scorecardresearch

ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി; കാണികളുടെ  മനംകവര്‍ന്ന് സച്ചിൻ, വീഡിയോ

ബെംഗളൂരുവിലെ സായ് കൃഷ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സച്ചിന്റേയും യുവരാജ് സിങ്ങിന്റേയും ടീമുകൾ ചാരിറ്റി മത്സരത്തിനായി ഇറങ്ങിയത്. സച്ചിന്‍ നായകനായ വണ്‍ വേള്‍ഡും യുവ്‌രാജ് സിംഗ് ക്യാപ്റ്റനായ വണ്‍ ഫാമിലിയുമാണ് പരസ്പരം പോരടിച്ചത്.

author-image
Sports Desk
New Update
Sachin Tendulkar | Yuvraj Singh

ഫൊട്ടോ: സ്ക്രീൻഗ്രാബ്

ബെംഗളൂരു: 'വണ്‍ വേള്‍ഡ് വണ്‍ ഫാമിലി കപ്പ് 2024' എന്ന ചാരിറ്റി മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ലിറ്റിൽ മാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മികവിൽ ടീമിന് തകർപ്പൻ ജയം. 50ാം വയസിലും തന്‍റെ ട്രേഡ്‌മാര്‍ക്ക് ഷോട്ടുകളുമായി സച്ചിന്‍ ടെണ്ടുൽക്കർ മത്സരത്തില്‍ ആരാധകരുടെ മനംകവര്‍ന്നു. 

Advertisment

ബെംഗളൂരുവിലെ സായ് കൃഷ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സച്ചിന്റേയും യുവരാജ് സിങ്ങിന്റേയും ടീമുകൾ ചാരിറ്റി മത്സരത്തിനായി ഇറങ്ങിയത്. സച്ചിന്‍ നായകനായ വണ്‍ വേള്‍ഡും യുവ്‌രാജ് സിംഗ് ക്യാപ്റ്റനായ വണ്‍ ഫാമിലിയുമാണ് പരസ്പരം പോരടിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുവിയും സംഘവും നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. ഡാരന്‍ മാഡ്ഡി (41 പന്തില്‍ 51), യൂസഫ് പത്താന്‍ (24 ബോളില്‍ 38), യുവ്‌രാജ് സിംഗ് (10 പന്തില്‍ 23) റണ്‍സെടുത്തു.

Advertisment

മറുപടി ബാറ്റിങ്ങില്‍ സച്ചിന്‍ ടെണ്ടുൽക്കർ 16 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 27 റണ്‍സെടുത്താണ് പുറത്തായത്. ശ്രീലങ്കയുടെ സ്പിൻ മജീഷ്യൻ മുത്തയ്യ മുരളീധരനായിരുന്നു ലിറ്റിൽ മാസ്റ്ററുടെ വിക്കറ്റ്. സച്ചിന്‍ പുറത്തായ ശേഷം തകര്‍ത്തടിച്ച അല്‍വിരോ പീറ്റേഴ്‌സണ്‍ 50 ബോളില്‍ 74 റണ്ണടിച്ചതോടെ സച്ചിന്‍റെ വണ്‍ വേള്‍ഡ് 19.5 ഓവറില്‍ നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ഉപുല്‍ തരംഗ 29 റണ്‍സ് നേടി.

സച്ചിന്‍റെ ടീമില്‍ നമാന്‍ ഓജ (വിക്കറ്റ് കീപ്പര്‍), എസ് ബദ്രിനാഥ്, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിങ്, അശോക് ദിൻഡ, ആര്‍ പി സിങ്, ഉപുല്‍ തരംഗ, അജന്ത മെന്‍ഡിസ്, അല്‍വിരോ പീറ്റേഴ്‌സണ്‍, മോണ്ടി പനേസര്‍, ഡാനി മോറിസണ്‍ എന്നിവരും, യുവരാജിന്റെ ടീമില്‍ പാര്‍ഥീവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, വെങ്കടേഷ് പ്രസാദ്, ഡാരന്‍ മാഡ്ഡി, രമേഷ് കലുവിതരണ, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍, ആലോക് കാപലി, ജേസന്‍ ക്രേസ, മഖായ എൻടിനി എന്നിവരുമാണ് കളിച്ചത്.

Read More

Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: