സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ. ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലും സാറയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ സജീവമാണ്. അഭ്യൂഹങ്ങളെ ഉട്ടിയുറപ്പിക്കുന്ന സൂചനകൾ ഇടയ്ക്കിടെ താരങ്ങളിൽ നിന്നുണ്ടാകുന്നതാണ് ഇരുവരും പ്രണയത്തിലാണെന്ന കിംവദന്തികളെ ശക്തമാക്കുന്നതും.
വാലന്റൈൻസ് ദിനത്തിൽ സാറ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. ചുവന്ന വസ്ത്രമണിഞ്ഞ മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചത്. "It’s ♥️ day" എന്ന ക്യാപഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
ഓറി, മസാബ ഗുപ്ത, കനിക കപൂർ തുടങ്ങിയ സെലിബ്രിറ്റികൾ ചിത്രത്തിൽ കമന്റു ചെയ്തിട്ടുണ്ട്. എന്നാൽ ആരാധകർ തിരഞ്ഞത് ശുഭ്മൻ ഗില്ലിന്റെ കമന്റുകളാണ്. നിരവധി ആരാധകരാണ് ഗില്ലിന്റെ കമന്റ് എവിടെഎന്ന കമന്റുകൾ പങ്കുവച്ചത്. ഗില്ലിന്റെ ചിത്രമുള്ള ധാരാളം സ്റ്റിക്കറുകളും കമന്റിൽ നിറയുന്നുണ്ട്.
2023 നവംബറിൽ മുംബൈയിലെ ജിയോ വേൾഡ് പ്ലാസയിൽ ശുഭ്മാൻ ഗില്ലിനൊപ്പമുള്ള സാറ ടെണ്ടുൽക്കറുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. പൂനെയിൽ നടന്ന ഇന്ത്യ-ബംഗ്ലദേശ് മത്സരത്തിനിടെ ഗില്ലിന്റെ ബൗണ്ടറിയ്ക്ക് കൈയ്യടിക്കുന്ന സാറയുടെ വീഡിയോയും ആരാധകരിൽ അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Read More
പ്രണയദിനത്തിൽ ചിത്രം പങ്കുവച്ച് സാറ ടെണ്ടുൽക്കർ; ശുഭ്മാൻ ഗില്ലിനെ തിരഞ്ഞ് ആരാധകർ
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ

സാറ ടെണ്ടുൽക്കർ, ശുഭ്മൻ ഗില്ല്
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ. ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലും സാറയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ സജീവമാണ്. അഭ്യൂഹങ്ങളെ ഉട്ടിയുറപ്പിക്കുന്ന സൂചനകൾ ഇടയ്ക്കിടെ താരങ്ങളിൽ നിന്നുണ്ടാകുന്നതാണ് ഇരുവരും പ്രണയത്തിലാണെന്ന കിംവദന്തികളെ ശക്തമാക്കുന്നതും.
വാലന്റൈൻസ് ദിനത്തിൽ സാറ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. ചുവന്ന വസ്ത്രമണിഞ്ഞ മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചത്. "It’s ♥️ day" എന്ന ക്യാപഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
ഓറി, മസാബ ഗുപ്ത, കനിക കപൂർ തുടങ്ങിയ സെലിബ്രിറ്റികൾ ചിത്രത്തിൽ കമന്റു ചെയ്തിട്ടുണ്ട്. എന്നാൽ ആരാധകർ തിരഞ്ഞത് ശുഭ്മൻ ഗില്ലിന്റെ കമന്റുകളാണ്. നിരവധി ആരാധകരാണ് ഗില്ലിന്റെ കമന്റ് എവിടെഎന്ന കമന്റുകൾ പങ്കുവച്ചത്. ഗില്ലിന്റെ ചിത്രമുള്ള ധാരാളം സ്റ്റിക്കറുകളും കമന്റിൽ നിറയുന്നുണ്ട്.
2023 നവംബറിൽ മുംബൈയിലെ ജിയോ വേൾഡ് പ്ലാസയിൽ ശുഭ്മാൻ ഗില്ലിനൊപ്പമുള്ള സാറ ടെണ്ടുൽക്കറുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. പൂനെയിൽ നടന്ന ഇന്ത്യ-ബംഗ്ലദേശ് മത്സരത്തിനിടെ ഗില്ലിന്റെ ബൗണ്ടറിയ്ക്ക് കൈയ്യടിക്കുന്ന സാറയുടെ വീഡിയോയും ആരാധകരിൽ അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.