ഇന്ത്യൻ പ്രീമിയർ ലീഗിൽ വാശിയേറിയ ഒരുപിടി മത്സരങ്ങൾക്കാണ് ക്രിക്കറ്റ് ആരാധകർ സാക്ഷിയായത്. തുടർ പരാജയങ്ങളിൽ നിന്ന് ചെന്നൈയും പഞ്ചാബും തിരിച്ചെത്തിയതായിരുന്നു പ്രധാന സംഭവം. അതേസമയം ഏറെ വിമർശനങ്ങൾക്ക് ശേഷം കൊൽക്കത്തയുടെ നായകസ്ഥാനം ഒഴിഞ്ഞ ദിനേശ് കാർത്തിക് ഒയിൻ മോർഗനെ ദൗത്യം ഏൽപ്പിച്ചപ്പോൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് നോർഷെയും തിളങ്ങി.

കൊൽക്കത്തയ്ക്ക് തിരിച്ചടിയായി സുനിൽ നരെയ്ന്റെ ബൗളിങ് ആക്ഷൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബിനെതിരായ മത്സരത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ കൊൽക്കത്ത തിങ്കളാഴ്ച ബാംഗ്ലൂരിനെതിരെ ഇറങ്ങിയപ്പോൾ ടീമിൽ നിർണായക മാറ്റവുമായാണ് എത്തിയത്. ടീമിലെ പ്രധാന ഓൾറൗണ്ടർ സുനിൽ നരെയ്നെ ഒഴിവാക്കിയ കൊൽക്കത്ത പകരം ടോം ബാന്രന് അരങ്ങേറ്റത്തിന് അവസരം നൽകി. പ്ലെയിങ് ഇലവനിലെ ഈ മാറ്റത്തിന് കാരണം വിൻഡീസ് താരത്തിന്റെ ബൗളിങ് ആക്ഷനാണ്.

കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലാണ് നരെയ്ന്റെ ബൗളിങ് ആക്ഷൻ റിപ്പോർട്ട് ചെയ്തത്. ഓൺ ഫീൽഡ് അമ്പയറാണ് നരെയ്ന്റെ ആക്ഷൻ റിപ്പോർട്ട് ചെയ്തത്. ഒരിക്കൽ കൂടി താരത്തിന്റെ ആക്ഷൻ റിപ്പോർട്ട് ചെയ്താൽ വിലക്ക് ലഭിക്കും. ബി.സി.സി.ഐയുടെ പരിശോധനാസമിതിയുടെ അനുമതി ലഭിച്ച ശേഷമേ പിന്നീട് നരെയ്ന് പന്തെറിയാനാകൂ. ഈ സാഹചര്യത്തിലാണ് താരത്തിനെ തൽക്കാലം ടീമിൽ നിന്ന് മാറ്റി നിർത്താൻ കൊൽക്കത്ത തീരുമാനിച്ചത്.

ചെന്നൈയുടെയും പഞ്ചാബിന്റെയും തിരിച്ചുവരവ്

സീസണിലെ ഗംഭീര തുടക്കത്തിന് ശേഷം തകർച്ചയുടെ പടുകുഴിയിലേക്കാണ് ചെന്നൈ സൂപ്പർ കിങ്സും കിങ്സ് ഇലവൻ പഞ്ചാബും വീണത്. തുടർ തോൽവികളിൽ നിന്ന് ഇരു ടീമുകളും ആഗ്രഹിച്ച വിജയം സ്വന്തമാക്കാൻ സാധിച്ചു. ചെന്നൈ ഹൈദരാബാദിനെയും പഞ്ചാബ് കൊൽക്കത്തയെയുമാണ് കീഴടക്കിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയപ്പോൾ ഹൈദരാബാദിനെതിരെ 20 റൺസിന്റെ വിജയം സ്വന്തമാക്കാൻ ചെന്നൈക്കായി. അതേസമയം തുടർച്ചയായി മൂന്ന് കളികൾ ജയിച്ച് മികച്ച പ്രകടനം നടത്തിവരികയായിരുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിനാണ് പഞ്ചാബ് തോൽപ്പിച്ചത്.

IPL 2020, CSK vs MI, playing 11, toss, dream 11, match report, score card, live updates, Chennai Super KIngs vs Mumbai Indians, ഐപിഎൽ 2020, സിഎസ്കെ-എംഐ, ചെന്നൈ സൂപ്പർ കിങ്സ്, MS Dhoni, Rohit Sharma, IPL News, Cricket News, IE Malayalam, ഐഇ മലയാളം

പരീക്ഷണങ്ങളുടെ നാളുകൾ

ടൂർണമെന്റ് അതിന്റെ നിർണായക ഘട്ടത്തിലേക്ക് എത്തുമ്പോൾ ടീമിൽ മാറ്റങ്ങൾ പരീക്ഷിക്കുകയാണ് പല ടീമുകളും. ഇതിൽ എടുത്തുപറയേണ്ടത് രാജസ്ഥാൻ റോയൽസ് ബാറ്റിങ് ഓർഡറിൽ വരുത്തിയ മാറ്റമാണ്. ബെൻ സ്റ്റോക്സ് ടീമിലെത്തിയതോടെ ഓപ്പണറായി ഇംഗ്ലിഷ് താരത്തെയിറക്കിയായിരുന്നു സ്‌മിത്തിന്റെ തന്ത്രം. ആദ്യ മത്സരത്തിൽ അത് പാളിയെങ്കിലും ഡൽഹിക്കെതിരെ 41 റൺസുമായി ടീമിന് മികച്ച അടിത്തറ നൽകാൻ സ്റ്റോക്സിന് സാധിച്ചു.

