scorecardresearch

അഫ്രീദി അതിവേഗ സെഞ്ചുറി നേടിയത് സച്ചിന്റെ ബാറ്റുകൊണ്ട്; വെളിപ്പെടുത്തൽ

നാൽപത് പന്തിൽ നിന്ന് 104 റൺസാണ് ഈ മത്സരത്തിൽ അഫ്രീദി അടിച്ചുകൂട്ടിയത്

നാൽപത് പന്തിൽ നിന്ന് 104 റൺസാണ് ഈ മത്സരത്തിൽ അഫ്രീദി അടിച്ചുകൂട്ടിയത്

author-image
Sports Desk
New Update
shahid afridi, afridi bat, afridi bat sachin, sachin tendulkar bat, tendulkar bat, shahid afridi fastest 100, afridi fastest century, cricket news, afridi debut

ശ്രീലങ്കയ്ക്കെതിരേ 1996-ൽ നെയ്റോബിയിൽ നടന്ന മത്സരത്തിൽ 37 പന്തിൽ സെഞ്ച്വറി നേടിയ ക്രിക്കറ്റ് ലോകത്തെ കോരിത്തരിപ്പിച്ചയാളാണ് പാക്കിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദി. അദ്ദേഹത്തിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ഏകദിന മത്സരമായിരുന്നു അത്. 18 വർഷത്തെ ഏറ്റവും വേഗത്തിലുള്ള സെഞ്ചുറി.

Advertisment

അഫ്രീദിയെ ‘ഒരു ബാറ്റ്സ്മാൻ’ ആക്കിയ ബാറ്റ് അദ്ദേഹത്തിന്റെ അന്നത്തെ സഹതാരം വഖാർ യൂനിസിന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ സമ്മാനിച്ചതാണ് എന്നതാണ് ഇതിലെ രസകരമായ വസ്തുത. 40 പന്തിൽ നിന്ന് 104 റൺസെടുത്ത മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ച ആ ബാറ്റിനു പിന്നിലെ കഥ വെളിപ്പെടുത്തുന്നത് അന്ന് അഫ്രീദിയുടെ സഹതാരമായിരുന്ന അസ്ഹർ മഹ്മൂദാണ്.

"സഹാറ കപ്പിനുശേഷം 1996-ൽ നെയ്റോബിയിലാണ് ഷാഹിദ് അഫ്രീദി അരങ്ങേറ്റം കുറിക്കുന്നത്. എന്റെയും അരങ്ങേറ്റ മത്സരം അതായിരുന്നു. മുഷിക്ക് (മുഷ്താഖ് അഹമ്മദ്) പരുക്കേറ്റതിനാൽ പാകിസ്താൻ എ ടീമിനൊപ്പം വെസ്റ്റിൻഡീസിൽ പര്യടനം നടത്തുകയായിരുന്ന അഫ്രീദിയെ ടീമിലെടുക്കുകയായിരുന്നു."

Read More: സച്ചിൻ നമ്മളുദ്ദേശിച്ച ആളല്ല സർ; മാസ്റ്റർ ബ്ലാസ്റ്ററുടെ അഞ്ച് ബൗളിങ് റെക്കോർഡുകൾ

Advertisment

അരങ്ങേറ്റ മത്സരത്തിൽ അഫ്രീദിക്ക് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. കാരണം അന്ന് അദ്ദേഹം ആറാം നമ്പറിലായിരുന്നു ബാറ്റിങ്ങിന് ഇറങ്ങേണ്ടിയിരുന്നത്.

അക്കാലത്ത് സനത് ജയസൂര്യയും റൊമേഷ് കാലുവിതരണയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് തുടക്കത്തിൽ തന്നെ ആക്രമിക്കുന്ന സമയമാണ്. അതോടെ മൂന്നാം നമ്പറിൽ നന്നായി കളിക്കാനാകുന്ന ഒരാളെ വേണമെന്ന് ഞങ്ങൾ തീരുമാനിച്ചു. എന്നോടും അഫ്രീദിയോടും നെറ്റ്സിൽ പരിശീലിക്കാൻ വാസിം പറഞ്ഞു. ഞാൻ ശ്രദ്ധിച്ച് കളിച്ചപ്പോൾ അഫ്രീദി സ്പിന്നർമാർ അടക്കമുള്ള എല്ലാവരേയും കൊല്ലുകയായിരുന്നു."

‘പന്ത് തട്ടാൻ കഴിയുന്ന ഒരു ബൗളറിൽ നിന്ന്’ ഒരു ബാറ്റ്സ്മാനായി പരിവർത്തനം ചെയ്തതിനെക്കുറിച്ച് മഹമൂദ് തുടന്നു.

"അടുത്ത ദിവസം ശ്രീലങ്കയ്ക്കെതിരായ മത്സരമായിരുന്നു. അതിന് മുമ്പ് അഫ്രീദിയാണ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നതെന്ന് ടീം പറഞ്ഞു. വഖാറിന് സച്ചിനിൽ നിന്ന് ഒരു ബാറ്റ് ലഭിച്ചിരുന്നു. അന്ന് അഫ്രീദി സച്ചിന്റെ ആ ബാറ്റ് ഉപയോഗിച്ച് കളിച്ച് സെഞ്ചുറി നേടി. അതോടെയാണ് അദ്ദേഹം ഒരു ബാറ്റ്സ്മാനാകുന്നത്. ബാറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു ബൗളറായിരുന്നു അഫ്രീദി അതുവരെ. എന്നാൽ അതിനു ശേഷം അദ്ദേഹത്തിന് ലഭിച്ചത് മഹത്തായ ഒരു കരിയറായിരുന്നു"

“പ്രത്യേകിച്ചും 2011 ലോകകപ്പിൽ അദ്ദേഹം ടീമിനെ നന്നായി നയിച്ചു. അതൊരു മികച്ച ലോകകപ്പായിരുന്നു. അദ്ദേഹത്തിന് ബാറ്റിംഗും മികച്ചതായിരുന്നു. മൊത്തത്തിൽ, ഇത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച ലോകകപ്പായിരുന്നു, നിർഭാഗ്യവശാൽ, ഞങ്ങൾ ഇന്ത്യയോട് തോറ്റു, പക്ഷേ ഷാഹിദ് അഫ്രീദി പാകിസ്ഥാന് ഒരു വലിയ സ്വത്തായിരുന്നു.”

ഏകദിനത്തിലെ പാക്കിസ്ഥാന്റെ ഏറ്റവും വലിയ കളിക്കാരിലൊരാളായി അഫ്രീദി മാറി, ഒടുവിൽ ആ വർഷത്തെ ക്യാപ്റ്റനായി. 2011 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് നയിച്ചു. ന്യൂസിലാന്റ് ഓൾ‌റൗണ്ടർ കോറി ആൻഡേഴ്സൺ 2014 ൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ അഫ്രീദിയുടെ റെക്കോർഡിനെ മറികടന്നു.

Read in English: Shahid Afridi used Sachin Tendulkar’s bat to score the fastest century: Azhar Mahmood

Shahid Afridi Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: