scorecardresearch

'തലപ്പത്തേക്ക്' അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍; ഇവരാണ് ആ ആറ് പേര്‍

പട്ടികയില്‍ ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞത് ശ്രീലങ്കയുടെ മുന്‍ താരം മഹേള ജയവര്‍ധനെ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ്

പട്ടികയില്‍ ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞത് ശ്രീലങ്കയുടെ മുന്‍ താരം മഹേള ജയവര്‍ധനെ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ്

author-image
Sports Desk
New Update
indian women cricket team, coach, mithali raj, harmanpreet, ramesh powar,Gary kirsten, ie malayalam, ഇന്ത്യ, വനിതാ ക്രിക്കറ്റ്, രമേശ് പവാർ, മിതാലി,ഗാരി കിർസ്റ്റൺ, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരുമോ? ആരോടും പ്രത്യേക മമത കാണിക്കാതെ വളരെ സുതാര്യമായ രീതിയിലായിരിക്കും പരിശീലകനെ തിരഞ്ഞെടുക്കുക എന്നാണ് കോച്ച് സെലക്ഷന്‍ കമ്മിറ്റി പറയുന്നത്. അതിനിടയിലാണ് നിലവിലെ പരിശീലകനായ രവി ശാസ്ത്രിക്ക് വെല്ലുവിളി ഉയര്‍ത്തി ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയവരില്‍ നിന്ന് ആറ് പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ആറ് പേര്‍ അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് പേര്‍ തങ്ങള്‍ അപേക്ഷ നല്‍കിയ കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.

Advertisment

റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത് എന്നിവരാണ് തങ്ങള്‍ അപേക്ഷ നല്‍കിയ കാര്യം സ്ഥിരീകരിച്ചത്. രണ്ട് പേരും ഇന്ത്യന്‍ താരങ്ങളാണ്. 2001 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റോബിന്‍ സിങ് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെ നാല് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ച പരിശീലകനാണ്. മുഖ്യ പരിശീലകനായും ബാറ്റിങ് പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2007 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫീല്‍ഡിങ് പരിശീലകനായിരുന്നു.

നിലവില്‍ സിംബാവെ ക്രിക്കറ്റ് ടീം പരിശീലകനാണ് ലാല്‍ചന്ദ് രജ്പുത്. 2016 മുതല്‍ 2017 വരെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also: അഴിച്ച് പണിക്കൊരുങ്ങി ബിസിസിഐ; പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി വീണ്ടും അപേക്ഷിക്കണം

Advertisment

ഇവരെ കൂടാതെ നാല് പേരുകളാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍, ഇവരുടെ കാര്യത്തില്‍ സ്ഥിരീകരണമില്ല. അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇവര്‍ നാല് പേരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നാല് പേരില്‍ ഒരാള്‍ 2011 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച അന്നത്തെ പരിശീലകനായ ഗാരി കിര്‍സ്റ്റനാണ്. മൂന്ന് വര്‍ഷമാണ് കിര്‍സ്റ്റണ്‍ ഇന്ത്യന്‍ പരിശീലക സ്ഥാനം വഹിച്ചത്. ഒരിക്കല്‍ കൂടി അദ്ദേഹം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. 2008 ല്‍ േ്രഗ ചാപ്പല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കിര്‍സ്റ്റണ്‍ ഈ സ്ഥാനത്തേക്ക് എത്തിയത്. ദക്ഷിണാഫ്രിക്കന്‍ താരമാണ്. ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

മൈക്കിള്‍ ഹെസനും പരിശീല സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനെ ആറ് വര്‍ഷം പരിശീലിപ്പിച്ചിട്ടുള്ള താരമാണ്. 2015 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് എത്തിയപ്പോള്‍ ഹെസനായിരുന്നു പരിശീലക സ്ഥാനത്ത്.

Read Also: ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്; യുവാവ് അറസ്റ്റിൽ

2005 ല്‍ ഗ്രേ ചാപ്പലുമായി മത്സരിച്ച് തോറ്റുപോയ ടോം മൂഡി വീണ്ടും ഇന്ത്യന്‍ പരിശീലകനാകാനുള്ള ആഗ്രഹവുമായി രംഗത്തുണ്ടെന്നാണ് സൂചന. 2007 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക എത്തുമ്പോള്‍ ടോം മൂഡിയായിരുന്നു പരിശീലകന്‍. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

പട്ടികയില്‍ ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞത് ശ്രീലങ്കയുടെ മുന്‍ താരം മഹേള ജയവര്‍ധനെ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ്. 2007 ലോകകപ്പില്‍ ജയവര്‍ധനെയുടെ പോരാട്ടമാണ് ശ്രീലങ്കയെ ഫൈനലില്‍ എത്തിച്ചത്. 20,000 ത്തിലേറെ റണ്‍സ് ക്രിക്കറ്റ് കരിയറില്‍ സ്വന്തമാക്കിയ ജയവര്‍ധനെ മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറുമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകനാണ്. പട്ടികയില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം കൂടിയാണ് ജയവര്‍ധനെ. കൂടാതെ ഇന്ത്യയില്‍ ജയവര്‍ധനെയ്ക്ക് ഏറെ ആരാധകരുമുണ്ട്.

ഈ പട്ടികയില്‍ നിന്ന് ഒരാള്‍, അല്ലെങ്കില്‍ രവി ശാസ്ത്രിക്ക് തുടര്‍ച്ച. ഇനി അന്തിമ തീരുമാനം കോച്ച് സെലക്ഷന്‍ കമ്മിറ്റിയാണ് സ്വീകരിക്കേണ്ടത്.

Indian Cricket Team Ravi Sasthri Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: