scorecardresearch

ആദ്യ ജയവുമായി സഞ്ജുവിന്റെ മല്ലു ബോയ്സ്; സഞ്ജു സാംസണ് പരിക്ക്?

എട്ടാമനായി ബേസില്‍ തമ്പി വന്നിട്ടും സഞ്ജു ബാറ്റിങ്ങിനെത്തിയില്ല. ഇതിന്റെ കാരണം വ്യക്തമല്ല. താരത്തിന് പരിക്കുണ്ടോ എന്ന ആശങ്കയും ആരാധകരിൽ ചിലർ പങ്കുവയ്ക്കുന്നുണ്ട്.

എട്ടാമനായി ബേസില്‍ തമ്പി വന്നിട്ടും സഞ്ജു ബാറ്റിങ്ങിനെത്തിയില്ല. ഇതിന്റെ കാരണം വ്യക്തമല്ല. താരത്തിന് പരിക്കുണ്ടോ എന്ന ആശങ്കയും ആരാധകരിൽ ചിലർ പങ്കുവയ്ക്കുന്നുണ്ട്.

author-image
Sports Desk
New Update
Sanju samson | renji trophy

ഫൊട്ടോ: Instagram/ kerala cricket association

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സീസണിലെ ആദ്യ ജയം നേടി സഞ്ജുവിന്റെ മല്ലു ബോയ്സ്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍, തിങ്കളാഴ്ച ബംഗാളിനെ 109 റണ്‍സിന് വീഴ്ത്തിയാണ് കേരളം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. 449 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗാള്‍ അവസാന ദിനം അവസാന സെഷനില്‍ 339 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോര്‍: കേരളം 363, 265-6, ബംഗാള്‍, 180, 339.

Advertisment

ഷഹബാസ് അഹമ്മദിന്‍റെയും (80)  കരണ്‍ ലാലിന്‍റേയും (40) ചെറുത്തുനിൽപ്പ് അവസാന സെഷനില്‍ കേരളത്തിന്‍റെ ചങ്കിടിപ്പ് കൂട്ടിയെങ്കിലും ഷഹബാസിനെ ബേസില്‍ തമ്പിയും കരണ്‍ ലാലിനെ എന്‍ പി ബേസിലും പുറത്താക്കിയതോടെ ബംഗാളിന്‍റെ പോരാട്ടം അവസാനിച്ചു. കേരളത്തിനായി ആദ്യ ഇന്നിംഗ്സില്‍ 9 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രേയസ് ഗോപാലും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്നലെ രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ രൺ‍ജോത് സിങ് ഖാരിയ, 31 റണ്‍സെടുത്ത സുദീപ് കുമാര്‍ ഖരാമി എന്നിവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്. കേരളത്തിനായി ശ്രേയസ് ഗോപാലും ജലജ് സക്സേനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാത്ത സഞ്ജുവിന്റെ കേരള ടീമിന് അവസാന ദിവസം നേരിയ വിജയപ്രതീക്ഷയുണ്ട്.

172/8 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗാളിന്‍റെ ഒന്നാം ഇന്നിങ്സ് കേരളം ആദ്യ സെഷനില്‍ തന്നെ 180 റണ്‍സില്‍ പൂർത്തിയാക്കി. ബംഗാളിന്‍റെ അവസാന രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി മത്സരത്തിലാകെ 9 വിക്കറ്റ് നേടിയ സ്പിന്നര്‍ ജലജ് സക്സേനയാണ് കേരളത്തിന് കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചത്. 68 റണ്‍സ് വഴങ്ങിയാണ് സക്സേന ഒമ്പത് വിക്കറ്റെടുത്തത്. 

Advertisment

183 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളത്തിന് രണ്ടാം ഇന്നിങ്സിൽ രോഹന്‍ കുന്നമ്മലും ജലജ് സക്സേനയും ചേര്‍ന്ന് തകർപ്പൻ തുടക്കം സമ്മാനിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 88 റണ്‍സ് നേടി. 37 റണ്‍സെടുത്ത ജലജ് സക്സേനയെ പുറത്താക്കി ഷഹബാസ് അഹമ്മദാണ് ബംഗാളിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും (51) സച്ചിന്‍ ബേബിയും (51) ശ്രേയസ് ഗോപാലും (50*), അക്ഷയ് ചന്ദ്രനും (36) ചേര്‍ന്ന് കേരളത്തിന് മികച്ച ലീഡ് ഉറപ്പാക്കി.

മധ്യനിരയില്‍ ബാറ്റിങ്ങിന് ഇറങ്ങുമെന്ന് കരുതിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങ്ങിന് ഇറങ്ങാത്തത് ആരാധകര്‍ക്ക് നിരാശയായി. എട്ടാമനായി ബേസില്‍ തമ്പി വന്നിട്ടും സഞ്ജു ബാറ്റിങ്ങിനെത്തിയില്ല. ഇതിന്റെ കാരണം വ്യക്തമല്ല. താരത്തിന് പരിക്കുണ്ടോ എന്ന ആശങ്കയും ആരാധകരിൽ ചിലർ പങ്കുവയ്ക്കുന്നുണ്ട്.

Read More

Kerala Cricket Team Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: