/indian-express-malayalam/media/media_files/uploads/2017/02/sachin-kohli-ap-759.jpg)
ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയേക്കാൾ മികച്ച ബാറ്റ്‌സ്‌മാൻ സച്ചിൻ ടെൻഡുൽക്കർ ആണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. "ഇപ്പാേഴത്തെ ക്രിക്കറ്റ് നിയമങ്ങൾ ബാറ്റ്‌സ്‌മാൻമാർക്ക് അനുകൂലമാണ്. എന്നാൽ, പണ്ട് അങ്ങനെയായിരുന്നില്ല. ക്രിക്കറ്റിൽ സച്ചിന്റെ കരിയർ വിസ്‌മയിപ്പിക്കുന്നതാണ്." ഗംഭീർ പറഞ്ഞു.
"കോഹ്‌ലിയെയും സച്ചിനെയും താരതമ്യം ചെയ്യുക അത്ര എളുപ്പമല്ല. എന്നാൽ, പുതിയ നിയമങ്ങൾ ഇപ്പോഴത്തെ ബാറ്റ്‌സ്‌മാൻമാർക്ക് കൂടുതൽ അനുകൂലമാണ്. കാലത്തിനൊപ്പം ക്രിക്കറ്റിലെ നിയമങ്ങളും മാറി. ഏകദിനത്തിൽ മൂന്ന് പവർപ്ലേകൾ ഉള്ളത് പൂർണമായി ബാറ്റ്‌സ്‌മാൻമാരെ സഹായിക്കുന്നതാണ്. കൂടുതൽ റൺസ് നേടാൻ പാകത്തിനുള്ള നിയമങ്ങളാണ് ഇപ്പോൾ ക്രിക്കറ്റിൽ ഉള്ളത്. സച്ചിന്റെ കരിയർ എത്ര നീണ്ട കാലമാണ്. രണ്ട് കാലഘട്ടത്തിലും സച്ചിൻ ബാറ്റ് ചെയ്‌തിട്ടുണ്ട്. അതുകൊണ്ട് കോഹ്‌ലിയേക്കാൾ മികച്ച ഏകദിന ബാറ്റ്‌സ്‌മാൻ ആണ് സച്ചിനെന്ന് പറയാൻ സാധിക്കും." ഗംഭീർ പറഞ്ഞു.
Read Also: സാരിയിൽ അതിസുന്ദരി; കിടിലൻ ചിത്രങ്ങളുമായി പേളി മാണി
നേരത്തെ ഏകദിന ക്രിക്കറ്റിൽ കോഹ്‌ലിയേക്കാൾ മികച്ച താരമാണ് രോഹിത് ശർമയെന്ന് ഗംഭീർ പറഞ്ഞിരുന്നു. രോഹിത് ശർമയുടെ ഉയർച്ചയ്‌ക്ക് പിന്നിൽ ധോണിയുടെ സ്വാധീനമുണ്ടെന്നും ഗംഭീർ പറഞ്ഞു. രാേഹിത് ശർമ ഇന്ന് എവിടെ നിൽക്കുന്നോ അതിനുള്ള കാരണം ധോണിയാണെന്നും ഗംഭീർ പറഞ്ഞു.
ഇപ്പോഴുള്ള താരങ്ങളിൽവച്ച് വെെറ്റ് ബോൾ ക്രിക്കറ്റിൽ ഏറ്റവും മികച്ചത് രോഹിത് ശർമയാണെന്ന് ഗംഭീർ പറഞ്ഞു. “എക്കാലത്തേയും മികച്ച താരമെന്നല്ല, മറിച്ച് ഇപ്പോഴത്തെ നല്ല കളിക്കാരനാണ് രോഹിത് ശർമ. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികളുള്ള ഏക താരമാണ് അദ്ദേഹം. അഞ്ച് ലോകകപ്പ് സെഞ്ചുറികൾ രോഹിത് നേടിയിട്ടുണ്ട്. കാേഹ്‌ലിയും മികച്ച ക്രിക്കറ്ററാണ്. എന്നാൽ, കോഹ്‌ലിയേക്കാൾ മേൽക്കെെ രോഹിത്തിനുണ്ട്. രാേഹിത്തിനേക്കാൾ കൂടുതൽ റൺസ് കോഹ്‌ലി നേടും. കോഹ്‌ലി ഒരു അത്യപൂർവ ക്രിക്കറ്ററാണ്. പക്ഷേ, രോഹിത്തിന് കോഹ്‌ലിയേക്കാൾ മേൽക്കെെ ഉണ്ട്.” ഗംഭീർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.