/indian-express-malayalam/media/media_files/uploads/2020/10/Shahbaz.jpg)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിൽ ഇതിനോടകം നിരവധി തകർപ്പൻ ക്യാച്ചുകൾക്ക് ഇതിനോടകം ക്രിക്കറ്റ് ആരാധകർ കണ്ടുകഴിഞ്ഞു. പറന്നും കുതിച്ചും എതിരാളികളെ പുറത്താക്കാൻ താരങ്ങൾ എടുത്ത അവിസ്മരണിയ ക്യാച്ചുകളുടെ പട്ടികയിൽ ഇനി ബാംഗ്ലൂർ താരം ഷഹ്ബാസ് അഹമ്മദിന്റെ പേരും. രാജസ്ഥാൻ നായകൻ സ്റ്റീവ് സ്‌മിത്തിനെ പുറത്താക്കാനായിരുന്നു ഷഹ്ബാസിന്റെ തകർപ്പൻ ക്യാച്ച്.
ക്രിസ് മോറിസ് എറിഞ്ഞ അവസാന ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സ്‌മിത്തിന്റെ വിക്കറ്റ്. മോറിസിനെ അതിർത്തി കടത്താനുള്ള സ്‌മിത്തിന്റെ ശ്രമം പിന്നിലേക്ക് ഓടിയ ഷഹ്ബാസ് പറന്ന് പിടിച്ചു.
Shahbaz Ahmed's catch pic.twitter.com/9Qc0WvvCQl
— Praneeth (@153_Centurion) October 17, 2020
വൻ തകർച്ചയിലേക്ക് നീങ്ങിയ രാജസ്ഥാൻ റോയൽസിനെ കരകയറ്റിയത് സ്‌മിത്തിന്റെ തകർപ്പൻ ഇന്നിങ്സായിരുന്നു. 36 പന്തിൽ 57 റൺസ് നേടിയ ശേഷമാണ് സ്‌മിത്ത് കൂടാരം കയറിയത്.
Also Read: നായകസ്ഥാനം ഒഴിഞ്ഞ് കാർത്തിക്, ചരിത്രം തിരുത്തി നോർഷെ; ഐപിഎല്ലിൽ കഴിഞ്ഞ ആഴ്ച
മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. 178 റൺസ് വിജയലക്ഷ്യം നായകൻ വിരാട് കോഹ്‌ലിയുടെയും വെടിക്കെട്ട് താരം എബി ഡി വില്ലിയേഴ്സിന്റെയും പ്രകടനമാണ് വിജയത്തിലേക്ക് എത്തിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us