scorecardresearch

കോഹ്ലിയെയും പിന്നിലാക്കി; ഇനി ഈ റെക്കോര്‍ഡുകള്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം

ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയായി ഗില്‍

ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയായി ഗില്‍

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
gill-crop

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയുമായി തിളങ്ങി ശുഭ്മാന്‍ ഗില്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. മത്സരത്തില്‍ 149 പന്തില്‍ നിന്ന് 208 റണ്‍സ് നേടിയ താരം ഒന്നിലധികം റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. 19 ഫോറും 9 സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്.

Advertisment

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍(18 ഇന്നിങ്സുകളില്‍ നിന്ന്) 1000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഗില്‍ ആദ്യം സ്വന്തമാക്കിയത്. 19 ഇന്നിംഗ്സുകളില്‍ നിന്നാണ് വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍ എന്നിവരെ മറികടന്ന് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയത്.

2019 ജനുവരിയില്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഗില്‍, പാകിസ്ഥാന്റെ ഇമാം ഉള്‍ ഹഖിനൊപ്പം ഇന്നിങ്സിന്റെ അടിസ്ഥാനത്തില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ രണ്ടാമത്തെ താരമായി. 18 ഇന്നിങ്സുകളില്‍ നിന്നാണ് ഫഖര്‍ സമാന്‍ 1000 റണ്‍സ് കടന്നത്. ഇന്ത്യന്‍ താരങ്ങളായ കോഹ്ലിയും ശിഖര്‍ ധവാനും 24 ഇന്നിംഗ്സുകളില്‍ 1000 റണ്‍സ് തികച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ച്വറി നേടിയതിന് ശേഷമാണ് 23 കാരനായ ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഈ നേട്ടം കൈവരിച്ചത്.

ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയായി ഗില്‍. 23 വയസ്സുമാത്രം പ്രായമുള്ള ഗില്‍ പിന്നിലാക്കിയത് ഇന്ത്യന്‍ താരം ഇഷാന്‍ കിഷനെയാണ്.

Advertisment
Indian Cricket Team Odi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: