/indian-express-malayalam/media/media_files/uploads/2017/09/sachin-sehwgOut.jpg)
ലോകക്രിക്കറ്റ് കണ്ട ഇതിഹാസ താരങ്ങളിലൊരാളാണ് സച്ചിൻ. അതുപോലെ തന്നെ മികച്ച ഓപ്പണർമാരിൽ ഒരാളാണ് സെവാഗും. വെടിക്കെട്ട് ബാറ്റിങ്ങുമായി ഒരു ഇന്നിങ്സിന് ശക്തമായ അടിത്തറ പാകാൻ സാധിക്കുന്ന താരം. രണ്ട്പേരും ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ വലിയ ഉയരങ്ങളിലെത്തിക്കാൻ പ്രധാന പങ്കുവഹിച്ചവരാണ്. എന്നാൽ ഓപ്പണറായി തിളങ്ങാൻ സെവാഗിനെ സഹായിച്ചത് സച്ചിന്റെ ഒരു തീരുമാനമോ ത്യാഗമോ ആണെന്ന് പറയാം. സെവാഗ് വന്നതോടെ താൻ നാലാം നമ്പരിലേക്ക് മാറാമെന്ന തീരുമാനം സച്ചിൻ സ്വയമെടുത്തതാണെന്ന വെളിപ്പെടുത്തലുമായി മുൻ താരം അജയ് രത്ര.
സെവാഗ് ടീമിലെത്തുന്ന സമയത്ത് സച്ചിനും ഗാംഗുലിയുമായിരുന്നു നീലകുപ്പായക്കാരുടെ ഓപ്പണർമാർ. മികച്ച കൂട്ടുകെട്ട് തന്നെയായിരുന്നു ദാദയുടെയും മാസ്റ്റർ ബ്ലാസ്റ്ററുടേയുമെന്നതിൽ സംശയമില്ല. എന്നാൽ സെവാഗിന് വേണ്ടി സച്ചിൻ നാലാം നമ്പരിലേക്ക് മാറുകയായിരുന്നു.
Also Read: നോൺ സ്ട്രൈക്കിൽ നിന്ന് അദ്ദേഹം ആസൂത്രണം ചെയ്യുന്നത് നമ്മൾ പിന്തുടർന്നാൽ മതി; ധോണിയെക്കുറിച്ച് പന്ത്
"അക്കാലത്ത് ഒരു ഓപ്പണറായി സച്ചിൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നുവെങ്കിലും സെവാഗിന് ഓപ്പൺ ചെയ്യേണ്ടി വന്നു. അതിനാൽ സച്ചിൻ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. സച്ചിൻ അതിന് സമ്മതിച്ചില്ലായിരുന്നുവെങ്കി സെവാഗ് മധ്യനിരയിൽ ബാറ്റ് ചെയ്യേണ്ടി വരുമായിരുന്നു. അദ്ദേഹത്തിന് ഏകദിനങ്ങളിൽ ഓപ്പണറാകാൻ സാധിക്കില്ലായിരുന്നു, കഥ തന്നെ മറ്റൊന്നായേനെ," ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അജയ് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2020/06/rahul-dravid-sachin-sehwag.jpg)
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളായിരുന്നും സെവാഗ്. ഗാംഗുലിക്ക് ശേഷം പിന്നീട് സച്ചിൻ ഓപ്പണർ സ്ഥാനത്തേക്ക് മടങ്ങിയെത്തിയപ്പോൾ, സച്ചിൻ-സെവാഗ് എന്ന മാസ്മരിക കൂട്ടുകെട്ടും ഇന്ത്യയ്ക്ക് ലഭിച്ചു. ലോകകപ്പിലുൾപ്പടെ ഈ കൂട്ടുകെട്ട് സമ്മാനിച്ച മികച്ച തുടക്കമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
എന്നാൽ മധ്യനിരയിൽ തനിക്ക് തിളങ്ങാൻ സാധിക്കാതെ വന്നതോടെ സച്ചിൻ വിരമിക്കാൻ വരെ ആലോചിച്ചതായി നേരത്തെ മുൻ മുഖ്യ പരിശീലകൻ ഗ്യാരി ക്രിസ്റ്റൻ പറഞ്ഞിരുന്നു. 2007ൽ സച്ചിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി കിർസ്റ്റൻ പറഞ്ഞു. അന്ന് സച്ചിൻ കളിച്ചിരുന്ന പൊസിഷനിൽ സംതൃപ്തനല്ലായിരുന്നു എന്നതാണ് അതിന് കാരണം. ആ കാലയളവിൽ മൂന്നാം നമ്പരിലും നാലാം നമ്പരിലുമാണ് സച്ചിൻ കളിച്ചിരുന്നത്.
Also Read: 2007ൽ വിരമിക്കാനൊരുങ്ങിയ സച്ചിൻ; ക്രിക്കറ്റിലെ അപൂർവ്വ നേട്ടങ്ങളിലേക്ക് മടങ്ങിയെത്താനുള്ള കാരണം
നാലാം നമ്പരിൽ ഇന്ത്യയ്ക്കുവേണ്ടി കളിച്ചപ്പോൾ 2059 റൺസാണ് സ്വന്തമാക്കിയത്. 65 മത്സരങ്ങളിൽ നിന്ന് 38.84 ശരാശരിയിലായിരുന്നു സച്ചിന്റെ പ്രകടനം. ഇതിൽ കെനിയ, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകൾക്ക് എതിരായ സെഞ്ചുറികളും ഉൾപ്പെടുന്നു. എന്നാൽ ഗ്യാരി ക്രിസ്റ്റൻ പറഞ്ഞതുപോലെ 2007ൽ സച്ചിന് ഓപ്പണറായി മടങ്ങിയെത്താൻ സാധിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.