മുംബൈ: ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്ക് ബിസിസിഐ പുതിയ അപേക്ഷകള്‍ ക്ഷണിക്കും. മുഖ്യ പരിശീലകന് രവി ശാസ്ത്രിയ്ക്ക് ഇതോടെ പുതിയ അപേക്ഷ നല്‍കേണ്ടി വരും. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് പിന്നാലെ ശാസ്ത്രിയുടെ നിലവിലെ കരാര്‍ അവസാനിക്കും.
ശാസ്ത്രിയ്ക്ക് പുറമെ ബോളിങ് കോച്ച് ഭരത് അരുണ്‍, ബാറ്റിങ് കോച്ച് സഞ്ജയ് ബങ്കാര്‍, ഫീല്‍ഡിങ് കോച്ച് ആര് ശ്രീധര്‍ എന്നിവര്‍ക്കും ലോകകപ്പിന് ശേഷം 45 ദിവസത്തേക്ക് കരാര്‍ നീട്ടി കൊടുത്തിട്ടുണ്ട്. ഓഗസ്റ്റ് മൂന്ന് മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം.
മടങ്ങിയെത്തിയതിന് ശേഷം മൂന്ന് പരിശീലകര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. അതേസമയം, ശങ്കര്‍ ബസുവും പാട്രിക് ഫാര്‍ഹാര്‍ട്ടും ടീമിനോട് വിട പറഞ്ഞതോടെ പുതിയ ട്രെയ്നറേയും ഫിസിയോയേയും ഇന്ത്യന്‍ ടീമിനായി നിയമിക്കും.
വിന്‍ഡീസ് പര്യടനത്തിന് ശേഷം സെപ്തംബര്‍ 15 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യം ഹോം മത്സരം. 2017 ല്‍ അനില്‍ കുംബ്ലെയുടെ പകരക്കാരനായാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് എത്തുന്നത്. നേരത്തെ 2014-2016 കാലത്ത് ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായിരുന്നു ശാസ്ത്രി.