/indian-express-malayalam/media/media_files/c51KIDcW98Mb4A9HtSh0.jpg)
ഫയൽ ചിത്രം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ചില സാഹചര്യങ്ങളിൽ ഇന്ത്യൻ ടീം സമ്മർദ്ദത്തിലായെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ചില വ്യക്തിഗത പ്രകടനമാണ് വിജയം നേടാൻ സഹായിച്ചതെന്നും അദ്ദേഹം സമ്മതിച്ചു. “ഇംഗ്ലണ്ട് ഞങ്ങളെ പല സമയങ്ങളിൽ സമ്മർദ്ദത്തിലാക്കിയിരുന്നു. പക്ഷേ ആദ്യ രണ്ട് ദിവസങ്ങളിൽ വ്യക്തിഗത മിഴിവുകൾ ഞങ്ങളെ ഗെയിമിൽ നിലനിർത്തിയെന്ന് ഞാൻ കരുതുന്നു,” ദ്രാവിഡ് പറഞ്ഞു.
"ആദ്യ ഇന്നിംഗ്‌സിൽ 209 റൺസെടുത്ത യശസ്വിയുടെ മികച്ച ഇന്നിംഗ്‌സ് മികവുറ്റതായിരുന്നു. പിന്നെ ആദ്യ രണ്ട് ദിവസങ്ങളിൽ ബുംറയുടെ സ്‌പെൽ ഞങ്ങളെ പിടിച്ചുനിർത്തി. അത് ഞങ്ങളെ 143 റൺസിന്റെ ലീഡ് സമ്മാനിച്ചു. തുടർന്ന്, മൂന്ന്, നാല് ദിവസങ്ങളിൽ ഞങ്ങൾക്ക് ടീമിൻ്റെ പ്രകടനം കുറച്ച് കൂടി ആവശ്യമായിരുന്നു. ഒരു ഘട്ടത്തിലും ഇന്ത്യ കളിയിൽ ആധിപത്യം പുലർത്തിയിട്ടില്ല.
ഈ കളിയിലെ ഒരു ഘട്ടത്തിലും ഞങ്ങൾ എതിർ ടീമിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പറ്റുന്നൊരു സ്ഥാനത്തായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. ആദ്യ രണ്ട് വിക്കറ്റുകൾ നഷ്‌ടപ്പെട്ടതിന് ശേഷം, ആ സമ്മർദ്ദം ഞങ്ങൾക്ക് വേണ്ടത്ര മുതലാക്കാൻ കഴിഞ്ഞില്ല,” ദ്രാവിഡ് അഭിപ്രായപ്പെട്ടു.
പിച്ചുകള്‍ നിര്‍മിക്കുന്നതില്‍ തനിക്കോ ടീമിനോ യാതൊരു ഇടപെടലുമില്ലെന്നും രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേർത്തു. "ക്യുറേറ്റര്‍മാരാണ് പിച്ച് നിര്‍മിക്കുന്നത്. വന്‍ ടേണുകള്‍ ലഭിക്കുന്ന പിച്ചുകള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടാറില്ല. തീര്‍ച്ചയായും ഇന്ത്യയിലെ പിച്ചുകള്‍ സ്പിന്നിനെ അനുകൂലിക്കുന്നതാണ്. പിച്ച് എത്രത്തോളം സ്പിന്നിന് അനുകൂലമാണ്. അനുകൂലമല്ല എന്ന് പറയാന്‍ ഞാന്‍ വിദഗ്ദനല്ല. ഇന്ത്യയിലെ പിച്ചുകള്‍ സ്വാഭാവികമായും നാല്, അഞ്ച് ദിവസങ്ങളില്‍ ടേണ്‍ ചെയ്യും," ്രാവിഡ് പറഞ്ഞു.
അഞ്ച് മത്സരങ്ങളുടെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇതിനോടകം സ്പിന്നര്‍മാരെ പോലെ തന്നെ പേസര്‍മാരും മികവ് കാട്ടുന്നുണ്ട്. വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനം പോലെ തന്നെ ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ ജിമ്മി ആന്‍ഡേഴ്സണും തിളങ്ങിയിരുന്നു. ഇന്ത്യന്‍ ടീമിന്‍റെ ആവശ്യാനുസരണം നിര്‍മ്മിക്കുന്ന പിച്ചുകളാണ് ഇന്ത്യയിലേത് എന്ന വിമര്‍ശനം നാളുകളായുണ്ട്. എന്നാല്‍ ഈ പരിഹാസത്തെ പൂര്‍ണമായും തള്ളിക്കളയുന്നതാണ് കോച്ച് ദ്രാവിഡിന്‍റെ ഇപ്പോഴത്തെ പ്രതികരണം.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- 'ഇതാണ് ആ യോർക്കർ;' മിഡില്‍ സ്റ്റംപ് തെറിപ്പിച്ച് ബുമ്ര മാജിക്ക്
- ചേതോഹരമായ ശതകം; വിമർശകരുടെ വായടപ്പിച്ച് ശുഭ്മൻ ഗിൽ
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us