scorecardresearch

കോഹ്ലിയെ വാരിപ്പുണർന്ന് സച്ചിൻ; ഒപ്പം ഹൃദയം തൊടുന്നൊരു കുറിപ്പും

India vs New Zealand Live Score, World Cup 2023 Semi Final: ലോകകപ്പ് വേദിയിൽ തന്റെ ഏകദിന സെഞ്ചുറികളുടെ റെക്കോഡ് തകർത്തതിന് പിന്നാലെ വിരാട് കോഹ്ലിയെ ഏറെ സ്നേഹത്തോടെ വാരിപ്പുണർന്ന് സച്ചിൻ ടെണ്ടുൽക്കർ.

India vs New Zealand Live Score, World Cup 2023 Semi Final: ലോകകപ്പ് വേദിയിൽ തന്റെ ഏകദിന സെഞ്ചുറികളുടെ റെക്കോഡ് തകർത്തതിന് പിന്നാലെ വിരാട് കോഹ്ലിയെ ഏറെ സ്നേഹത്തോടെ വാരിപ്പുണർന്ന് സച്ചിൻ ടെണ്ടുൽക്കർ.

author-image
Sports Desk
New Update
Sachin | Kohli | 50 century

ഫൊട്ടോ: എക്സ് / ക്രിക്ക് ട്രാക്കർ

ലോകകപ്പ് വേദിയിൽ തന്റെ ഏകദിന സെഞ്ചുറികളുടെ റെക്കോഡ് തകർത്തതിന് പിന്നാലെ വിരാട് കോഹ്ലിയെ ഏറെ സ്നേഹത്തോടെ വാരിപ്പുണർന്ന് സച്ചിൻ ടെണ്ടുൽക്കർ. ആദ്യ ഇന്നിംഗ്സിന് ശേഷമുള്ള ഇടവേളയിലാണ് കോഹ്ലിയെ നേരിട്ട് കാണാൻ സച്ചിനെത്തിയത്. ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരൻ തന്റെ റെക്കോഡ് തകർത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

Advertisment

"എന്റെ സ്വന്തം ഹോം ഗ്രൌണ്ടിൽ, ഇതുപോലൊരു വലിയ വേദിയിൽ, ലോകകപ്പിന്റെ സെമി ഫൈനലിൽ കൂടിയാകുമ്പോൾ അത് നിർവചിക്കാനാകാത്ത ആഹ്ളാദം പകരുന്നു. ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, മറ്റ് സഹതാരങ്ങൾ നിങ്ങളെ കൊണ്ട് എന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങണമെന്ന് പറഞ്ഞ് പറ്റിച്ചിരുന്നു. അന്ന് എനിക്ക് ചിരി അടക്കാനായില്ല.

എന്നാൽ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. ആ കുട്ടി ഒരു അതുല്യ പ്രതിഭയായ കളിക്കാരനായി വളർന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്," സച്ചിൻ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

Advertisment

സച്ചിനൊപ്പം മുൻ ഇംഗ്ലീഷ് ഫുട്ബോളറും ഇതിഹാസ താരവുമായ ഡേവിഡ് ബെക്കാമും കോഹ്ലിയെ അഭിനന്ദിക്കാനെത്തി. അതേസമയം, സോഷ്യൽ മീഡിയയിലും വിരാടിന് അഭിനന്ദന പ്രവാഹമാണ്. നിരവധി ക്രിക്കറ്റ് താരങ്ങളാണ് കോഹ്ലിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

Read More Sports News Here

Virat Kohli Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: