞ്ഞു

author-image
Sports Desk
New Update
എന്തുകൊണ്ട് ധോണി മുൻനിരയിൽ ബാറ്റ് ചെയ്യണം; കാരണം വ്യക്തമാക്കി ഗാംഗുലി

വെസ്റ്റ് ബംഗാള്‍: എം.എസ്.ധോണിയുടെ ഭാവിയെ കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ വ്യക്തത കുറവില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എം.എസ്.ധോണിയുടെ ഭാവിയെ കുറിച്ച് ആലോചിക്കാൻ സമയമുണ്ടെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ കാര്യങ്ങളിലും വ്യക്തതയുണ്ടാകുമെന്നും സൗരവ് ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

2020 ലെ ഐപിഎല്‍ സീസണോടെ ധോണിയുടെ ഭാവിയെ കുറിച്ച് വ്യക്തത ലഭിക്കുമെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി. "സമയമുണ്ട്, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് കാണാം. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ എല്ലാറ്റിനും ഒരു തീരുമാനമാകും." ഗാംഗുലി പറഞ്ഞു.

Read Also: Horoscope Today November 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

"ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനമെടുക്കണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമിന് വ്യക്തതയുണ്ട്. ചില കാര്യങ്ങള്‍ പൊതു സദസില്‍ പറയാന്‍ സാധിക്കില്ല. സമയമാകുമ്പോള്‍ നിങ്ങള്‍ എല്ലാം കൃത്യമായി അറിയും. ക്രിക്കറ്റ് ബോര്‍ഡിനും സെലക്ടര്‍മാര്‍ക്കും ഇടയില്‍ ധോണി വിഷയത്തെ കുറിച്ച് സുതാര്യതയുണ്ട്. ചില കാര്യങ്ങള്‍ വളരെ രഹസ്യമായി വേണം ആലോചിക്കാനും ചര്‍ച്ച ചെയ്യാനും. സമയമാകുമ്പോള്‍ എല്ലാം വെളിവാക്കപ്പെടും. എക്കാലത്തും ഇന്ത്യയുടെ മികച്ച കായിക താരമാണ് എം.എസ്.ധോണി" ഗാംഗുലി പറഞ്ഞു.

Advertisment

വിരമിക്കലുമായി ബന്ധപ്പെട്ട് എം.എസ്.ധോണി തന്നെ നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു. ജനുവരി വരെ തന്നോട് വിരമിക്കലുമായി ബന്ധപ്പെട്ട് ഒന്നും ചോദിക്കരുതെന്നാണ് ധോണി പറഞ്ഞത്. മുംബൈയിലെ ഒരു ചടങ്ങിൽ സംസരിക്കുമ്പോഴാണ് ധോണി കാര്യത്തിൽ വ്യക്തത വരുത്തിയത്.

Read Also: കണ്ണാടിക്കൂടും കൂടി… വിദ്യാർഥിനികൾക്കൊപ്പം ചുവടുവച്ച് മഞ്ജു വാര്യർ

ധോണിയുടെ രാജ്യാന്തര കരിയർ ഏറെ നാളായി ക്രിക്കറ്റ് ലോകത്തെ വലിയ ചർച്ചകളിൽ ഒന്നാണ്. സൗരവ് ഗാംഗുലി ഉൾപ്പടെയുള്ള ഇതിഹാസ താരങ്ങൾ നേരത്തെ തന്നെ വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. ബിസിസിഐ അധ്യക്ഷനായ ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലും ധോണിയുടെ വിരമിക്കൽ വിഷയമായി. ധോണിയുടെ മനസിൽ എന്താണെന്ന് അറിയില്ലെന്നും എന്നാൽ ധോണിയെപ്പോലെ ഒരു താരത്തിന് വേണ്ടത്ര ബഹുമാനവും പരിഗണനയും ലഭിക്കണമെന്നും ഗാംഗുലി പറഞ്ഞിരുന്നു.

Sourav Ganguly Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: