/indian-express-malayalam/media/media_files/uploads/2021/12/Santhosh-Trophy-Kerala.jpeg)
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ കേരളം പുതുച്ചേരിയെ തോല്‍പിച്ചതോടെയാണ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചത്.
നേരത്തെ മേഖലാ ഗ്രൂപ്പ് റൗണ്ടിൽ രണ്ട് മത്സരങ്ങൾ ജയിച്ച കേരളത്തിന് പുതുച്ചേരിയുമായി സമനിലയിലെത്തിയാൽ തന്നെ ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കാമായിരുന്നു. പുതുച്ചേരിയെ ഒന്നെനെതിരെ നാല് ഗോളിന് തോൽപിച്ച് മൂന്നാം ജയവും സ്വന്തമാക്കി ഒമ്പത് പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഇപ്പോൾ ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചത്.
പുതുച്ചേരിക്കെതിരായ മത്സരത്തിൽ 21ാം മിനുറ്റിലാണ് കേരളം ആദ്യ ലീഡ് നേടിയത്. പെനാൽറ്റി ലക്ഷ്യത്തിലെത്തിട്ട് നിജോ ഗിൽബർട്ടാണ് കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. മൂന്നു മിനിറ്റിനുള്ളില്‍ അര്‍ജുന്‍ ജയരാജിന്റെ ഗോളിലൂടെ കേരളം ലീഡ് ഉയർത്തി.
39-ാം മിനിറ്റില്‍ അന്‍സണ്‍ സി ആന്റോ പുതുച്ചേരിയുടെ ആശ്വാസ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡായിരുന്നു കേരളത്തിന്.
രണ്ടാം പകുതിയിൽ 55-ാം മിനിറ്റില്‍ നൗഫലിന്റെ ഗോളിൽ കേരളം ഒന്നിനെതിരെ മൂന്ന് ഗോളെന്ന നിലയിൽ ലീഡ് ഉയർത്തി. രണ്ട് മിനുറ്റിനുള്ളിൽ ബുജൈർ കേരളത്തിന്റെ നാലാം ഗോളും നേടി.
ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരങ്ങളിൽ ലക്ഷദ്വീപിനെയും ആൻഡമാൻ നിക്കോബാറിനെയുമാണ് കേരളം തോൽപിച്ടത്. ആന്‍ഡമാന്‍ നിക്കോബാറിനെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്.
Also Read: സന്തോഷ് ട്രോഫി: ഗോള്‍ മഴയുമായി കേരളം; ആന്‍ഡമാനെ 9-0 ന് തകര്‍ത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us