മഞ്ജു വാര്യർ, ബിജു മേനോൻ, സുരേഷ് ഗോപി, ദിവ്യ ഉണ്ണി എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു പ്രണയവർണങ്ങൾ. ചിത്രത്തിലെ ഓരോ പാട്ടും ഒന്നിനൊന്ന് മികച്ചത്. സുരേഷ് ഗോപിയും മഞ്ജു വാര്യരും ചേർന്ന് മനോഹരമാക്കിയ ‘കണ്ണാടിക്കൂടും കൂട്ടി’ എന്ന ഗാനത്തിന് വർഷങ്ങൾക്ക ശേഷം ഒരിക്കൽക്കൂടി ചുവടു വയ്ക്കുകയാണ് മഞ്ജു.
Manju warrier @ Sacred Heart College, Thevara pic.twitter.com/hy152XQmMq
— Dhanya_K_Vilayil (@vilayil_k) November 29, 2019
#Manjuwarrier
കൊച്ചി സേക്രഡ് ഹാർട്ട്സിൽ കോളേജ് യൂണിയൻ പരിപാടിക്ക് എത്തിയ മഞ്ജു വാര്യർ വിദ്യാർഥിനികൾക്കൊപ്പം ചുവടുവയ്ക്കുന്നു… pic.twitter.com/uAtuNfBGGY— Dhanya_K_Vilayil (@vilayil_k) November 29, 2019
Read More: നൃത്തത്തിൽ അലിഞ്ഞ് മഞ്ജു വാര്യർ; ചിത്രങ്ങൾ
തേവര സേക്രഡ് ഹാർട്ട് കോളേജിലെ യൂണിയൻ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് മഞ്ജു വേദിയിലെത്തി വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തത്. കെ.ജെ യേശുദാസും കെ.എസ് ചിത്രയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഇന്നും നിരവധി ആരാധകരാണ്. കലോത്സവ വേദികളിലും മറ്റുമായി കണ്ണാടിക്കൂടും കൂട്ടി എന്ന പാട്ടിന് ഇപ്പോളും ആളുകൾ നൃത്തം ചവിട്ടാറുണ്ട്.
#manjuwarrier
@ Sacred Heart College, Thevara pic.twitter.com/4GMkha865O— Dhanya_K_Vilayil (@vilayil_k) November 29, 2019
സിബി മലയിലിന്റെ സംവിധാനത്തിൽ 1998 -ൽ പ്രദർശനത്തിനെത്തിയ ചിത്ത്രമാണ് പ്രണയവർണങ്ങൾ. ഡ്രീംമേക്കേഴ്സിന്റെ ബാനറിൽ ദിനേശ് പണിക്കർ നിർമിച്ച ചിത്രം വിസ്മയ റിലീസ് ആണ് വിതരണം ചെയ്തത്.
ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചത് വിദ്യാസാഗർ.