ipl, ipl 2020, jofra archer, jodra archer bowling speed, jofra archer ipl kkr vs rr, jofra archer rr vs kkr, jofra archer speed, ipl 2020 updates

വെടിക്കെട്ട് താരം ഡി വില്ലിയേഴ്സിനെ ബാറ്റിങ് ഓർഡറിലേക്ക് താഴേക്ക് വലിക്കാനുള്ള കോഹ്‌ലിയുടെ തീരുമാനവും ശ്രദ്ധേയമായി. പഞ്ചാബിനെതിരായ മത്സരത്തിൽ ആറാമനായാണ് ഡി വില്ലിയേഴ്‌സ് കളത്തിലിറങ്ങിയത്. ഇതിന്റെ പേരിൽ നായകൻ വിരാട് കോഹ്‌ലിക്ക് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടിവന്നു. ആറാമനായി ക്രീസിലെത്തിയ ഡി വില്ലിയേഴ്‌സ് അഞ്ച് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം നേടി പുറത്തായി. ലെഗ്-സ്‌പിന്നിനെതിരെ മോശം റെക്കോർഡ് ഉള്ളതിനാലാണ് ഡി വില്ലിയേഴ്‌സിനെ ബാറ്റിങ് ഓർഡറിൽ താഴേക്ക് ഇറക്കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കൊൽക്കത്തയ്‌ക്ക് പുതിയ ക്യാപ്‌റ്റൻ

ഐപിഎൽ 13-ാം സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌‌സിനെ നയിക്കുക ഇംഗ്ലണ്ട് താരം ഓയിൻ മോർഗൻ. നിലവിലെ ക്യാപ്‌റ്റനായ ദിനേശ് കാർത്തിക് തൽസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചു. തനിക്ക് പകരം ഓയിൻ മോർഗനെ ക്യാപ്‌റ്റനാക്കണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മാനേജ്‌മെന്റിനെ കാർത്തിക് അറിയിച്ചു. മുംബൈക്കെതിരായ മത്സരത്തിൽ മോർഗനാണ് കൊൽക്കത്തയെ നയിച്ചത്.

ക്യാപ്‌റ്റനെന്ന നിലയിൽ ഈ സീസണിലെ ആദ്യ മത്സരങ്ങളിൽ കാർത്തിക് നടത്തിയ പരീക്ഷണങ്ങൾ ടീമിന്റെ മോശം പ്രകടനങ്ങൾക്ക് കാരണമായെന്നായിരുന്നു പൊതുവെ ഉയർന്ന വിമർശനം. സുനിൽ നരെയ്‌നെ ഓപ്പണറാക്കിയത്, ബാറ്റിങ് ഓർഡറിൽ ഓയിൻ മോർഗനെ താഴേക്ക് ഇറക്കിയത്, ബാറ്റിങ് ഓർഡറിൽ തന്റെ സ്ഥാനം മുകളിലേക്ക് കയറ്റിയത് തുടങ്ങി പല വിഷയങ്ങളിലും കാർത്തിക് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് നായകസ്ഥാനത്തു നിന്ന് തന്നെ നീക്കണമെന്ന് താരം ആവശ്യപ്പെട്ടത്.

ഐപിഎല്ലിൽ അപൂർവ റെക്കോർഡുമായി നോർഷെ

ഡൽഹി ക്യാപിറ്റൽസ്-രാജസ്ഥാൻ റോയൽസ് മത്സരത്തിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത് ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർഷെയാണ്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായ നോർഷെ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞാണ് ചരിത്രം തിരുത്തിയത്.

വെറും ഒൻപത് പന്തിൽ 22 റൺസ് നേടിയ ബട്‌ലറെ കൂടാരം കയറ്റിയ നോർഷെയുടെ പന്ത് ഐപിഎൽ ചരിത്രത്തിലെ തന്നെ അതിവേഗ പന്തായി. ബട്‌ലറെ പുറത്താക്കിയ പന്തിന്റെ വേഗത 156.2 kmph ആണ്. ഐപിഎൽ ചരിത്രത്തിലെ തന്നെ വേഗതയേറിയ പന്താണിത്. ഇതുവരെ ഡെയ്‌ൽ സ്റ്റെയ്‌നിന്റെ 154.4 kmph ആയിരുന്നു ഏറ്റവും വേഗതയേറിയ പന്ത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ട്, മൂന്ന് പന്തുകളും നോർഷെയുടെ പേരിലാണ്. രാജസ്ഥാനെതിരെ നടന്ന മത്സരത്തിൽ തന്നെയാണ് ഏറ്റവും വേഗതയേറിയ രണ്ടാം പന്തും നോർഷെ എറിഞ്ഞത്. 155.21kmph ആയിരുന്നു വേഗത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook