/indian-express-malayalam/media/media_files/uploads/2021/04/shreyas-iyer-emotional-message-delhi-capitals-injury-chennai-super-kings-fi.jpg)
ഐപിഎല്ലിന്റെ പതിനാലാം സീസണിൽ ഡൽഹി ക്യാപിറ്റൽസിന് കിട്ടിയ വലിയ ഒരു തിരിച്ചടിയായിരുന്നു അവരുടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഇന്ത്യ-ഇംഗ്ലണ്ട് പാരമ്പരക്കിടയിൽ ഏറ്റ പരുക്ക്. തോളെല്ലിന് പരുക്ക് പറ്റി ശ്രേയസ് പുറത്തായതോടെ റിഷഭ് പന്തിനായി ഡൽഹി ക്യാപിറ്റൽസിനെ നയിക്കാനുള്ള ചുമതല. എന്നാൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സുമായി മുംബൈയിൽ കളിക്കുന്ന ഡൽഹിക്ക് വികാരനിർഭരമായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ.
"പ്രിയപ്പെട്ട ഡൽഹി, നമ്മൾ ഇഷ്ടപെടുന്ന ടീമിന്റെ ഒരു ആരാധകനായാണ് ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കുന്നത്. നമ്മൾ എന്നും ഒരേ രീതിയിൽ പോരാടിയിട്ടുണ്ട്. അത് അത്ര എളുപ്പമല്ലെന്ന് നമ്മുക്കറിയാം, അതുപോലെ നമ്മുക്കറിയാം കപ്പ് ഉയർത്തുന്നതിലേക്ക് നമ്മളെ എത്തിക്കുന്നത് അതാണെന്ന്. നമ്മൾ കഷ്ടപ്പെട്ടു, മുൻപത്തേതിലും കഷ്ടപ്പെട്ടു. മുമ്പത്തേക്കാൾ പ്രയാസകരമായ ക്രീസിലാണ് നാം, ഒരു ടീമെന്ന നിലയിൽ നാം അതിനുമപ്പുറം പോകും" ശ്രേയസ് അയ്യർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
Dear Dilli@DelhiCapitalspic.twitter.com/nM8EnLTlZ1
— Shreyas Iyer (@ShreyasIyer15) April 10, 2021
Read Also: IPL 2021 CSK vs DC: അർദ്ധ സെഞ്ചുറിയുമായി റെയ്ന; ഡൽഹിക്ക് 189 റൺസ് വിജയലക്ഷ്യം
2018 ഐപിഎല്ലിന്റെ പകുതിയിൽ ഗൗതം ഗംഭീറിന് പകരക്കാരനായാണ് അയ്യർ ഡൽഹിയുടെ ക്യാപ്റ്റനാകുന്നത്. ആ വർഷം പോയിന്റ് ടേബിളിൽ അവസാനക്കാരായാണ് ഡൽഹി ടൂർണമെന്റിൽ നിന്ന് പുറത്തു പോയതെങ്കിലും, അവസാന ചില മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു.
2019ൽ ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ 2012ന് ശേഷം ഡൽഹി പ്ലേയോഫ് കളിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദിനെ എലിമിനേറ്ററിൽ തോൽപ്പിച്ചെങ്കിലും രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് തോറ്റ് പുറത്തായി. അതിന്റെ തൊട്ടടുത്ത സീസണിൽ ഡൽഹി അവരുടെ ആദ്യ ഫൈനൽ കളിച്ചു പക്ഷെ രോഹിത് ശർമ്മ നയിച്ച മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടു.
ഡൽഹി ക്യാപ്റ്റനായ മൂന്ന് സീസണുകളിൽ ബാറ്റിങ്ങിൽ തിളങ്ങിയ ശ്രേയസ് അയ്യർ 1393 റൺസാണ് മൂന്ന് സീസണുകളിലായി നേടിയത്. കഴിഞ്ഞ സീസണിൽ 17 കളികളിൽ നിന്നായി 34.60 റൺസ് ആവറേജിൽ 519 റൺസ് നേടി ഡൽഹി ക്യാപിറ്റൽസിന്റെ റൺ വേട്ടക്കാരിൽ രണ്ടാമനായി. ഒരു കളിയിൽ പുറത്താകാതെ നേടിയ 88 റൺസ് ഉൾപ്പടെ മൂന്ന് അർദ്ധ സെഞ്ചുറികൾ ശ്രേയസ് നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us