മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്ന് താരമായി മാറിയ വ്യക്തിയാണ് പേളി മാണി. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നു വിളിക്കുന്ന ഈ താരജോഡികൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങളും തമാശകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല.
പേളി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ഹംപിയിൽ വെച്ചു നടന്ന ഒരു ഫാഷൻ ഷൂട്ടിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.
മലയാളത്തിനു പുറമെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേളി മാണി. അഭിഷേക് ബച്ചനും ആദിത്യറോയ് കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുരാഗ് ബസുവിന്റെ ഹിന്ദി ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്കുള്ള പേളിയുടെ ചുവടുവെപ്പ്. ഈ ഡാർക്ക് കോമഡി പരീക്ഷണചിത്രത്തിൽ രാജ്കുമാർ റാവു, പങ്കജ് ത്രിപാദി, സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, റോഹിത് സറഫ് തുടങ്ങിയ പ്രഗത്ഭരുമുണ്ട്.
Read more: ഒന്നായതിന്റെ ഒന്നാം വാർഷികം; കേക്ക് മുറിച്ച് ആഘോഷിച്ച് പേളിയും ശ്രീനിഷും; ചിത്രങ്ങൾ