scorecardresearch

IPL 2021 CSK vs DC: തകർത്തടിച്ച് പൃഥ്വിഷായും ശിഖർധവാനും; ചെന്നൈക്കെതിരെ ഡൽഹിക്ക് ജയം

ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്

IPL 2021 CSK vs DC: തകർത്തടിച്ച് പൃഥ്വിഷായും ശിഖർധവാനും; ചെന്നൈക്കെതിരെ ഡൽഹിക്ക് ജയം

IPL 2021, CSK vs DC Cricket Match Score Online Updates:ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിനെതിരായ മത്സരത്തിൽ ഡൽഹി കാപിറ്റൽസിന് ഏഴ് വിക്കറ്റ് ജയം. ഓപ്പണർമാരായ പൃഥ്വിഷായും ശിഖർധവാനും നടത്തിയ മികച്ച പ്രകടനമാണ് ടീമിനെ ജയത്തിലെത്തിച്ചത്.

ചെന്നൈ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് നിശ്ചിത 20 ഓവർ അവസാനിക്കാൻ രണ്ട് പന്ത് ബാക്കി നിൽക്കവെ 190 റൺസ് നേടി ജയമുറപ്പിച്ചത്.

മൂന്ന് സിക്സറും ഒൻപത് ഫോറുമടക്കം 38 പന്തിൽ നിന്ന 72 റൺസാണ് പൃഥ്വിഷാ നേടിയത്. ധവാൻ 54 പന്തിൽനിന്ന് രണ്ട് സിക്സറും 10 ഫോറുമടക്കം 85 റൺസ് നേടി.

നായകൻ റിഷഭ് പന്ത് പുറത്താവാതെ 12 പന്തിൽ നിന്ന് 15 റൺസ് നേടി. മാർക്കസ് സ്റ്റോയ്നിസ് 9 പന്തിൽ നിന്ന് 14 റൺസ് നേടി പുറത്തായി.

ഡ്വെയ്ൻ ബ്രാവോയുടെ പന്തിലാണ് പൃഥ്വി ഷാ പുറത്തായത്. ഷർദുൽ ഠാക്കൂർ ധവാനെയും സ്റ്റോയ്നിസിനെയും പുറത്താക്കി.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. ചെന്നൈക്കുവേണ്ടി സുരേഷ് റെയ്ന അർദ്ധ സെഞ്ചുറി നേടി. 36 പന്തിൽ നിന്ന് 54 റൺസാണ് റെയ്ന നേടിയത്.

ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിസും ഋതുരാജ് ഗെയ്ക്വാദും തുടക്കത്തിൽ തന്നെ പുറത്തായിരുന്നു. ഗെയ്ക്ക്വാദ് അഞ്ച് റൺസെടുത്തും ഡുപ്ലെസിസ് റണ്ണൊന്നുമെടുക്കാതെയുമാണ് പുറത്തായത്. മോയീൻ അലി 24 പന്തിൽ നിന്ന് 36 റൺസെടുത്തും പുറത്തായി. നാലാം നമ്പറിലിറങ്ങിയ റെയ്നയുടെ പ്രകടനം ടീമിനെ ബാറ്റിങ് തകർച്ചയിൽ നിന്ന് കരകയറ്റി. അമ്പട്ടി റായുഡു 16 പന്തിൽനിന്ന് 23 റൺസും രവീന്ദ്ര ജഡേജ 17 പന്തിൽനിന്ന് 26 റൺസും നേടി.

ക്യാപ്റ്റൻ എംഎസ് ധോണി ഏഴാമനായാണ് ഇറങ്ങിയത്. റൺസൊന്നുമെടുക്കാതെ ധോണി പുറത്താവുകയും ചെയ്തു. വാലറ്റത്ത് സാംകറൺ 15 പന്തിൽ 34 റൺസ് നേടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും ക്രിസ് വോക്സിന്റെ പന്തി പുറത്തായി.

ഡൽഹിക്ക് വേണ്ടി ക്രിസ് വോക്സും ആവേശ് ഖാനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രൻ അശ്വിനും ടോം കറണും ഓരോ വിക്കറ്റെടുത്തു.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി കാപിറ്റൽസ് ഫീൽഡിങ് തിരഞ്ഞെടുത്ത് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുംബൈ വാങ്ക്ഡെ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി ചാനലുകളിലും ഹോട്ട്സ്റ്റാറിലും കാണാം.

എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിലുള്ള ചെന്നൈക്കെതിരെ ഇത്തവണ റിഷഭ് പന്തിന്റെ കാപ്റ്റൻസിയിലുള്ള ആദ്യ മത്സരത്തിനിറങ്ങുകയാണ് ഡൽഹി. ഐപിഎൽ 2021ൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുകയാണ് റിഷഭ് പന്ത്.

ഇരു ടീമുകളിലും ദക്ഷിണാഫ്രിക്കൻ കളിക്കാരുടെ അഭാവമുണ്ട്. വൈകിയെത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർമാർ ഇപ്പോഴും ക്വാറന്റൈനിലാണ്. വിദേശ ഫാസ്റ്റ് ബൗളർമാരായ കഗിസോ റബാഡയും അൻ‌റിക് നോർ‌ട്ട്ജെയും ഗെയിമിൽ ഇല്ലാത്തത് ഡിസിയെ ബാധിക്കും. കോവിഡ് സ്ഥിരീകരിച്ച് അക്ഷർ പട്ടേലും പുറത്താണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 csk vs dc live cricket score online