scorecardresearch

ഡീപ് ഫേക്കിന് ഇരയായി സച്ചിൻ; വ്യാജന്മാർക്കെതിരെ മുന്നറിയിപ്പുമായി ഇതിഹാസ താരം

തന്റെ പേരിൽ ഒരു ഓൺലൈൻ ഗെയിം പ്രോത്സാഹിപ്പിക്കുന്ന ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നുണ്ടെന്ന് സച്ചിൻ ടെണ്ടുൽക്കർ. ഇത്തരം വ്യാജ വീഡിയോകൾ, പരസ്യങ്ങൾ, ആപ്പ് എന്നിവ വ്യാപകമായി റിപ്പോർട്ട് ചെയ്യാൻ സച്ചിൻ അഭ്യർത്ഥിച്ചു.

തന്റെ പേരിൽ ഒരു ഓൺലൈൻ ഗെയിം പ്രോത്സാഹിപ്പിക്കുന്ന ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നുണ്ടെന്ന് സച്ചിൻ ടെണ്ടുൽക്കർ. ഇത്തരം വ്യാജ വീഡിയോകൾ, പരസ്യങ്ങൾ, ആപ്പ് എന്നിവ വ്യാപകമായി റിപ്പോർട്ട് ചെയ്യാൻ സച്ചിൻ അഭ്യർത്ഥിച്ചു.

author-image
Sports Desk
New Update
sachin tendulkar

ഫയൽ ചിത്രം

മുംബൈ: നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിക്കൽ ഇന്ന് ഏറെയെളുപ്പമുള്ള കാര്യമാണ്. ഏറ്റവുമൊടുവിലായി ഇത്തരത്തിലൊരു കെണിയിൽ വീണിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കറും. തന്റെ പേരിൽ ഒരു ഓൺലൈൻ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന എഐ നിർമ്മിതമായ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് സച്ചിൻ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

ഈ ഗെയിമിലൂടെ തന്റെ മകൾ സാറ ടെണ്ടുൽക്കർ ദിവസേന 1.80 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും സച്ചിൻ പറയുന്നതായി, ഈ ഫേക്ക് വീഡിയോയിലുണ്ട്. സോഷ്യൽ മീഡിയയിൽ വിശദമായൊരു വീഡിയോ തന്നെ പുറത്തിറക്കിയാണ് സച്ചിൻ ഈ കള്ളത്തരം പൊളിച്ചടുക്കിയത്. 

പ്രസ്തുത വീഡിയോ എക്സിൽ പങ്കുവച്ച സച്ചിൻ, ഇത്തരം ഗെയിമുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അറിയിച്ചു. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടി വേണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. ഇത്തരം വീഡിയോകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ജാഗ്രത പാലിക്കണമെന്നും സച്ചിൻ അറിയിച്ചു.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിനേയും വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖറിനെയും, മഹാരാഷ്ട്ര സൈബർ പൊലീസിനേയും ടാഗ് ചെയ്താണ് സച്ചിൻ പോസ്റ്റ് ഇട്ടിരിക്കുന്നത്. "സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ജാഗ്രത പാലിക്കുകയും പരാതികളോട് പ്രതികരിക്കുകയും വേണം. തെറ്റായ വിവരങ്ങളുടെയും ആഴത്തിലുള്ള വ്യാജങ്ങളുടെയും വ്യാപനം തടയുന്നതിന് അവരുടെ ഭാഗത്ത് നിന്നുള്ള ദ്രുതനടപടികൾ നിർണായകമാണ്. എല്ലാവരോടും ഇത്തരം വ്യാജ വീഡിയോകൾ, പരസ്യങ്ങൾ, ആപ്പ് എന്നിവ വ്യാപകമായി റിപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിക്കുകയാണ്," സച്ചിൻ എക്സിൽ കുറിച്ചു.

Advertisment

നേരത്തെ നടിമാരായ രശ്മിക മന്ദാന, കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കജോള്‍ തുടങ്ങിയവരെല്ലാം ഡീപ് ഫേക്ക് എന്ന എഐ സാങ്കേതികവിദ്യയുടെ ദോഷവശങ്ങള്‍ അനുഭവിച്ചവരാണ്. ഇവരുടെ വ്യാജ അശ്ലീല വീഡിയോകൾ വ്യാപകമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Read More

Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: