/indian-express-malayalam/media/media_files/X6uPgMvVau9nTzzxIJIC.jpg)
ഫൊട്ടോ: X/ Mufaddal Vohra
വിശാഖപട്ടണം: സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ അവസരങ്ങൾ കിട്ടുന്നില്ലെന്ന് മലയാളികൾ പറയുന്നതിന് പിന്നിൽ ഒരു മലയാളി പയ്യനോടുള്ള സ്നേഹമാണെന്ന് മനസിലാക്കാം. എന്നാൽ, ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ സച്ചിനും സെവാഗുമൊക്കെയാണ് വസീം ജാഫറും സർഫറാസ് ഖാനുമൊക്കെ. ഓരോ ടീം സെലക്ഷൻ മീറ്റിങ്ങുകളിലും ഇത്തവണയെങ്കിലും ടീമിലെത്തുമെന്ന് അവർ കൊതിച്ചിട്ടുണ്ടാകണം. കൊടിയ അവഗണനയുടെ കയ്പുനീര് കുടിച്ചും കണ്ണീരൊഴുക്കിയും ഇക്കാലമത്രയും അവർ കഴിച്ചുകൂട്ടിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവിസ്മരണീയമായ പ്രകടനങ്ങളാണ് സര്‍ഫറാസിന്റെ ബാറ്റില്‍ നിന്ന് പിറവിയെടുത്തിട്ടുള്ളത്. 45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ 66 ഇന്നിംഗ്‌സുകളില്‍ നിന്ന് 69.85 ശരാശരിയില്‍ 3912 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ നേടിയത്. 14 സെഞ്ചുറിയും 11 ഫിഫ്റ്റിയുമാണ് താരത്തിന്റെ സമ്പാദ്യം. പുറത്താവാതെ നേടിയ 301 റണ്‍സാണ് താരത്തിന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. 37 ലിസ്റ്റ് എ മത്സരങ്ങളില്‍ 34.94 ശരാശരിയില്‍ 629 റണ്‍സും സര്‍ഫറാസ് നേടി. 2014ല്‍ ലിസ്റ്റ് എ ക്രിക്കറ്റിലും താരം അരങ്ങേറിയിരുന്നു. 2014ല്‍ യുഎഇ വേദിയായ അണ്ടര്‍ 19 ലോകകപ്പ് സ്ക്വാഡിലും സര്‍ഫറാസ് അംഗമായിരുന്നു.
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് സര്‍ഫറാസ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം പിടിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറാനൊരുങ്ങുകയാണ് സര്‍ഫറാസ് ഖാന്‍. ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് സര്‍ഫറാസ് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറാനൊരുങ്ങുന്നത്. പരിക്ക് മൂലം കെ എല്‍ രാഹുല്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നതോടെയാണ് സര്‍ഫറാസിന് ടെസ്റ്റ് ടീമിലേക്ക് വഴിയൊരുങ്ങിയത്.
അതുകൊണ്ട് തന്നെ സര്‍ഫറാസിനെ സംബന്ധിച്ചിടത്തോളം കാത്തിരുന്ന ദശാബ്ദത്തിന്റെ അവസാനമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി നീണ്ട 10 വര്‍ഷത്തിനൊടുവിലാണ് താരത്തിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോളും സര്‍ഫറാസ് ഖാനെ സെലക്ടര്‍മാര്‍ അവഗണിച്ചു.
5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് സൂപ്പർ താരം വിരാട് കോഹ്‌ലി പിന്മാറിയപ്പോള്‍ സര്‍ഫറാസ് ടീമിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ അവഗണന തുടര്‍ന്നു. മുംബൈ താരമായ സര്‍ഫറാസിനെ തഴഞ്ഞ് രജത് പാട്ടിദാറിനാണ് ടീമില്‍ അവസരം ലഭിച്ചത്.
അവഗണനകള്‍ തുടര്‍ക്കഥയായപ്പോള്‍ സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ ആരാധകർ വ്യാപക വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഓരോ തവണയും അവസരങ്ങൾ കൈവിടുമ്പോഴും സര്‍ഫറാസ് തന്റെ പ്രകടനം കൊണ്ട് മറുപടി നല്‍കുന്നത് തുടര്‍ന്നു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പുള്ള മത്സരത്തില്‍ സെഞ്ചുറിയടിച്ചാണ് സര്‍ഫറാസ് സെലക്ടര്‍മാരുടെ ശ്രദ്ധയാകർഷിച്ചത്.
ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ടീമിനായി നാലാം നമ്പറില്‍ ക്രീസിലെത്തിയ താരം 160 പന്തില്‍ 161 റണ്‍സ് നേടി. ഈ പ്രകടനത്തിന്റെ മികവിൽ കെ എല്‍ രാഹുലിന് പകരക്കാരനായി അദ്ദേഹം ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ്ങ് റൂമിലേക്ക് ഒരവസരം നേടിയിരിക്കുകയാണ്. ഈ അവസരത്തിൽ താരം തിളങ്ങുമെന്ന് തന്നെ നമുക്കേവർക്കും പ്രതീക്ഷിക്കാം. കാരണം കഠിനാധ്വാനത്തിൽ എന്നും ഈ ലോകത്ത് മഹത്ത്വമേറെയാണ്. താരമൊഴുക്കിയ വിയർപ്പു തുള്ളികൾക്ക് അദ്ദേഹം ഈ ടീമിൽ ദീർഘനാൾ സ്ഥാനമർഹിക്കുന്നുണ്ട്.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്‌ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.