/indian-express-malayalam/media/media_files/uploads/2019/12/rohit-2.jpg)
ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ടോം മൂഡി. കഴിഞ്ഞ ദിവസം മികച്ച താരങ്ങളെ ഉൾപ്പെടുത്തി ലോക ടി20 ഇലവനെ മൂഡി തിരഞ്ഞെടുത്തിരുന്നു. പ്രതീക്ഷിച്ച താരങ്ങൾ പലരും ടീമിലിടം പിടിച്ചപ്പോൾ മൂഡി ഞെട്ടിച്ചത് നായകസ്ഥാനത്താണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയ്ക്ക് പകരം മൂഡിയുടെ ഇലവനെ നയിക്കുന്നത് മറ്റൊരു ഇന്ത്യൻ താരമാണ്, വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ.
Also Read: സച്ചിൻ സമ്മതിക്കില്ല, അദ്ദേഹം അക്തറിനെ ഭയപ്പെട്ടിരുന്നു: അഫ്രീദി
ടീമിലെ ഓപ്പണറും രോഹിത് തന്നെ. ഇന്ത്യൻ താരത്തിനൊപ്പം ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറും ഓപ്പണറുടെ റോളിലെത്തുമ്പോൾ മൂന്നാം നമ്പരിൽ വിരാട് കോഹ്‌ലിയെയാണ് മൂഡി തിരഞ്ഞെടുത്തിരിക്കുന്നത്. മധ്യനിരയിൽ വെടിക്കെട്ട് തീർക്കാൻ ദക്ഷിണാഫ്രിക്കയുടെ എബിഡി വില്ലിയേഴ്സും വിൻഡീസ് താരങ്ങളായ നിക്കോളാസ് പൂറാനും ആന്ദ്രേ റസലുമാണ്.
Also Read: എന്തുകൊണ്ട് ധോണി മുൻനിരയിൽ ബാറ്റ് ചെയ്യണം; കാരണം വ്യക്തമാക്കി ഗാംഗുലി
ബൗളിങ് നിരയിൽ മൂന്ന് പേസർമാരെയും രണ്ട് സ്‌പിന്നർമാരെയുമാണ് മൂഡി തിരഞ്ഞെടുത്തിരിക്കുന്നത്. വിൻഡീസിന്റെ സുനിൽ നരെയ്നും അഫ്ഗാനിസ്ഥാൻ റാഷിദ് ഖാനും സ്‌പിൻ ഡിപ്പാർട്മെന്റിന്റെ ചുമതല വഹിക്കുമ്പോൾ ഓസിസ് താരം മിച്ചൽ സ്റ്റാർക്ക് നയിക്കുന്ന പേസ് നിരയിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയും ഇംഗ്ലീഷ് താരം ജോഫ്രാ ആർച്ചറും കുന്തമുനകളാകും. ടീമിലെ പന്ത്രാണ്ടാമൻ രവീന്ദ്ര ജഡേജയാണ്.
Also Read: ശ്രീലങ്കയ്ക്കും യുഎഇയ്ക്കും പുറമെ ഐപിഎല്ലിന് വേദിയാകാൻ സന്നദ്ധതയറിയിച്ച് ന്യൂസിലൻഡും
2017ൽ ശ്രീലങ്കയ്ക്കെതിരെയാണ് രോഹിത് ആദ്യമായി ഇന്ത്യൻ നായകന്റെ റോളിലെത്തുന്നത്. അന്ന് ഏഴ് വിക്കറ്റ് ജയത്തോടെ തുടങ്ങിയ താരം പിന്നീട് 19 മത്സരങ്ങളിൽകൂടെ ഇന്ത്യയെ നയിച്ചു. 15ലും ജയം ഇന്ത്യയ്ക്ക് നേടിത്തന്ന രോഹിത്തിന്റെ വിജയശതമാനം 80 ആണ്. മുംബൈ ഇന്ത്യൻസിന് നാല് ഐപിഎൽ കിരീടം നേടികൊടുത്ത നായകന്റെ കൈകളിൽ ഇന്ത്യൻ ടീമിന്റെ ഭാവിയും ഭദ്രമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.