scorecardresearch

IND vs AFG 3rd T20: രവി ബിഷ്ണോയ് മാജിക്, ഇന്ത്യയ്ക്ക് ത്രില്ലർ ജയം!

അതേസമയം, ആദ്യ സൂപ്പർ ഓവറിലും മത്സരം സമനിലയിലായി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്ഥാനായിരുന്നു. 16 റൺസാണ് അഫ്ഗാനിസ്ഥാൻ അടിച്ചെടുത്തത്. മറുപടിയായി ഇന്ത്യയ്ക്ക് 16 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

അതേസമയം, ആദ്യ സൂപ്പർ ഓവറിലും മത്സരം സമനിലയിലായി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്ഥാനായിരുന്നു. 16 റൺസാണ് അഫ്ഗാനിസ്ഥാൻ അടിച്ചെടുത്തത്. മറുപടിയായി ഇന്ത്യയ്ക്ക് 16 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

author-image
Sports Desk
New Update
Ind vs Afg

ഫൊട്ടോ: X/ BCCI

അവസാന പന്തു വരെ ആവേശം നിറഞ്ഞുനിന്ന മൂന്നാം ടി20യിൽ 213 റൺസിന്റെ വിജയലക്ഷ്യമുയർത്തിയ ഇന്ത്യയ്ക്ക് മുന്നിൽ ടൈ നേടി തലയുയർത്തി നിന്ന് അഫ്ഗാനിസ്ഥാൻ. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ അവർ 212 റൺസെടുത്തു. ജയിക്കാൻ അവസാന ഓവറിൽ അഫ്ഗാന് 18 റൺസ് വേണ്ടിയിരുന്നു. എന്നാൽ 17 റൺസെടുക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ.

Advertisment

അതേസമയം, ആദ്യ സൂപ്പർ ഓവറിലും മത്സരം സമനിലയിലായി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്ഥാനായിരുന്നു. 16 റൺസാണ് അഫ്ഗാനിസ്ഥാൻ അടിച്ചെടുത്തത്. മറുപടിയായി ഇന്ത്യയ്ക്ക് 16 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യ സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് സമനിലക്കുരുക്ക്

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്ഥാനായിരുന്നു. 16 റൺസാണ് അഫ്ഗാനിസ്ഥാൻ അടിച്ചെടുത്തത്. ജയിക്കാൻ ഇന്ത്യയ്ക്ക് 17 റൺസ് നേടണം. മുകേഷ് കുമാറിന്റെ ആദ്യ പന്തിൽ ഒരു റൺസെടുത്ത ഗുർബദിൻ (1) റണ്ണൌട്ടായി. കോഹ്ലിയുടെ ഏറിൽ സഞ്ജു സാംസൺ താരത്തെ റണ്ണൌട്ടാക്കി. രണ്ടാം പന്തിൽ നബി സിംഗിൾ നേടുന്നു. എഡ്ജിൽ തട്ടി പന്ത് മൂന്നാം പന്തിൽ ഫോർ പിറക്കുന്നു. നാലാം പന്തിൽ ഗുർബാസ് സിംഗിൾ നേടുന്നു. അഞ്ചാം പന്തിൽ സിക്സും ആറാം പന്തിൽ ബൈ ഇനത്തിൽ മൂന്ന് റൺസും നേടുന്നു.

രോഹിത് ശർമ്മയും യശസ്വി ജയ്സ്വാളുമാണ് ഇന്ത്യയ്ക്കായി ബാറ്റ് വീശിയത്. രോഹിത് ശർമ്മയുടെ രണ്ട് സിക്സറുകളുടെ മികവിൽ ഇന്ത്യ ലക്ഷ്യത്തിന് അടുത്തെത്തിയെങ്കിലും, അവസാനം 16 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

Advertisment

രണ്ടാം സൂപ്പർ ഓവർ: ബിഷ്ണോയ് മാജിക്, ഇന്ത്യയ്ക്ക് ത്രില്ലർ ജയം!

രണ്ടാം സൂപ്പർ ഓവറിൽ രോഹിത്ത് ശർമ്മയും റിങ്കു സിങ്ങുമാണ് ഇന്ത്യയ്ക്കായി ബാറ്റ് വീശിയത്. ആദ്യ പന്തിൽ സിക്സർ പറത്തിയ രോഹിത് (11), രണ്ടാം പന്ത് ഫോറാക്കി മാറ്റി. മൂന്നാം പന്തിൽ സിംഗിളെടുത്ത് സ്ട്രൈക്ക് റിങ്കു സിങ്ങിന് കൈമാറി. തൊട്ടടുത്ത പന്തിൽ റിങ്കു വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി പുറത്തായി. പിന്നാലെ എത്തിയ സഞ്ജുവിന് അവസാന പന്തിൽ റണ്ണെടുക്കാൻ സാധിച്ചില്ല, എങ്കിലും റണ്ണിനായി ഓടിയ രോഹിത്ത് റണ്ണൌട്ടായി. ഇതോടെ അഞ്ച് പന്ത് മാത്രം നേരിട്ട ഇന്ത്യ 11/2 ഓൾഔട്ടായി.

മറുപടിയായി അഫ്ഗാന് ഒരു റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യയ്ക്ക് പന്ത് റൺസിന്റെ ആവേശകരമായ ജയം. രവി ബിഷ്ണോയി രണ്ട് വിക്കറ്റുകൾ നേടി ഇന്ത്യയുടെ വിജയശിൽപ്പിയായി.

ഇന്ത്യയുടെ രക്ഷകനായി രോഹിത് ശർമ്മ

മുൻനിരയുടെ കൂട്ടത്തകർച്ചയ്ക്കിടയിലും നായകന്റെ കളി പുറത്തെടുത്ത് ഇന്ത്യയുടെ രക്ഷകനായി രോഹിത് ശർമ്മ (69 പന്തിൽ 121) നിറഞ്ഞാടി. 64 പന്തിൽ നിന്നാണ് നായകന്റെ തട്ടുപൊളിപ്പൻ സെഞ്ചുറി പിറന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ 8 കൂറ്റൻ സിക്സറുകളും 11 ഫോറുകളും രോഹിത്ത് പറത്തി.

ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ നായകൻ നിർണായക മത്സരത്തിൽ ടീമിന്റെ അത്താണിയായി മാറുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ഫിനിഷർ റിങ്കു സിങ്ങിനൊപ്പം 95 പന്തിൽ നിന്ന് 190 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് പടുത്തുയർത്തിയാണ് നായകൻ ടീമിനെ തോളിലേറ്റിയത്. ടി20യിൽ അഞ്ച് സെഞ്ചുറിയോടെ ഏറ്റവും കൂടുതൽ  

ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്. നേരത്തെ 2022ൽ അയർലൻഡിനെതിരെ സഞ്ജു സാംസണും ദീപക് ഹൂഡയും ചേർന്ന് പടുത്തുയർത്തിയ 176 റൺസിന്റെ റെക്കോർഡ് ഇതോടെ പഴങ്കഥയായി. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച രോഹിത്തിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ അഞ്ചോവറിനകം തന്നെ ഒരറ്റത്ത് തുടരെത്തുടരെ വിക്കറ്റുകൾ വീണു. ഇന്ത്യയ്ക്ക് 22 റൺസെടുക്കുമ്പോഴേക്കും നാല് വിക്കറ്റുകൾ നഷ്ടമായി. യശസ്വി ജെയ്സ്വാൾ (4), വിരാട് കോഹ്ലി (0), ശിവം ദുബെ (1), സഞ്ജു സാംസൺ (0) എന്നിവരാണ് പുറത്തായത്.

തുടർന്നാണ് രോഹിത്തും റിങ്കു സിങ്ങും ഒത്തുചേർന്നത്. റിങ്കു 39 പന്തിൽ നിന്ന് 69 റൺസ് വാരി ക്യാപ്റ്റ്ന് ഉറച്ച പിന്തുണയേകി. ആറ് സിക്സറുകളും രണ്ട് ഫോറുകളും റിങ്കു പറത്തി. ടി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ നാലാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണ് രോഹിത്ത് ഇന്ന് അടിച്ചെടുത്തത്. ശുഭ്‌മൻ ഗിൽ (126), റുതുരാജ് ഗെയ്‌ക്‌വാദ് (123), വിരാട് കോഹ്‌ലി (122), രോഹിത് ശർമ്മ (121) എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനക്കാർ.

ടി20യിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ

126* ശുഭ്‌മൻ ഗിൽ v NZ അഹമ്മദാബാദ് 2023
123* റുതുരാജ് ഗെയ്‌ക്‌വാദ് v AUS ഗുവാഹത്തി 2023
122* വിരാട് കോഹ്‌ലി v Afg ദുബായ് 2022
121* രോഹിത് ശർമ്മ v Afg ബെംഗളുരു 2024

Read More

Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: