/indian-express-malayalam/media/media_files/uploads/2019/09/Sachin-Tendulkar.jpg)
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കറിന് കോവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സച്ചിന്‍ തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ള താരം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു.
''കോവിഡ് വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. നേരിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. വീട്ടിലെ മറ്റെല്ലാവരുടേയും ഫലം നെഗറ്റീവാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളനുസരിച്ച് സ്വയം ക്വാറന്റൈനിലാണ്,'' താരം ട്വീറ്റ് ചെയ്തു. രാജ്യത്ത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സച്ചിന്‍ നന്ദിയുമറിയിച്ചു.
— Sachin Tendulkar (@sachin_rt) March 27, 2021
Read More: ഒര്‍ലീന്‍സ് മാസ്റ്റേഴ്സ്: സൈന നെഹ്‌വാൾ സെമിയില്‍, ശ്രീകാന്ത് പുറത്ത്
വേൾഡ് സേഫ്റ്റി ടി20 സീരീസിൽ സച്ചിൻ അടുത്തിടെ കളിച്ചിരുന്നു. ടൂർണമെന്റിൽ സച്ചിൻ നയിച്ച ഇന്ത്യൻ ലെജൻഡ്സാണ് കിരീടം നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.