scorecardresearch

ഇനി രോഹിത് യുഗം; ഏകദിനത്തിലും ഇന്ത്യയെ നയിക്കും

നേരത്തെ ട്വന്റി 20 ക്യാപ്റ്റനായി രോഹിതിനെ തിരഞ്ഞെടുത്തിരുന്നു

നേരത്തെ ട്വന്റി 20 ക്യാപ്റ്റനായി രോഹിതിനെ തിരഞ്ഞെടുത്തിരുന്നു

author-image
Sports Desk
New Update
Rohit Sharma, BCCI, West Indies

ന്യൂഡല്‍ഹി: ഏകദിനത്തിലും ട്വന്റി 20 യിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രോഹിത് ശര്‍മ നയിക്കും. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയാണ് (ബിസിസിഐ) ഇക്കാര്യം അറിയിച്ചത്. ജോലിഭാരത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലിയുടെ സ്ഥാനത്തേയ്ക്കാണ് രോഹിത് എത്തുന്നത്.

Advertisment

അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു. ടെസ്റ്റില്‍ രോഹിത് ഉപനായകസ്ഥാനത്തേക്കുമെത്തി. അജിങ്ക്യ രഹാനെയുടെ സ്ഥാനത്തേയ്ക്കാണ് ടെസ്റ്റില്‍ രോഹിത് എത്തിയിരിക്കുന്നത്.

മൂന്ന് വീതം ടെസ്റ്റും ഏകദിനങ്ങളുമുള്ള പരമ്പരകളാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ളത്. ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരമ്പരയുമായി ഇന്ത്യ മുന്നോട്ട് പോകുമൊ എന്നതില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.

ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ. എൽ. രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പര്‍), ആർ. അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഷാർദുൽ താക്കൂർ, എം.ഡി. സിറാജ്.

Advertisment

Also Read: Ashes 2021: ഗാബയില്‍ ഇംഗ്ലണ്ടിനെ 147 റണ്‍സിലൊതുക്കി ഓസ്ട്രേലിയ; കമ്മിന്‍സിന് അഞ്ച് വിക്കറ്റ്

Indian Cricket Team Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: