/indian-express-malayalam/media/media_files/KAuUpjTvfRHLhc8VZYuQ.jpg)
തൊപ്പി യാസീന്റെ തലയിൽ വച്ചു കൊടുത്ത ശേഷം സൂപ്പറായിട്ടുണ്ടെന്നും സഞ്ജു പുകഴ്ത്തി (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
സമൂഹ മാധ്യമങ്ങളിലെ മിന്നും താരമായ മുഹമ്മദ് യാസീനൊപ്പം ക്രിക്കറ്റ് കളിക്കുന്ന സഞ്ജു സാംസണിന്റെ വീഡിയോ രാജസ്ഥാൻ റോയൽസ് ഇന്നലെ പങ്കുവച്ചിരുന്നു. ഏറ്റവുമൊടുവിലായി യാസീനിനും സഹോദരനും സഞ്ജു സർപ്രൈസ് സമ്മാനം നൽകുന്ന വീഡിയോയാണ് രാജസ്ഥാൻ പങ്കുവച്ചിരിക്കുന്നത്. സഞ്ജുവിന്റെ ആരാധകരായ കുട്ടികൾക്ക് രാജസ്ഥാൻ റോയൽസിന്റെ തൊപ്പിയും ജേഴ്സിയുമാണ് സഞ്ജു സമ്മാനിച്ചത്. തൊപ്പി യാസീന്റെ തലയിൽ വച്ചു കൊടുത്ത ശേഷം സൂപ്പറായിട്ടുണ്ടെന്നും അദ്ദേഹം മറുപടി നൽകി.
ഏറെ ത്രില്ലടിച്ചാണ് മുഹമ്മദ് യാസീനും ഇരട്ട സഹോദരനും സഞ്ജുവിനൊപ്പം ഇരിക്കുന്നത്. ഒരാൾക്കും തൊപ്പിയും ഒരാൾക്ക് ജേഴ്സിയും ഇരിക്കട്ടെയെന്നാണ് സഞ്ജുവിന്റെ കമന്റ്. തന്റെ അമ്മയ്ക്കും യാസീനിനെ കാണാൻ ആഗ്രഹമുണ്ടെന്നും പിന്നീടൊരിക്കൽ ഒന്നിച്ച് വീട്ടിലേക്ക് വരാമെന്നും സഞ്ജു വെളിപ്പെടുത്തി. നിങ്ങൾ രണ്ടു പേരും രാജസ്ഥാൻ ഫാൻസാണോയെന്നും സഞ്ജു ചോദിച്ചു. അല്ലെങ്കിൽ ഇപ്പോൾ മുതൽ ആകണമെന്നും സ്നേഹത്തോടെ അഭ്യർത്ഥിച്ചു.
Best video on the internet today? 💗 pic.twitter.com/imw5mFXmgD
— Rajasthan Royals (@rajasthanroyals) March 4, 2024
സഞ്ജുവിനെ നേരിട്ട് കാണണമെന്നും ക്രിക്കറ്റ് കളിക്കണമെന്നുമുള്ള ആഗ്രഹം യാസീൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് സഞ്ജുവിന്റെ ശ്രദ്ധയില്‍പെടുകയും വീഡിയോ കോള്‍ ചെയ്ത ശേഷം അടുത്ത തവണ നാട്ടിലെത്തുമ്പോൾ നേരിൽ കാണാമെന്നുള്ള ഉറപ്പും നല്‍കി.
കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് കുറഞ്ഞ നാളുകൾക്കകം തന്നെ കുഞ്ഞു ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ സഞ്ജു സാംസൺ. പെരിന്തല്‍മണ്ണ സ്റ്റേഡിയത്തില്‍ രാജസ്ഥാൻ റോയൽസ് ടീമംഗങ്ങൾക്കൊപ്പം പരിശീലനത്തിലായിരുന്നു മലയാളി താരം. ഇവിടേക്കാണ് യാസീനും സഹോദരനും പിതാവും വന്നത്.
The kid who is bowling his biggest dream was to meet Sanju Samson, when sanju Samson came to know about this kid he promised to meet him after he finished with ranji trophy matches.
— StumpSide (@StumpSide07) March 3, 2024
And here's he is 🥹 ❤️pic.twitter.com/TTlsYxqD0s
യാസീനൊപ്പം സഞ്ജു ക്രിക്കറ്റ് കളിക്കുകയും ചെയ്തു. സഞ്ജുവിന് യാസീന്‍ പന്തെറിഞ്ഞ് നല്‍കിയിരുന്നു. യാസീനെറിഞ്ഞ രണ്ടാമത്തെ പന്ത് നേരിടാൻ സാക്ഷാൽ സഞ്ജു സാംസൺ പോലും പ്രയാസപ്പെട്ടിരുന്നു. ജന്മനാ ഇരു കൈകളുമില്ലാത്ത അത്ഭുത ബാലന്റെ പേസ് സഞ്ജുവിനെ ഞെട്ടിച്ചിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സഞ്ജുവിന്റ സിപ്ലിസിറ്റിയെ പുകഴ്ത്തുകയാണ് ആരാധകര്‍. നിലവിൽ പെരിന്തല്‍മണ്ണ സ്റ്റേഡിയത്തില്‍ ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ നന്നായി കളിച്ച ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റുകയാണ് താരത്തിന്റെ ലക്ഷ്യം. 'ഇന്ന് നിങ്ങൾ കാണുന്ന ഏറ്റവും മികച്ച വീഡിയോ ഇതായിരിക്കും' എന്ന തലക്കെട്ടോടെയാണ് രാജസ്ഥാൻ റോയല്‍സ് ഈ സ്നേഹസംഗമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us