scorecardresearch

IPL 2025 RR vs KKR: നനഞ്ഞ പടക്കമായി രാജസ്ഥാൻ; കൊൽക്കത്തയ്ക്ക് 152 റൺസ് വിജയ ലക്ഷ്യം

Rajasthan Royals Vs Kolkata Knight Riders IPL 2025: 19ാം ഓവറിൽ ഹർഷിത് റാണയുടെ ഇരട്ട പ്രഹരം എത്തി. ധ്രുവ് ജുറെലിനേയും ഹെറ്റ്മയറേയും ഹർഷിത് മടക്കി.

Rajasthan Royals Vs Kolkata Knight Riders IPL 2025: 19ാം ഓവറിൽ ഹർഷിത് റാണയുടെ ഇരട്ട പ്രഹരം എത്തി. ധ്രുവ് ജുറെലിനേയും ഹെറ്റ്മയറേയും ഹർഷിത് മടക്കി.

author-image
Sports Desk
New Update
Dhruv Jurel Rajasthan Royals IPL

ധ്രുവ് ജുറെൽ Photograph: (ഐപിഎൽ, ഇൻസ്റ്റഗ്രാം)

RR vs KKR IPL 2025 Score: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ബോളർമാർക്ക് മുൻപിൽ പൊരുതി നിൽക്കാനാവാതെ വീണ് രാജസ്ഥാൻ റോയൽസ്. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് ആണ് രാജസ്ഥാൻ റോയൽസിന് കണ്ടെത്താനായത്. 28 പന്തിൽ നിന്ന് 33 റൺസ് എടുത്ത ധ്രുവ് ജുറെലാണ് രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ. 67-1ൽ നിന്ന് 82-5ലേക്ക് രാജസ്ഥാൻ വീണു.

Advertisment

ഓപ്പണർ യശസ്വി ജയ്സസ്വാൾ 24 പന്തിൽ നിന്ന് 29 റൺസും ക്യാപ്റ്റൻ റിയാൻ പരാഗ് 15 പന്തിൽ നിന്ന് 25 റൺസുമാണ് കണ്ടെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് സഞ്ജു സാംസണിന്റെ വിക്കറ്റ് ആണ് ആദ്യം നഷ്ടമായത്. 11 പന്തിൽ നിന്ന് സഞ്ജുവിന് നേടാനായത് 13 റൺസ് മാത്രം. വൈഭവ് അറോറയുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡായിയ 

പിന്നാലെ മൊയിൻ അലിയും വരുൺ ചക്രവർത്തിയും ചേർന്ന് രാജസ്ഥാന്റെ വിക്കറ്റുകൾ തുടരെ വീഴ്ത്തി. റിയാൻ പരാഗിനെ വരുൺ ഡികോക്കിന്റെ കൈകളിൽ എത്തിച്ചപ്പോൾ മൊയിൻ അലിയാണ് യശസ്വിയെ മടക്കിയത്. നിതീഷ് റാണയെ മൊയിൻ അലി ക്ലീൻ ബൗൾഡാക്കി. സുനിൽ നരെയ്ന് പകരമാണ് മൊയിൻ അലി കൊൽക്കത്തയുടെ പ്ലേയിങ് ഇലവനിൽ ഇടം നേടിയത്. 

ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ശുബം ദുബെയ്ക്ക് 12 പന്തിൽ നിന്ന് നേടാനായത് ഒൻപത് റൺസ് മാത്രം. ജോഫ്ര ആർച്ചർ രണ്ട് സിക്സ് പറത്തി 7 പന്തിൽ നിന്ന് 16 റൺസ് നേടി. 19ാം ഓവറിൽ ധ്രുവ് ജുറെലിനേയും ഹെറ്റ്മയറേയും മടക്കി ഹർഷിത് റാണയുടെ ഇരട്ട പ്രഹരം വരികയായിരുന്നു. എന്നാൽ ഒടുവിൽ സ്കോർ 150 കടത്താൻ രാജസ്ഥാന് സാധിച്ചു. എന്നാൽ ഇവിടുത്തെ പിച്ചിൽ 200 റൺസ് ആണ് ശരാശരി സ്കോർ. 

Advertisment

നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് വരുൺ രണ്ട് വിക്കറ്റ് പിഴുതത്. മൊയിൻ അലി രണ്ട് വിക്കറ്റ് പിഴുതത് 23 റൺസ് വഴങ്ങിയും. ഹർഷിത് റാണയും വൈഭവ് അറോറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്പെൻസർ ഒരു വിക്കറ്റും. 

Read More

Sanju Samson Rajasthan Royals Ipl IPL 2025 Kolkata Knight Riders

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: